മെംബർ രമേശൻ ഒമ്പതാം വാർഡ് ഫെബ്രുവരി പതിനെട്ടിന് റിലീസ് ചെയ്യും.
ബോബൻ& മോളി.എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ ബോബനും മോളിയും നിർമ്മിക്കുന്ന പുതിയ ചിത്രമാണ് മെംബർ രമേശൻ ഒമ്പതാം വാർഡ്.ഈ ചിത്രം ഇരട്ടകളായ ആൻ്റോ ജോസ് പെരേര,- അബി എന്നിവർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു.
കട്ടപ്പന ആലുവായ്ക്കടുത്തുള്ള ചൂണ്ടി,മഞ്ഞപ്രഎന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായ ഈ ചിത്രം ഫെബ്രുവരി പതിനെട്ടിന് സെഞ്ച്വറി ഫിലിംസ് പ്രദർശനത്തിനെത്തി
ക്കുന്നു.
ഒരു സാധാരണ യുവാവിന് തികച്ചും അപ്രതീക്ഷിതമായ സാഹചര്യത്തിൽ ഒരു ഔദ്യോഗിക സ്ഥാനം ലഭിക്കുന്നതുംതുടർന്നുണ്ടാകുന്ന സംഭവങ്ങളും അത്യന്തം രസാകരമായി പ്രതിപാദിക്കുന്നു ഈയിരത്തിലൂടെ -
അർജുൻ അശോക്, ശബരിഷ് വർമ്മ ,ചെമ്പൻ വിനോദ് ജോസ് എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഗായത്രി അശോകാണ് നായിക.
രൺജി പണിക്കർ, തരികിട സാബു, ഇന്ദ്രൻസ്, ജോണി ആൻ്റണി, ബിനു അടിമാലി, മാമുക്കോയാ അനൂപ് പന്തളം,
സ്മിനു സിജോ, സിനി ഏബ്രഹാം.എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.ശബരീഷ് വർമ്മയുടെ ഗാനങ്ങൾക്ക് കൈലാസ് മേനോൻ ഈണം പകർന്നിരിക്കുന്നു.
എൽദോ ഐസക്ക് ഛായാ ഗ്രഹണവുംദിപു ജോസഫ് എഡിറ്റിംഗും നിർവ്വഹിക്കുന്നു -
എക്സിക്കുട്ടിവ് പ്രൊഡ്യൂസർ .ജോഷി തോമസ് പള്ളിക്കൽ
നിർമ്മാണ നിർവ്വഹണം. - ജോബ് ജോർജ്.
വാഴൂർ ജോസ്.
No comments: