2021ൽ റിലീസ് ചെയ്ത മലയാള സിനിമകളിൽ ഭൂരിപക്ഷവും വിജയം നേടിയില്ല. മലയാള സിനിമകൾ ഒടിടിയിലേക്കോ !


2021 ജനുവരി ഒന്ന് മുതൽ ഡിസംബർ മുപ്പത്തിയെന്ന്  വരെ 166 ചിത്രങ്ങളാണ് ഒടിടി,  തീയേറ്റർ, ടി.വി എന്നിവടങ്ങളിലായി റിലീസ് ചെയ്തത്.

അതിൽ OTTയിലാണ് 110 ചിത്രങ്ങളും റിലീസ് ചെയ്തത്.  53 സിനിമകളിൽ  താഴെ മാത്രമാണ് കഴിഞ്ഞ വർഷം  തീയേറ്ററുകളിൽ എത്തിയത്. 
ബഹുഭൂരിപക്ഷം സിനിമകളും പരാജയപ്പെട്ടു. എന്നാൽ ചില സിനിമകൾ  0TTയിലും,  തീയേറ്ററുകളിലും വൻവിജയം നേടിയത് എടുത്ത് പറയാം.. ചില അന്യഭാഷ ചിത്രങ്ങളും  തിയേറ്ററുകളിൽ വിജയം നേടിയിരുന്നു. 

2021ൽ പുതുമുഖ സംവിധായകരുടെ കടന്ന് വരവ് ശ്രദ്ധേയമായിരുന്നു .അതിൽ ചില ചിത്രങ്ങൾ വൻ വിജയം നേടി. 



2021ൽ റിലീസ് ചെയ്ത സിനിമകൾ. 
.....................................................................

1,ഗാർഡിയൻ 
( സംവിധാനം : 
സതീഷ് പോൾ / OTT) 

2 ,Confessions of a Cuckoo.
( സംവിധാനം : 
ജെയ്  ജിതിൻ / OTT)

3, ആത്മ 
( സംവിധാനം : 
വിജയകുമാർ കെ.ജി / OTT) 

4 , The Great Indian Kitchen.
( സംവിധാനം : 
ജീയോ ബേബി / OTT) 

5 , പത്മിനി  .
( സംവിധാനം : 
സുമേഷ് ചന്ദ്രോത്ത് / OTT) 

6  , വെള്ളം .
( സംവിധാനം : 
ജി. പ്രജേഷ്സെൻ ) 

7 ,  വാങ്ക് .
( സംവിധാനം :കാവ്യ പ്രകാശ് ) 

8 , അക്ദോ പുരാത്തോ.
( സംവിധാനം : സുദേവൻ / OTT)

9 ,ഇവൾ ഗോപിക .
( സംവിധാനം : 
അമ്പലപ്പുഴ രാധാകൃഷ്ണൻ ) 

10, ക്രിക്കറ്റ് .
( ശ്രീജിത്ത് രാജൻ/ OTT) 

11 ,ഓപ്പറേഷൻ ജാവാ .
( സംവിധാനം : 
തരുൺ മൂർത്തി) 

12, സാജൻ ബേക്കറി സിൻസ് 1962 .
( സംവിധാനം : അരുൺ ചന്ദു ) 

13  ,യുവം .
( സംവിധാനം: 
പിങ്കു പീറ്റർ ബാബു ) 

14 ,ഡെഡ്ലൈൻ .
( സംവിധാനം : കൃഷ്ണജിത് എസ്. വിജയൻ / OTT) 

15 , ബ്ലാക്ക് കോഫി . 
( സംവിധാനം : ബാബുരാജ് )

16  , ദൃശ്യം 2 .
( സംവിധാനം : 
ജിത്തു ജോസഫ് / OTT) 

17, ആദാൻ.
( സംവിധാനം : സഞ്ജു സുരേന്ദ്രൻ / 0TT) 

18  , സഹ്യാദ്രിയിലെ ചുവന്ന പൂക്കൾ .
( സംവിധാനം : 
അജീഷ് പൂവത്തൂർ) 

