സ്ഥല കച്ചവടത്തിൻ്റെ കാഴ്ചാനുഭവവുമായി " മേപ്പടിയാൻ " .


ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്‍ണു മോഹന്‍ സംവിധാനം ചെയ്‍ത 'മേപ്പടിയാന്‍' തീയേറ്ററുകളിൽ എത്തി. ഉണ്ണി മുകുന്ദന്‍ നിര്‍മ്മാണ രംഗത്തേക്ക് ചുവടുവെക്കുന്ന ചിത്രം കൂടിയാണിത്.ഉണ്ണി മുകുന്ദന്‍ ഫിലിംസിന്‍റെ ബാനറില്‍ നിര്‍മ്മിക്കപ്പെടുന്ന ഈചിത്രംതിയറ്ററുകളിലെത്തിച്ചിരിക്കുന്നത് ഗുഡ്‍വില്‍ എന്‍റര്‍ടെയ്‍ന്‍‍മെന്‍റ്സ് ആണ്. 

ആക്ഷന് പ്രാധാന്യമുള്ള ചിത്രങ്ങളിലൂടെയാണ് ഉണ്ണി മുകുന്ദന്‍ പ്രേക്ഷകശ്രദ്ധ നേടിയതെങ്കില്‍ വേറിട്ട കഥാപാത്രവും ചിത്രവുമാണ് " മേപ്പടിയാന്‍ " .

2010 ഒക്ടോബറിൽ നടക്കുന്ന കഥയാണിത്. പേര് സൂചിപ്പിക്കുന്നതുപോലെ സ്ഥലക്കച്ചവടവും അതിൻ്റെ പിന്നിലെ വേറിട്ട പ്രശ്നങ്ങളുമാണ് സിനിമ പറയുന്നത്. മെക്കാനിക്ക് ഷോപ്പ്നടത്തുന്ന
ജയകൃഷ്ണനും (  ഉണ്ണി മുകുന്ദൻ ) , ഫിലിപ്പോസ് വർക്കിയും  ( സൈജു കുറുപ്പ് ) സുഹ്യത്തുക്കളാണ്. അപ്പൻ ഉണ്ടാക്കിയ സ്വത്തുക്കൾ ദുർത്ത് അടിച്ച് നടക്കുകയാണ് ഫിലിപ്പോസ് വർക്കി . ഇവർ രണ്ടും പേരും ചേർന്ന് 54 സെൻ്റ് സ്ഥലം വാങ്ങുകയും ആ വസ്തു മറിച്ച് വിൽക്കാനും പ്ലാൻചെയ്യുന്നു.സഹോദരിയ്ക്ക് സ്ഥലം വാങ്ങാനിരുന്ന ജയക്യഷ്ണനും ഇതിൻ്റെ കൂടെ കൂടി. 

ഒരു ഘട്ടം കഴിയുബോൾ ഫിലിപ്പോസ് വർക്കി വസ്തു കച്ചവടത്തിൽ നിന്ന് പതുകെ പിൻമാറി. ഇതേ തുടർന്ന് എല്ലാ വിഷയങ്ങളും ജയക്യഷ്ണൻ്റെ ചുമതലിൽ ആയി. ഇവരുടെ വാക്ക് വിശ്വസിച്ച് കല്യാണം ഉറപ്പിച്ച ജേക്കബ് വർഗ്ഗീസിൻ്റെ
( കുണ്ടറ ജോണി ) കുടുംബം കുഴപ്പത്തിൽ ആകുന്നു. ഈ പ്രശ്നങ്ങളിൽ നിന്ന് ജയകൃഷ്ണൻ എങ്ങനെ വിജയിപ്പിക്കുന്നുവെന്നാണ് സിനിമയുടെ പ്രമേയം. 

ജയകൃഷ്‍ണന്‍ എന്ന കഥാപാത്രത്തിനുവേണ്ട ശാരീരികമായ മേക്കോവറിനായി മറ്റു സിനിമകളുടെ തിരക്കുകളില്‍ നിന്നും ഉണ്ണി മുകുന്ദൻ വിശ്രമം  എടുത്തിരുന്നു. 

അഞ്ജു കുര്യന്‍ ആണ് ചിത്രത്തിലെ നായിക. സൈജു കുറുപ്പ്, അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, കോട്ടയം രമേശ്, നിഷ സാരംഗ്, ശങ്കര്‍ രാമകൃഷ്‍ണന്‍, കലാഭവന്‍ ഷാജോണ്‍, അപര്‍ണ്ണ ജനാര്‍ദ്ദനന്‍, ജോര്‍ഡി പൂഞ്ഞാര്‍, കുണ്ടറ ജോണി, മേജര്‍ രവി, ശ്രീജിത്ത് രവി, പൗളി വില്‍സണ്‍, കൃഷ്‍ണ പ്രദാസ്, മനോഹരി അമ്മ തുടങ്ങി വലിയ താരനിര അണിനിരക്കുന്ന ചിത്രമാണിത്.

നീല്‍ ഡി. കുഞ്ഞയാണ് ഛായാഗ്രഹണവും  എഡിറ്റിംഗ് ഷമീര്‍ മുഹമ്മദും , സംഗീതം രാഹുല്‍ സുബ്രഹ്മണ്യനും നിർവ്വഹിക്കുന്നു. 

ഉണ്ണി മുകുന്ദൻ, സൈജു കുറുപ്പ്, അജു വർഗ്ഗീസ് , കുണ്ടറ ജോണി ,നിഷ സാരംഗ് എന്നിവരുടെ അഭിനയം മികച്ചതായി . 

ഒന്നാം പകുതി വേണ്ടത്ര വന്നില്ലെങ്കിലും രണ്ടാം പകുതി എൻഗേജിംഗായിട്ടുണ്ട്. ക്ലൈമാക്സാണ് സിനിമയെ വേറിട്ടതലത്തിൽ  എത്തിക്കുന്നത്. 
 
ഛായാഗ്രഹണവും, സംഗീതവും പ്രേക്ഷകരുടെ മനസിൽ ശ്രദ്ധ നേടി. മാസ് അല്ലാതെയുള്ള ഉണ്ണി മുകുന്ദൻ്റെ അഭിനയം നന്നായി എന്ന് തന്നെ പറയാം.
നവാഗത സംവിധായകൻ പ്രതീക്ഷ നൽകുന്നു. 

Rating : 3.5/5.
സലിം പി.ചാക്കോ .
cpk desk .


 

No comments:

Powered by Blogger.