വിജയകുമാറിൻ്റെ " സ്വാമി ശരണം " ജനുവരി 13ന് വിവിധ ഒടിടി ഫ്ലാറ്റ്ഫോമുകളിൽ റിലീസ് ചെയ്യും.
സിദ്ധി വിനായക് ഫിലിംസിൻ്റെ ബാനറിൽ വിജയകുമാർ നിർമ്മിച്ച് സംവിധാനം ചെയ്ത ചിത്രമാണ് 'സ്വാമിശരണം' .

നൂറ്റാണ്ടുകൾ പഴക്കമുള്ള കേരളത്തിലെ പ്രധാന കൊട്ടാരങ്ങൾ, പുരാതന ക്ഷേത്രങ്ങൾ പലതും ഇന്ന് ക്ഷയിച്ചു. കോടാനുകോടി വരുന്ന സ്വത്തുക്കൾ പലതും അന്യാധീനപ്പെട്ടു.

ക്ഷയിച്ചുപോയ കൊട്ടാരങ്ങളിലെ ജീവിച്ചിരിക്കുന്ന അംഗങ്ങൾ പലരും നിത്യവൃത്തിക്ക് ബുദ്ധിമുട്ടുന്നു. അധികാരം നഷ്ടപ്പെട്ട്, പ്രതികരണ ശേഷിയില്ലാതെ ജീവിക്കുന്ന ഇന്നത്തെ കൊട്ടാരങ്ങളിലെ തലമുറകളുടെ ജീവിതകഥ പറയുന്നതാണ് സ്വാമി ശരണം . കോടാനുകോടി ഭക്തർ ആരാധിക്കുന്ന ഒരു കൊട്ടാരത്തിലെ ആരും അറിയാതെ സഹനശക്തിയുടെ, വേദനയുടെ ഉള്ളിലടക്കുന്ന പകയുടെ തീജ്വാലയുമായി കഴിയുന്നവരുടെ കഥ. എല്ലാം സ്വന്തമാണെങ്കിലും സ്വന്തമാണെന്ന് പറയുവാനാകാതെ കാഴ്ചക്കാരായി നോക്കിനിൽക്കാൻ വിധിക്കപ്പെട്ട ഒരുപറ്റം മനുഷ്യരുടെ കഥ.

പന്തളം ഗിരീഷ് കുമാർ കഥ എഴുതി മോൻസി ആനന്ദ് തിരക്കഥ ഒരുക്കി, ശശികല മേനോൻ ഗാനങ്ങളും, ശൈലേഷ് നാരായൺ സംഗീതവും നിർവഹിക്കുന്നു. വൈക്കം വിജയലക്ഷ്മി,        ജയലക്ഷ്മി, സനു ഗോപിനാഥ് എന്നിവർ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു. ക്യാമറ സന്തോഷ് ശ്രീരാഗം, ആർട്ട് സുനിൽ, കൺട്രോളർ സുധീർ, സ്റ്റിൽ ജോർജ് കോലിൻ, എഡിറ്റിംഗ് ബിബിൻ ബാബു തുടങ്ങിയവരാണ്. 

ജഫ്രി, സിദ്ധരാജ്, ശിവജി ഗുരുവായൂർ, കൃഷ്ണകുമാർ, ഭാമ, പ്രിയങ്ക, നീനകുറുപ്പ്, ഗീതാ വിജയൻ, നിലമ്പൂർ അയിഷ തുടങ്ങിയവർ അഭിനയിക്കുന്നു.

മകരവിളക്ക് പ്രമാണിച്ച് ജനുവരി 13ന് ഇന്ത്യയിലെ പ്രശസ്ത പത്ത് OTT Plat form- കളിലൂടെ ചിത്രം റിലീസ് ചെയ്യും. 


No comments:

Powered by Blogger.