19   , ഇല്ലം.
( സംവിധാനം : 
പ്രസാദ് വാളാഞ്ചേരി) 

20 , തിരികെ.
( സംവിധാനം : 
ജോർജ്ജ് കോര ,സാംസേവ്യർ )

21, സാബു എൻ്റെ അനിയൻ .
( സംവിധാനം : 
സിമ്മി കൈലാത്ത് / OTT)  

22  , ഐസ് ഒരത്തി .
( സംവിധാനം: 
അഖിൽ കാവുങ്കൽ / OTT ) 

23  , ദി പ്രീസ്റ്റ് .
( സംവിധാനം: 
ജോഫിൻ ടി. ചാക്കോ ) 

24  , Tസുനാമി .
( സംവിധാനം : 
ലാൽ & ലാൽ ജൂനിയർ) 

25  , മീസാൻ .
( സംവിധാനം :
ജാബർ ചെമ്മാട് / OTT )

26  , വർത്തമാനം .
(സംവിധാനം:സിദ്ധാർത്ഥ്ശിവ )    
27  , ബാക്ക് പാക്കേഴ്സ്  .
( സംവിധാനം : ജയരാജ്/ OTT ) 

28 , വികൃതിയുള്ള ചതുരം .
( സംവിധാനം : 
കൃഷ്ണാനന്ദ് ആർ.കെ. / OTT)

29  , ഡെയ്റ ഡയറീസ് .
( സംവിധാനം: 
മുസ്താഖ് റഹ്മാൻ കരിദ്ദീൻ ) 

30  , മോഹൻകുമാർ ഫാൻസ് .
( സംവിധാനം : ജിസ് ജോയ് ) 

31  , ഓളേ കണ്ട നാൾ 
( സംവിധാനം: മുസ്തഫ ഗട്സ് ) 

32  , ഇൻഷ .
( സംവിധാനം : 
ഡോ.സിജു വിജയൻ / OTT ) 

33  , കള .
(സംവിധാനം:  
രോഹിത്ത് വി. എസ്. )

34  , ആണും പെണ്ണും .
( സംവിധാനം : ആഷിഖ് അബു, ജെയ് കെ. ,വേണു ISC) 

35  , ബിരിയാണി. 
( സംവിധാനം : സജിൻ ബാബു ) 

36  , ONE .
( സംവിധാനം : 
സന്തോഷ് വിശ്വനാഥ് ) 

37, ചിരി .
( സംവിധാനം: 
ജോസഫ് പി. ക്യഷ്ണ / OTT)  

38  ,ഇന്ന് മുതൽ .
( സംവിധാനം: 
രജീഷ് മിഥില / OTT) 

39  , ചാച്ചാജി. 
( സംവിധാനം: 
എം. ഹാജമൊയ്നു / 0TT) 

40  , ആർക്കറിയാം .
( സംവിധാനം : 
സാനു ജോൺ വർഗ്ഗീസ് ) 

41 ,അനുഗ്രഹീതൻ ആൻ്റണി .
( സംവിധാനം : പ്രിൻസ് ജോയ് )

42 ,Sarcas Circa 2020 .
( സംവിധാനം : 
വിനു കോലിഞ്ചൽ ) 

43  , ഇരുൾ .
( സംവിധാനം : നസീഫ് യൂസഫ് ഇസുദീൻ / OTT) 

44  ,കാറ്റിനരിക്കെ. 
( സംവിധാനം : 
റോയ് കാരയ്ക്കാട്ട് / 0TT ) 

45  , ജോജി .
( സംവിധാനം : 
ദീലിഷ് പോത്തൻ / OTT  ) 

46  ,നായാട്ട് .
(സംവിധാനം: മാർട്ടിൻ പ്രക്കാട്ട് )

47  , ചതുർമുഖം .
( സംവിധാനം : 
രഞ്ജിത്ത് കമല ശങ്കർ ) 

48  , അപ്പുവിൻ്റെ സത്യാനേഷണം. 
( സംവിധാനം: 
സോഹൻലാൽ / OTT ) 

