സ്വാതന്ത്രസമരത്തിൽ ഐ.എൻ.എയുടെ പങ്ക് വെളിവാക്കുന്ന റാണാ ദഗ്ഗുബട്ടിയുടെ " 1945 " .

സ്വാതന്ത്രസമരത്തിൽ ഐ.എൻ.എയുടെ പങ്ക് വെളിവാക്കുന്ന റാണാ ദഗ്ഗുബട്ടിയുടെ ചിത്രമാണ്  " 1945 " .റാണാ ദഗ്ഗുബട്ടിയെ നായകനാക്കി തെലുങ്ക്, തമിഴ് ഭാഷകളിൽ നിർമ്മിച്ചിരിക്കുന്ന " 1945 "  സത്യശിവ സംവിധാനം ചെയ്തിരിക്കുന്നു. 

സ്വാതന്ത്ര്യസമരത്തിൻ്റെ പശ്ചാത്തലത്തിൽ ഐ. എൻ.എയുടെ സ്ഥാപക നേതാവ് സുഭാഷ്ചന്ദ്ര ബോസിൻ്റെ നേതൃതത്തിലുള്ള ഐ.എൻ.എയുടെ പോരാട്ടമാണ് സിനിമയുടെ പ്രമേയം. 1945ൽ ബർമ്മയിലേക്ക് ഐ.എൻ.എ ഭടൻമാരെ റിക്രൂട്ട് ചെയ്യുന്നു. അതിലെ പ്രധാന ഭടനാണ് ആദി ( റാണ ദഗ്ഗുബട്ടി ) .ബ്രിട്ടിഷ് ബാരിസ്റ്റർ സുബ്ബയ്യാ( നാസർ ) യുടെ മകളാണ് ആനന്ദി
(റെജീ നകസാൻഡാ).
ആദിയുടെ സുഹൃത്താണ് 
( സപ്തഗിരി). സത്യരാജ് ഐ.എൻ.എയുടെ കമാഡറാണ്.ആദിയുടെയും ആനന്ദിയുടെയും പ്രണയത്തിനടയിൽ രാജ്യമാണ്  പ്രണയത്തെക്കാൾ വലുതെന്നും സിനിമ പറയുന്നു. 

കാളി വെങ്കട്ട് ,സമ്പത്ത് റാം, ലീഷ എക്ലേഴ്സ് ,സരിത ബാലക്യഷ്ണൻ, റോമാരിയോ, മലയാളി താരം നീനാ കുറുപ്പ് എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

ഛായാഗ്രഹണം സത്യ
പൊൻമറും , എഡിറ്റിംഗ് ഗോപി ക്യഷ്ണയും ,സംഗീതം യുവശങ്കർ രാജയും നിർവ്വഹിക്കുന്നു. കെ. പ്രൊഡക്ഷൻസിൻ്റെ ബാനറിൽ എസ്. എൻ രാജരാജനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത് .

തമിഴ് പതിപ്പാണ് കേരളത്തിൽ റിലീസ് ചെയ്തിരിക്കുന്നത്. രണ്ട് മണിക്കൂറിൽ താഴെ സമയമാണ് ദൈർഘ്യം. കുറെ ഭാഗങ്ങൾ വെട്ടിമാറ്റിയതായി നമുക്ക് മനസിലാക്കാം .അത് സിനിമയെ മൊത്തത്തിൽ ബാധിച്ചിട്ടുണ്ട്. 

Rating : 3 / 5.
സലിം പി. ചാക്കോ .
cpk desk .


 
 

No comments:

Powered by Blogger.