എം. ശശികുമാർ ,മഡോണ സെബാസ്റ്റ്യൻ ,എസ്‌. ആർ പ്രഭാകരൻ ടീമിൻ്റെ " കൊമ്പു വച്ച സിങ്കമടാ " നാളെ ( ജനുവരി 14) കേരളത്തിൽ റിലീസ് ചെയ്യും.


എം. ശശികുമാർ ,മഡോണ സെബാസ്റ്റ്യൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ്. ആർ പ്രഭാകരൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന തമിഴ് ചിത്രമാണ് " കൊമ്പു വച്ച സിങ്കമടാ " .

മലയാള സിനിമ താരങ്ങളായ ഹരീഷ് പേരടി ,കുളപ്പുള്ളി ലീല എന്നിവരോടൊപ്പം സൂരി, മഹേന്ദ്രൻ ,അരുൾദോസ് , ശങ്കിലി മുരുകൻ ,സെൻട്രയൻ, ശ്രീപ്രിയങ്ക , ഇന്ദ്രർ കുമാർ ,ദീപ രാമാനുജം എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

എൻ.കെ. ഇബ്രാഹിം ഛായാഗ്രഹണവും ,വി. ഡോൺ ബോസ്കോ എഡിറ്റിംഗും, ദീബു നൈനാൻ തോമസ് സംഗീതവും, അർജുന കാമരാജ് ,യുഗഭാരതി,ജികെബി എന്നിവർ ഗാനരചനയും നിർവ്വഹിക്കുന്നു. ചിന്മയി, കെ.എസ് ഹരിശങ്കർ, കപിൽ കപിലൻ ,സത്യപ്രകാശ്, അല ബി. ബാല എന്നിവരാണ് ഗാനങ്ങൾആലപിച്ചിരിക്കുന്നത്. 
2012 ൽ പുറത്തിറത്തിയ സുന്ദരപാണ്ഡ്യൻ എന്ന ചിത്രത്തിന് ശേഷം വീണ്ടും എം. ശശികുമാർ ,എസ്. ആർ. പ്രഭാകരൻ കൂട്ട് കെട്ടിലുള്ള രണ്ടാമത്തെ ചിത്രമാണിത്. റെദ്ദൻ ഡ്രീംസ് പ്യൂപ്പിൾ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. പൊള്ളാച്ചി, പളനി ,തെങ്കാശി, കോവിൽപ്പട്ടി തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു ചിത്രത്തിൻ്റെ ഷൂട്ടിംഗ് . 


സലിം പി. ചാക്കോ .
cpk desk .
No comments:

Powered by Blogger.