49, നിഴൽ .
( സംവിധാനം : 
അപ്പു എൻ.ഭട്ടതിരി) 

50  , ക്യഷ്ണൻകുട്ടി പണി തുടങ്ങി. 
( സംവിധാനം: സൂരജ് ടോം | ടി.വി) 

51  , ആൽഭൂതം.  
( സംവിധാനം : ജയരാജ്/  OTT ) 

52  ,ഖോ-ഖോ .
( സംവിധാനം : 
രാഹുൽ റിജി നായർ ) 

53  , വൂൾഫ് .
( സംവിധാനം: 
ഷാജി അസീസ് /  OTT ) 

54 , ഒരിലതണലിൽ.
( അശോക് ആർ. നാഥ് / OTT )

55  , ഗോസ്റ്റ് ഇൻ ബത് ലഹേം .
( സംവിധാനം : 
ടി.എസ്. അരുൺ/  OTT  ) 

56  , മിത്ത്  .
( സംവിധാനം : 
എം. സുനിൽകുമാർ / OTT) 

57 ,നാളേക്കായ് .
( സംവിധാനം : വി.കെ. അജിത്ത് കുമാർ / OTT) 

58  ,തിമിരം .
( സംവിധാനം : 
ശിവറാം മോനി / OTT) 

59  , ജാക്കീ ഷെറീഫ് .
( സംവിധാനം : 
റഫീഖ് സീലാട്ട് / OTT) .

60  , ദി റോഡ് 
( സംവിധാനം : 
റഷീദ് മൊയ്ദീൻ / OTT) 

61 , കാച്ചി .
( സംവിധാനം : 
ബിൻഷാദ് നാസർ / OTT ) 

62   , ഇടത് വലത് തിരിഞ്ഞ് .
( സംവിധാനം :
 പ്രസാദ് നൂറനാട് / 0TT) 

63  , വിശുദ്ധ രാത്രികൾ .
( സംവിധാനം : 
എസ്. സുനിൽ / OTT) 

64  , ജലസമാധി .
( സംവിധാനം : 
വേണുനായർ / OTT) 

65  , The Last Two Days 
( സംവിധാനം : 
സന്തോഷ് ലക്ഷ്മൺ / 0TT) 

66  ,സാക്ഷി 
( സംവിധാനം : 
സൂര്യ സുന്ദർ / OTT) 

67  , ഓത്ത് .
( സംവിധാനം : 
പി.കെ. ബിജു / OTT) 

68  , കമ്മൽ 
( സംവിധാനം : 
അനീഷ് / OTT) 

69  , അമീറാ. 
( സംവിധാനം : 
റിയാസ് മുഹമ്മദ് / OTT .) 

70  , മതിലുകൾ : Love in the time of Corona.
(  സംവിധാനം : 
അൻവർ അബ്ദുള്ള / 0TT )

71 , റിച്ചർ സ്കെയിൽ 7.6 . 
( സംവിധാനം : 
ജീവ കെ.ജെ / OTT) 

72 , ചീരാതുകൾ .
( സംവിധായകർ  : സാജൻ കല്ലായി , ഷനുബ് കരുവത്ത് , ഫൈസ് മുഹമ്മദ് ,അനു കുരിശുംങ്കൽ ,ശ്രിജിത്ത് ചന്ദ്രൻ, ജയേഷ് മോഹൻ/OTT ) 

73  , കനകം മൂലം .
( സംവിധായകർ: 
സനീഷ് കുഞ്ഞ് കുഞ്ഞ് , അഹിലാഷ് രാമചന്ദ്രൻ / OTT) 

74  , പ്രണയ മുത്തം .
( സംവിധാനം : 
പി.കെ. രാധാകൃഷ്ണൻ / 0TT) 

75  , പുഴയമ്മ .
( സംവിധാനം : 
വിജീഷ് മണി / OTT ) 

76 , ഗ്രഹണം. 
( സംവിധാനം : 
ആനന്ദ് പാഗാ / OTT ) 

77  , കാടോരം .
( സംവിധാനം : 
സജിൽ മംമ്പാട് / OTT ) 

78   , എൺപത്കളിലെ ഏഭ്യൻമാർ. 
( സംവിധാനം :
 ഷാജി യൂസഫ് / OTT ) 

79  , Cold Case .
( സംവിധാനം : 
തനു ബാലക് / OTT ) .
 
