സേതുരാമ അയ്യർ പുതിയ ലുക്കിൽ .

മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി എസ്.എൻ  സ്വാമി രചിച്ച, കെ. മധു സംവിധാനം ചെയ്ത സിബിഐ സീരീസിലെ ഏറ്റവും പുതിയ ചിത്രമായ സിബിഐ അഞ്ച്  ഇപ്പോൾ ചിത്രീകരണം തുടരുകയാണ്.

ഫെബ്രുവരി പകുതി വരെ ഈ സിനിമയുടെ ചിത്രീകരണം തുടരും.

ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ നൻപകൽ നേരത്തു മയക്കം എന്ന ചിത്രം പൂർത്തിയാക്കിയതിനു ശേഷമാണു മമ്മൂട്ടി ഈ ചിത്രത്തിൽ എത്തിയത്.

സംവിധായകൻ കെ മധുവിന്റെ നിർമ്മാണ ബാനറും ഒപ്പം സ്വർഗചിത്ര അപ്പച്ചനും ചേർന്നാണ് ഈ അഞ്ചാം ഭാഗം നിർമ്മിക്കുന്നത്.

മമ്മൂട്ടിക്കൊപ്പം രൺജി പണിക്കർ, സായ്‌കുമാർ, രമേഷ് പിഷാരടി, ആശാശരത്ത്, മുകേഷ് എന്നിവരാണ് ഇതിലെ പ്രധാന കഥാപാത്രങ്ങൾക്കു ജീവൻ പകരുന്നത്. സിബിഐ ഓഫീസറുടെ ഗെറ്റപ്പിൽ ഉള്ള മമ്മൂട്ടിയുടെ ചിത്രങ്ങൾ നേരത്തെ ഈ ചിത്രത്തിന്റെ സെറ്റിൽ നിന്ന് പുറത്തു വന്നിരുന്നു എങ്കിലും, ഇപ്പോൾ പുറത്തു വന്നിരിക്കുന്ന മമ്മൂട്ടിയുടെ പുതിയ ലുക്ക് ഏറെ ശ്രദ്ധ നേടുകയാണ്.

No comments:

Powered by Blogger.