കെ.എസ് സേതുമാധവൻ അനുസ്മരണ യോഗം .
കെ എസ് സേതുമാധവൻ
അനുസ്മരണ യോഗം.


മലയാളം സിനി ടെക്നീഷ്യൻസ് അസോസിയേഷന്റെ ( മാക്ട ) നേതൃത്വത്തിൽ മലയാള സിനിമയുടെ രാജശില്പിയായ കെ എസ് സേതുമാധവന്റെ അനുസ്മരണ യോഗം എറണാകുളം കച്ചേരിപ്പടി ആശിർഭവൻ ഓഡിറ്റോറിയത്തിൽ നടന്നു.

അനുസ്മരണ യോഗത്തിൽ സിബി മലയിൽ,കമൽ, ജോൺ പോൾ, ബാലചന്ദ്രമേനോൻ, എസ് എൻ,സ്വാമി,ശ്രീമൂലനഗരം മോഹൻ,ഷിബു ചക്രവർത്തി എന്നിവർ സംസാരിച്ചു.

മാക്ട യുടെ പരമോന്നത ബഹുമതിയായ " മാക്ട ലെജൻഡ് ഓണർ പുരസ്കാരം 2021 " കെ എസ് സേതുമാധവന് ആയിരുന്നു. ചടങ്ങിൽ കെ എസ് സേതുമാധവന്റെ മുഖചിത്രത്തോട് കൂടിയ മാക്ടയുടെ 2022 ലെ ഡയറി, ബാലചന്ദ്രമേനോൻ ജോൺ പോളിന് നല്കി പ്രകാശനം ചെയ്തു.

മാക്ട ജനറൽ സെക്രട്ടറി സുന്ദർദാസ് സ്വാഗതവും ജോയിന്റ് സെക്രട്ടറി പി.കെ ബാബുരാജ് നന്ദിയും പറഞ്ഞു.

No comments:

Powered by Blogger.