80  ,സാറാസ് 
( സംവിധാനം - 
ജൂഡ് ആൻ്റണി ജോസഫ്  OTT ) 

81 ,വേലുകാക്ക ഒപ്പു  കാ .
( സംവിധാനം :
അശോക് ആർ .കളതOTT ) 

82 ,രണ്ടുപേർ .
( സംവിധാനം : പ്രേം ശങ്കർ OTT) 

83  , അയിഷ വെഡ്സ് ഷമീർ
( സംവിധാനം : ശിഖന്തർ OTT ) 

84   , തുടി.
 ( സംവിധാനം : ജോമോൻ ജോർജ്ജ്  OTT )

85  ,സ്വനം.
 ( സംവിധാനം : ദീപേഷ് റ്റി. OTT) 

86  , മാലിക് .
( സംവിധാനം :അജയ്  മഹേഷ് നാരായണൻ OTT ) 

87  ,ഡൊമസ്റ്റിക് ഡയലോഗ്സ് 
( സംവിധാനം : വൈഷണവ് - ഗോകുൽ OTT) 

88  ,ചുഴൽ 
( സംവിധാനം:ബിജു മാണി OTT )

89  , ദി ക്രിയേറ്റർ.
( സംവിധാനം : സാബു അന്തുകയ്  OTT)

90  , സന്തോഷിൻ്റെ ഓണം രഹസ്യം.
( സംവിധാനം : ഡോൺ പാലത്ര OTT) 

91 , അലി ഇമ്രാൻ.
 (സംവിധാനം : സാർഷിക് റോഷൻ OTT)

92   ,1956 മദ്ധ്യതിരുവിതാംകൂർ 
( സംവിധാനം : 
ഡോൺ പാലത്ര OTT) 

93  ,ബനഹർ കോട്ട 
( സംവിധാനം : 
വിഷ്ണു നാരായണൻ OTT) 

94 ,ഓട്ട .
( സംവിധാനം : ബെന്നി സി. ഡാനിയേൽ OTT) 

95 ,തമ്പുരാൻ പറഞ്ഞ കഥ.
( സംവിധാനം : ദേവൻ നാഗലശ്ശേരി OTT) 

96 , എയിറ്റിൻ ഹൗവേഴ്സ് 
( സംവിധാനം : 
രാജേഷ് നായർ 
മഴവിൽ മനോരമ - മാക്സ്  ) 

97  , നീരവം.
( സംവിധാനം : അജയ് ശിവറാം OTT)

98    , കുരുതി.
( സംവിധാനം : മനു വാര്യർ OTT) 

99   , കെഞ്ചിറ.
( സംവിധാനം :
 മനോജ് കാന OTT) 

100  , ഹോം.
( സംവിധാനം : 
റോജിൻ തോമസ് OTT) 

101  , സായഹ്നങ്ങളിൽ ചില മനുഷ്യർ.
( സംവിധാനം : പ്രവീൺ സുകുമാരൻ OTT) 

102  , കാൽചിലമ്പ്.
( സംവിധാനം : എം.റ്റി അനൂർ OTT) 

103 , ഒരു പപ്പടവട പ്രേമം.
( സംവിധാനം : 
സയിൻ പാത്തൻ : OTT ) 

104   , ലാഫിംഗ് ബുദ്ധ. 
( സംവിധാനം : 
നിജു സോമൻ OTT) 

105   , യാ മോനേ.
 ( സംവിധാനം : 
അൻവർ അലി : OTT) 

106 , ആലിസ് ഇൻ പാഞ്ചലിനാട്
( സംവിധാനം : 
സുധീൻ വാമട്ടം OTT) 

107 , കാന്തൻ.
 ( സംവിധാനം : ഷെറീഫ് ഈസ , OTT) 

