" സ്റ്റേഷൻ 5 " ജനുവരി ഏഴിന് തിയേറ്ററുകളിൽ എത്തും.


പ്രയാൺ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിലെ നായിക  ' തൊട്ടപ്പന്‍ ' ഫെയിം പ്രിയംവദ കൃഷ്ണനാണ്. ഡയാന ഹമീദും ശക്തമായ കഥാപാത്രമായി എത്തുന്നു. പ്രശാന്ത് കാനത്തൂർ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ഇന്ദ്രൻസ് ചേവംബായി എന്ന ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.കൂടാതെ വിനോദ് കോവൂര്‍, സന്തോഷ് കീഴാറ്റൂര്‍, ശിവജി
ഗുരുവായൂർ,രാജേഷ് ശര്‍മ്മ, സുനില്‍ സുഖദ,
ഐ.എം.വിജയന്‍, ദിനേഷ് പണിക്കര്‍, അനൂപ് ചന്ദ്രന്‍, ശിവന്‍ കൃഷ്ണന്‍കുട്ടി നായര്‍, ജെയിംസ് ഏലിയ, മാസ്റ്റര്‍ ഡാവിന്‍ചി, പളനിസാമി, ഷാരിന്‍, ജ്യോതി ചന്ദ്രന്‍, ദേവി കൃഷ്ണ, പ്രിയ ഹരീഷ്, ഗിരീഷ് കാറമേൽ എന്നിവരാണ് അഭിനേതാക്കൾ. 

പ്രതാപ് നായരാണ് ചിത്രത്തിൻ്റെ രചയിതാവും ഛായാഗ്രാഹകനും. റഫീഖ് അഹമ്മദ് ഗാനരചനയും, പ്രശാന്ത് കാനത്തൂർ സംഗീതവും നിർവഹിക്കുന്നു. 

സേഫ് ഗാർഡ് എന്റർടൈൻമെന്റ്സ് ആണ് ഗാനങ്ങൾ പുറത്തിറ ക്കിയിരിക്കുന്നത്.മാപ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ ബി.എ.മായ നിർമ്മിച്ച  " സ്‌റ്റേഷന്‍ 5 "  ജനുവരി ഏഴിന്  തിയറ്ററുകളിലെത്തും. പ്രൊഡക്ഷൻ കൺട്രോളർ സാദിഖ് നെല്ലിയോട്ട്.പി ആർ ഒ  സി കെ അജയ്കുമാർ.

വാർത്ത പ്രചരണം. 
എം.കെ ഷെജിൻ ആലപ്പുഴ.


https://youtu.be/KeDYBnguGUs
 

No comments:

Powered by Blogger.