" അൽ വദൂദ് " പ്രകീർത്തനങ്ങളുടെ സർവ്വനാമങ്ങളുടെ വിഡീയോ റിലീസ് ചെയ്തു.

video link - 


" അൽ വദൂദ് "  പ്രകീർത്തനങ്ങളുടെ സർവ്വനാമങ്ങളുടെ
വീഡിയോ റിലീസ്.

ഏകദൈവത്തെ അഭിസംബോധന ചെയ്യുന്ന 99 പേരുകളുടെസമാഹാരത്തെയാണ് 'അസ്മാ ഉൽ ഹുസ്ന' എന്ന് വിശേഷിപ്പിക്കാറുള്ളത്. ലോകത്തുള്ള എല്ലാ ദേശക്കാരും ഭാഷക്കാരും പല രീതിയിൽ ഇത് പാരായണം ചെയ്യാറുണ്ട്.
 
സംഗീതാത്മകമായും ഖുർആൻ പാരായണം ചെയ്യുന്നത് പോലെയും മറ്റും വിവിധ രീതികളിൽ അസ്മാ ഉൽ ഹുസ്ന നമുക്ക് കേൾക്കാൻ സാധിക്കും. ഇപ്പോൾ ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തിലെ രാഗബന്ധുരമായ 'അസ്മാ ഉൽ ഹുസ്ന', 'അൽ വദൂദ്' എന്ന പേരിൽ തികച്ചും വ്യത്യസ്തവും ശ്രവണ സുന്ദരവും അതിലേറെ ഭക്തി നിർഭരവുമായി പുറത്തുവന്നിരിക്കുന്നു. മലയാളത്തിന്റെ പ്രിയഗായകൻ അഫ്സലും നഫ്‌ല സാജിതും ചേർന്ന് ആലപിച്ച വേറിട്ട ഈ പ്രാർത്ഥന ഗാനമാണിത്.

'അൽ വദൂദ് ' ആൽബം കേട്ട് ഗായകൻ അഫ്സലിനെയും അണിയറ പ്രവർത്തകരെയും അഭിനന്ദനങ്ങൾഅറിയിച്ചവരിൽ ലോകപ്രശസ്തനായ സിംബാവെ ഗ്രാൻഡ് മുഫ്തി മെങ്ക് തുടങ്ങി, വ്യത്യസ്ത മേഖലകളിലെ പ്രമുഖർക്കൊപ്പം പ്രശസ്ത സിനിമാതാരങ്ങളായ മമ്മുട്ടി, റഹ്മാൻ, മനോജ് കെ ജയൻ തുടങ്ങി നിരവധി പേരുണ്ട്.

സോഫിക്സ് മീഡിയയിലൂടെ ഈ സംഗീത ശില്പം റിലീസ് ചെയ്തിരിക്കുന്നു. പ്രവാസിയായ മുസ്തഫ ഹംസ ഒരുമനയൂർ ആണ് ഇതിന്റെ സംഗീത സംവിധാനവും ഉള്ളടക്ക സൃഷ്ടിയും നിർവഹിച്ചത്. വളരെ ഭംഗിയായി തന്നെ നഫ്‌ല സാജിദ് ഇതിന്റെ സംഗീത നിർവഹണം ചെയ്തപ്പോൾ അതിന്റെ ശോഭ ഒട്ടും തന്നെ ചോർന്നു പോകാതെ അൻവർ അമൻ അതിനു വാദ്യോപകരണങ്ങളുടെ അകമ്പടി നൽകി.

ലെൻസ്മാന്റെ നേതൃത്വത്തിൽ ഇതിന്റെ ദൃശ്യവിഷ്ക്കാരം കൂടിയായപ്പോൾ പ്രേക്ഷകർക്ക് തികച്ചും ഉദാത്തമായ ഒരു സംഗീതാനുഭവം പകരുവാൻ സാധിച്ചുവെന്ന് ഇതിന്റെ നിർമ്മാതാവ് കൂടിയായ മുസ്തഫ ഹംസ ഒരുമനയൂർ പറഞ്ഞു.

ക്യാമറ-അൻസൂർ പി.എം, യുസഫ് ലെൻസ്മാൻ, അറബിക് കാലിഗ്രഫി- നസീർ ചീക്കൊന്ന്, സോങ് മിക്സിങ്-ഇമാം മജ്ബൂർ, സാങ്കേതിക സഹായം- മഷൂദ് സേട്ട്,ഷംസി തിരൂർ, ശിഹാബ് അലി, ഗ്രാഫിക്സ് /എഡിറ്റിംഗ്- യൂസഫ് ലെൻസ്മാൻ, റെക്കോർഡിങ് സ്റ്റുഡിയോ-ഓഡിയോ ജിൻ,കൊച്ചി.
പി ആർ ഒ- എ എസ് ദിനേശ്.

No comments:

Powered by Blogger.