108   ,പിടികിട്ടാപ്പുള്ളി .
( സംവിധാനം : ജീഷ്ണു ശ്രീകണ്ഠൻ OTT ) 

109  , താമര.
 ( സംവിധാനം : പ്രകാശ് വാടിക്കൾ OTT) 

110, പപ്പേട്ടൻ്റെ സൈമണേൻ്റെ പിള്ളേർ 
( സംവിധാനം : ഷിജോ വർഗ്ഗീസ് OTT) 

111  ,സ്വപ്നങ്ങൾക്കപ്പുറം.
 ( സംവിധാനം : പ്രേം ആർ .നമ്പ്യാർ OTT) 

112, കൂറ.
( സംവിധാനം : വൈശാഖ് ജോജൻ OTT) 

113 , കാണെക്കാണെ.
 ( സംവിധാനം : മനു അശോകൻ OTT ) 

114  , പിപ്പാലാന്ത്രി.
 ( സംവിധാനം : സോജി സെബാസ്റ്റ്ൻ OTT ) 

115, കാടകാലം. 
( സംവിധാനം : സഖിൽ രവിന്ദ്രൻ ,OTT) 

116 , സണ്ണി.
 ( സംവിധാനം : രഞ്ജിത് ശങ്കർ OTT )

117  , The Inmates .
( സംവിധാനം : ബൈജു തോമസ് : OTT) 

118  ,ഭ്രമം .
( സംവിധാനം : രവി ചന്ദ്രൻ OTT) 

119 , ക്യൂൻ ഓഫ് തോന്നയ്ക്കൽ. 
( സംവിധാനം : ശ്യാം മുരളിധരൻ OTT ) 

120 , എരിഡ.
( സംവിധാനം: വി.കെ. പ്രകാശ് OTT) 

121 ,വെള്ളക്കാരൻ്റെ കാമുകി. 
( സംവിധാനം : അനിസ് പി.എസ് OTT) 

122 , സ്റ്റാർ.
 ( സംവിധാനം : ഡൊമിൻ ഡി. ശിൽവ ) 

123  ,ക്യാമ്പിൻ.
 ( സംവിധാനം :പുലരി ഭാസ്കർ ) 

124   , 99 ക്രൈം സ്റ്റോറി.
( സംവിധാനം : ഷിൻ്റോ സണ്ണിOTT) 

125  , തിങ്കളാഴ്ച നിശ്ചയം.
( സംവിധാനം : സെന്ന ഹെഡെOTT) 

126  , മിഷൻ സി.
 ( സംവിധാനം : വിനോദ് ഗുരുവായൂർ OTT) 

127  , കനകം കാമിനി കലഹം.
( സംവിധാനം :രതീഷ് ബാലകൃഷ്ണ പൊതുവാൾ OTT) 

128   , കുറുപ്പ്.
 ( സംവിധാനം: ശ്രീനാഥ് രാജേന്ദ്രൻ  ) 

129 , അഹാ.
 ( സംവിധാനം : ബിബിൻ പോൾ ശമുവേൽ ) 

130 , അമ്മച്ചി കൂട്ടിലെ പ്രണയകാലം.
 ( സംവിധാനം : റഷീദ് പള്ളുരുത്തി OTT) 

131  , ചുരുളി.
 ( സംവിധാനം : ലിജോ ജോസ് പെല്ലിശ്ശേരി OTT) 

132  , എല്ലാം ശരിയാകും.
 ( സംവിധാനം : ജിബു ജേക്കബ് ) 

133   , ജാൻ എ മൻ.
 ( സംവിധാനം : ചിദംബരം) 

134   , ലാൽബാഗ്.
 ( സംവിധാനം : പ്രശാന്ത് മുരളി ) 

135,    നോ മാൻസ് ലാൻഡ്.
 ( സംവിധാനം: ജിഷ്ണു ഹരീന്ദ്ര വർമ്മ OTT) 

136  , കലാകാരൻ.
 ( സംവിധാനം : എ ജെ കലാഭവൻ OTT) 

137 , കാവൽ.
 ( സംവിധാനം : നിധിൻ രൺജി പണിക്കർ ) 

