"കണ്ണാടി " ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറക്കി.

സിദ്ധിഖിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ഏ ജി രാജന്‍ സംവിധാനം ചെയ്യുന്ന  "കണ്ണാടി "എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, പ്രശസ്ത ചലച്ചിത്ര പ്രവർത്തകരുടെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.

രാഹുൽ മാധവ്,സുധീർ കരമന, വിജയരാഘവൻ,റോഷൻ ബഷീർ,ഷാജു ശ്രീധർ, മാമുക്കോയ, തേങ്ങൽ ഹാരീസ്,ബാലൻ പാറയ്ക്കൽ,മനു പിള്ള,കനവ് സുരേഷ്.രചനാ നാരായണൻ ൺകുട്ടി,മാർഗ്രറ്റ് ആന്റെണി, അമൃത മേനോൻ,സരയൂ മോഹൻ,ആനന്ദ ജ്യോതി,
അംബിക മോഹൻ,എസ് ആർ ദീപിക,കോഴിക്കോട് ശാരദ,വത്സല മേനോൻ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. 

നടുവട്ടം പ്രൊഡക്ഷൻസിന്റെ ബാനറില്‍ ആന്റണി നടുവട്ടം നിർമ്മിക്കുന്ന കണ്ണാടി എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം
ഉത്പല്‍ വി നായനാർ നിര്‍വ്വഹിക്കുന്നു.

കഥ തിരക്കഥ സംഭാഷണം മുഹമ്മദ് കുട്ടി എഴുതുന്നു.
ശ്രീകുമാരൻ തമ്പി,പി കെ ഗോപി,മുരുകൻ കാട്ടാക്കട എന്നിവരുടെ വരികൾക്ക് സതീഷ് വിനോദ് സംഗീതം പകരുന്നു.ജയചന്ദ്രൻ, സിത്താര എന്നിവർക്കൊപ്പം പ്രശസ്ത നടൻ സിദ്ദിഖ് ഈ ചിത്രത്തിൽ ഒരു ഗാനമാലപിക്കുന്നു.
പ്രൊഡകഷന്‍ കൺട്രോളർ-സക്കീർ ഹുസൈൻ,കല-സൂര്യചന്ദ്രൻ,മേക്കപ്പ്-സന്തോഷ് വെൺപകൽ,വസ്ത്രാലങ്കാരം-കുമാർ എടപ്പാൾ,സ്റ്റിൽസ്-കാഞ്ചൻ മുള്ളൂർക്കര,ചീഫ് അസോസിയേറ്റ് ഡയറക്റടർ-കമൽ കുപ്ലേരി, അസിസ്റ്റന്റ് ഡയറക്ടർ-ഫെബിൻ, മാർട്ടിൻ ബെയ്സൽ,വിഷ്ണു ചന്ദ്രൻ,
 പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ജയരാജ് വെട്ടം,പ്രൊഡക്ഷൻ മാനേജർ- ജോബി ആൻ്റണി .
പി ആർ ഒ : എ എസ് ദിനേശ്.

No comments:

Powered by Blogger.