" ലീച്ച് " ചിത്രീകരണം പൂർത്തിയായി.

അനൂപ് രത്ന,മേഘ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സിദ്ദീഖ് മെയ്കോൺ 
കഥ തിരക്കഥ
സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന "  ലീച്ച് " എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി.

ബുക്ക് ഓഫ് സിനിമയുടെ  ബാനറിൽഅവതരിപ്പിക്കുന്ന
ഈ ചിത്രത്തിൽ നിസാം കാലിക്കട്ട്,സാൻ ഡി,
കണ്ണൻ വിശ്വനാഥൻ,         
 സുഹൈൽസുൽത്താൻ, ബക്കർ,ഗായത്രി തുടങ്ങിയവരും അഭിനയിക്കുന്നു.

അരുൺ ശശി ഛായാഗ്രഹണം നിർവഹിക്കുന്നു.റഫീക്ക് അഹമ്മദ്,വിനായക് ശശികുമാർ എന്നിവരുടെ വരികൾക്ക് കിരൺ ജോസ് സംഗീതം പകരുന്നു. എഡിറ്റിംഗ്-സംജിത് മുഹമ്മദ്.പ്രൊഡക്ഷൻ കൺട്രോളർ-ഡേവിസൺ സി ജെ,ആർട്ട്-രാജീവ് കോവിലകം,
മേക്കപ്പ്- പ്രദീപ് വിതുര, കോസ്റ്റ്യൂംസ്-അശോകൻ ആലപ്പുഴ,സ്റ്റിൽസ്-അനിൽ വന്ദന,പരസ്യകല- സ്കോട്ട് ഡിസൈൻ,ആക്ഷൻ-ഡെയിഞ്ചർമണി,കൊറിയോഗ്രാഫി- ഷെറീഫ്,ഷിബു മാസ്റ്റർ,
കാസ്റ്റിംഗ് കോർഡിനേറ്റർ  സുഹൈൽ ചോയി,പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.