138  , My Lucky Number is Black.
 ( സംവിധാനം : ആത്മബോധ്
 OTT) 

139 , ബോധോദയം .
( സംവിധാനം : ജനാർദ്ദനൻ കരിവള്ളൂർ / OTT) 

140 .ഒറ്റ ചോദ്യം .
( സംവിധാനം : 
അനീഷ് ഉരുബിൽ / OTT) 

141 , Second Option.
 ( സംവിധാനം : സൂജീഷ് ശ്രീധർ OTT) 

142  , മരക്കാർ : അറബികടലിൻ്റെ സിംഹം.
 ( സംവിധാനം: പ്രിയദർശൻ ) 

143  , ദേവലോഖ.
 ( സംവിധാനം : ഷാനുബ് കരുവത്ത് OTT) 

144 , ഭീമൻ്റെ വഴി.
 ( സംവിധാനം:അഷറഫ് ഹംസ )

145  ,ക്ഷണം.
 ( സംവിധാനം: സുരേഷ് ഉണ്ണിത്താൻ ) 

146  , മഡ്ഡി.
 ( സംവിധാനം: ഡോ. പ്രഭാബാൽ ) 

147   , ഒരു കനേഡിയൻ ഡയറി.
 ( സംവിധാനം : സീമ ശശികുമാർ ) 

148   , സുമേഷ് & രമേഷ്.
 (സംവിധാനം :  സനൂപ് തൈക്കുടം) 

149  , ഉടുമ്പ് .
( സംവിധാനം : കണ്ണൻ താമരക്കുളം ) 

150 , മൈക്കിൾ കോഫി ഹൗസ് .
( സംവിധാനം :അനിൽ ഫിലിപ്പ് ) 

151 , കണ്ണാലൻ.
 ( സംവിധാനം : കുമാർ നന്ദ OTT) 

152   , വെള്ളാരംകുന്നിലെ വെള്ളിമീനുകൾ.
 ( സംവിധാനം : കുമാർ നന്ദ ) 

153  , പുഷ്പ പാർട്ട് 1.
 ( ഡബ്ബിംഗ് മൂവി - സംവിധാനം : സുകുമാർ )

154  , അജഗജാന്തരം.
 ( സംവിധാനം : ടിനു പാപ്പച്ചൻ )

155 , ചിരാത് .
( സംവിധാനം : രമ സജീവൻ / OTT)  

156    , മധുരം.
 ( സംവിധാനം : അഹമ്മദ് കബീർ OTT ) 

157  , മ്യാവൂ.
 ( സംവിധാനം : ലാൽ ജോസ് ) 

158  , മിക്കി .
( സംവിധാനം : ജിനോ ജോസഫ് / OTT) 

159, മിന്നൽ മുരളി.
 ( സംവിധാനം : ബേസിൽ ജോസഫ് OTT) 

160 , കോളാമ്പി.
 ( സംവിധാനം : ടി.കെ. രാജീവ്കുമാർ OTT) 

161  , കുഞ്ഞെൽദോ.
 ( സംവിധാനം : മാത്തുക്കുട്ടി ) 

162, Vari : The Sentence .
( സംവിധാനം : ശ്രീജിത്ത് പൊയിക്കാവ് / OTT) 

163  , വിധി - ദി വെർഡിക്ട് .
(  സംവിധാനം : കണ്ണൻ താമരക്കുളം ) 

164  , ജിബൂട്ടി. 
 ( സംവിധാനം : എസ്. ജെ. സീനു) 

165  , ഒരു താത്വിക അവലോകനം. 
( സംവിധാനം: അഖിൽ മാരാർ ) 
 
166,കേശു ഈ വീടിൻ്റെ നാഥൻ. 
( സംവിധാനം : നാദിർഷ .OTT) 


