ധ്യാൻ ശ്രീനിവാസൻ്റെ " സത്യം മാത്രമേ ബോധിപ്പിക്കൂ " ത്രില്ലർ മൂവി. മികച്ച അഭിനയം കാഴ്ചവെച്ച് സുധീഷ്.


ധ്യാൻ ശ്രീനിവാസന്റെ 'സത്യം മാത്രമേ ബോധിപ്പിക്കു' തീയേറ്ററുകളിൽ എത്തി.  സാഗര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നു.

ജെയിംസ് വർഗ്ഗീസ് എ.എസ്.പിയായി ധ്യാൻ ശ്രീനിവാസനും ,മാത്യു തോമസായി സുധീഷും ,അഡ്വ. സാജൻ ഫ്രാൻസിസായി ശ്രീജിത് രവിയും ,മനുവായി  ഡോ. റോണിയും , ഡോ .വേണു വായി ജോണി ആൻ്റണിയും, അംബിക ജഡ്ജ് ജെസി വർഗ്ഗീസായും വേഷമിടുന്നു. 

സ്മൃതി സിനിമാസിന്റെ ബാനറില്‍ വിച്ചു ബാലമുരളി നിര്‍മ്മിക്കുന്ന ചിത്രമാണിത്.

ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി ഒരു ഐപിഎസ് ഉദ്യോഗസ്ഥന്‍ ആയി എത്തുന്നുവെന്ന  പ്രത്യേകത ഈ സിനിമയ്ക്ക് ഉണ്ട്. 

ഛായാഗ്രഹണം  ധനേഷ് രവീന്ദ്രനാഥും ,എഡിറ്റിങ്ങ് അജീഷ് ആനന്ദും പശ്ചാത്തല സംഗീതവും ഒരുക്കുന്നത് വില്യംസ് ഫ്രാന്‍സിസും ആണ്. ലൈന്‍ പ്രൊഡ്യൂസര്‍ സന്തോഷ് കൃഷ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സഞ്ചൂ ജെ, പ്രോജക്ട് ഡിസൈനര്‍ മാര്‍ട്ടിന്‍ ജോര്‍ജ് ആറ്റാവേലില്‍, ചീഫ് അസ്സോസിയേറ്റ് മനീഷ് ഭാര്‍ഗവന്‍, പ്രവീണ്‍ വിജയ്. അസ്സോസിയേറ്റ് ഡയറക്ടര്‍- സംഗീത് ജോയ്, ജോ ജോര്‍ജ്ജ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. വാർത്ത പ്രചരണം : വാഴൂർ ജോസ് .പി . ശിവ പ്രസാദ്. 

ക്രൈം ത്രില്ലറാണ് ഈ മൂവി. ധ്യാൻ ശ്രീനിവാസൻ മികച്ച അഭിനയം കാഴ്ചവച്ചിരിക്കുന്നു. സുധീഷിൻ്റെ സിനിമ കരീയറിലെ ഏറ്റവും മികച്ച കഥാപാത്രമാണ് മാത്യു തോമസ്  .വില്യംസ് ഫ്രാൻസിസിൻ്റെ പശ്ചാത്തല സംഗീതം പ്രേക്ഷക ശ്രദ്ധ നേടി .
വ്യത്യസ്ത പുലർത്തുന്ന ക്ലൈമാക്സ് നന്നായിട്ടുണ്ട്.

Rating : 3 / 5.
സലിം പി. ചാക്കോ . 
cpk desk .
 
 

No comments:

Powered by Blogger.