പ്രൈം റീൽസ് , നീംസ്ട്രീം , ജീയോ സിനിമ , zee5, അമസോൺ പ്രൈം വിഡിയോ, നെറ്റ് ഫ്ലിക്,സ് ,സൈന പ്ലേ, ലൈം ലൈറ്റ് ,ഫസ്റ്റ് ഷോസ്, റൂട്ട്സ് ,കേവ് തുടങ്ങിയ  ഓടിടി പ്ലാറ്റ് ഫോമുകളിലാണ്  സിനിമകളിൽ മിക്കതും റിലീസ് ചെയ്തത്.  കഴിഞ്ഞ വർഷം തീയേറ്ററുകളിൽ എത്തിയ ചിത്രങ്ങളിൽ ബഹുഭൂരിപക്ഷം ചിത്രങ്ങളും പരാജയപ്പെട്ടു എന്നുള്ളതാണ് വാസ്തവം.  കോവിഡ് 19ൻ്റെ പശ്ചാത്തലത്തിൽ തീയേറ്ററുകളിലെ പ്രേക്ഷക സാന്നിദ്ധ്യവും പൊതുവിൽ  കുറവായിരുന്നു. ഒറ്റപ്പെട്ട ചില സിനിമകൾക്ക് പ്രേക്ഷക സാന്നിദ്ധ്യം ഉണ്ടായിരുന്നു. 

വെള്ളം , ഓപ്പറേഷൻ ജാവ, ദി പ്രീസ്റ്റ്, ONE ,അനുഗ്രഹീതൻ ആൻ്റണി , നായാട്ട് , ചതുർമുഖം,
കുറുപ്പ് ,ജാൻ എ മൻ ,മരക്കാർ അറബിക്കടലിൻ്റെ സിംഹം, ഭീമൻ്റെ വഴി ,സുമേഷ് & രമേഷ്, അജഗജാന്തരം ,എന്നീ ചിത്രങ്ങൾ ഹിറ്റ് ചാർട്ടിൽ ഇടം നേടി.

T .സുനാമി, മോഹൻകുമാർ ഫാൻസ്, നിഴൽ, ഖോ- ഖോ, ആഹ്വാ , എല്ലാം ശരിയാകും, കാവൽ , മഡ്ഡി ,വിധി : ദി വെർഡിക്ട്, ഒരു താത്വിക അവലോകനം എന്നി സിനിമകൾ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രങ്ങളിൽ ഉൾപ്പെടും.

The Great Indian Kitchen ,ദൃശ്യം 2, ജോജി, Cold Case , സാറാസ്, മാലിക്ക് ,കുരുതി ,ഹോം, കാണെക്കാണെ ,സണ്ണി ,ഭ്രമം, തിങ്കളാഴ്ച നിശ്ചയം, കനകം കാമിനി കലഹം ,ചുരുളി,മധുരം, മിന്നൽ മുരളി ,  കേശു ഈ വീടിൻ്റെ നാഥൻ എന്നീ സിനിമകൾ ഓടിടിയിൽ വൻ ഹിറ്റാണ്.  

മീസാൻ, ബിരിയാണി, ഇരുൾ, കാടോരം, വൂൾഫ്, ചിരാതുകൾ തിമിരം ,അമീറാ, പുഴയമ്മ, വേലുക്കാക്ക ഒപ്പു കാ,  ചുഴൽ, സന്തോഷിൻ്റെ ഓണം രഹസ്യം, കെഞ്ചിറാ,  കാന്തൻ, ഏരിഡ  തുടങ്ങിയ സിനിമകൾ  ഒടിടിയിൽ പ്രേക്ഷക ശ്രദ്ധ നേടുന്നു. എയിറ്റിൻ ഹൗഴേഴ്സ് മനോരമ മാക്സിലും ശ്രദ്ധ നേടി. 

ഡിസംബറിൽ പുറത്തിറങ്ങിയ അന്യഭാഷ ചിത്രങ്ങളായ Spiderman : No Way Home , പുഷ്പ - പാർട്ട് ഒന്ന് എന്നി ചിത്രങ്ങൾ ഇപ്പോഴും വൻ കളക്ഷൻ നേടി തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.  

ചെറിയ / വലിയ ബഡ്ജറ്റിലുള്ള പല സിനിമകളും ഒടിടി പ്ലാറ്റ്ഫോമിലേക്ക് മാറുന്ന സ്ഥിതിയാണ് കാണുന്നത്. 

ഈ വർഷത്തെ അൽഭൂത ഹിറ്റ് " ജാൻ എ മൻ " ആണ്. ഈ ചിത്രം വിവിധ തീയേറ്ററുകളിൽ ഇപ്പോഴും പ്രദർശനം തുടരുന്നു. ഈ ചിത്രം സംവിധാനം ചെയ്ത ചിദംബരം നവാഗത സംവിധായകരിൽ ഒന്നാം സ്ഥാനം നേടി. പ്രേക്ഷകരുടെ മനസ് അറിഞ്ഞാണ് ഈ കൊച്ചു സിനിമ തീയേറ്ററുകളിൽ എത്തിയത്. അത് കൊണ്ട് തന്നെയാണ്  ഈ ചിത്രം വൻ വിജയം നേടി ഇപ്പോഴും പ്രദർശനം തുടരുന്നത്. 
 
കോവിഡ് 19ൻ്റെ പശ്ചാത്തലത്തിൽ ആയിരത്തി അഞ്ചൂറ് കോടി രൂപയുടെ  നഷ്ടം മലയാളം സിനിമ മേഖലയിൽ ഉണ്ടായിട്ടുണ്ട്. നൂറ്റിമുപ്പതിൽപരം  ചിത്രങ്ങൾ ഷൂട്ടിംഗ് പൂർത്തിയാക്കി റിലിസിനായി തയ്യാറായി കഴിഞ്ഞു.
 
ഇതൊക്കെ ആണെങ്കിലും സിനിമ മേഖലയിലെ പ്രതിസന്ധി തുടരുകയാണ്. 
ഈക്കാര്യങ്ങൾ പറയുമ്പോൾ തീയേറ്റർ ഉടമകളുടെ കാര്യവും കഷ്ടത്തിലാണ്.പല തീയേറ്ററുകളും അറ്റകുറ്റപണി നടത്തി ആധുനികരീതിയിൽ പണി ചെയ്തതിൻ്റെ വൻ ബാദ്ധ്യതയാണ് ഉടമകൾക്ക്  ഉണ്ടായിരിക്കുന്നത്.ഈ മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ കാര്യവും കഷ്ടത്തിലാണ്.  

ഇതിനിടയിൽ പല പ്രമുഖ ചലച്ചിത്ര വിതരണ കമ്പനികളും ഒടിടിയിലേക്ക് കളം മാറുന്നത് തീയേറ്റർ ഉടമകളെ ആശങ്കയിലാക്കിയിരിക്കുകയാണ്. 

പ്രേക്ഷകരും , തീയേറ്റർ ഉടമുകളും ചേർന്നാണ് പലരെയും  താരരാജാക്കൻമാർ ആക്കിയിരിക്കുന്നത്. അവർ അത് മറന്ന് പോകുന്ന സ്ഥിതിയാണ് നിലവിൽ ഉള്ളത്. 
 
നല്ല സിനിമകൾ പ്രേക്ഷകരുടെ മുന്നിൽ എത്തിയാൽ താരപരിവേഷം നോക്കാതെ പ്രേക്ഷകർസ്വീകരിക്കുമെന്നതിൻ്റെ തെളിവും നമുക്ക് കാണാൻ  കഴിഞ്ഞു.  

കഴിഞ്ഞ വർഷത്തെ 21 മികച്ച  സിനിമകളെ സിനിമ പ്രേഷക കൂട്ടായ്മ ഉടൻ പ്രഖ്യാപിക്കും. നവാഗത സംവിധായകൻ, മികച്ച യുവനടൻ  , മികച്ച യുവനടി എന്നിവരെയും  പ്രഖ്യാപിക്കും. 

2022ൽ സിനിമ മേഖല സജീവമാകാൻ കഴിയട്ടെ... അതിനായി നമുക്ക് ഒന്നിച്ച് മുന്നേറാം ....

സലിം പി. ചാക്കോ .
cpk desk .

No comments:

Powered by Blogger.