സബാഷ് ചന്ദ്രബോസിലെ സൂരജ് സന്തോഷ് പാടുന്ന കാമുകിപ്പാട്ടിൻ്റെ ലിറിക്കൽ വീഡിയോ നാളെ രാവിലെ 11 മണിയ്ക്ക് സൈന മ്യൂസിക്കിൽ റിലിസ് ചെയ്യും.



വിഷ്ണു ഉണ്ണികൃഷ്ണൻ, ജോണി ആന്റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വി.സി. അഭിലാഷ് സംവിധാനം ചെയ്യുന്ന ചിത്രമാണ് " സബാഷ് ചന്ദ്രബോസ് ! " .

സബാഷ് ചന്ദ്രബോസിലെ സൂരജ് സന്തോഷ് പാടുന്ന കാമുകിപ്പാട്ടിൻ്റെ ലിറിക്കൽ വീഡിയോ  നാളെ ( ജനുവരി 23) രാവിലെ 11 മണിയ്ക്ക് സൈന മ്യൂസിക്കിൽ റിലിസ് ചെയ്യും.

ഇർഷാദ് ,ധർമ്മജൻ ബോൾഗാട്ടി , ജാഫർ ഇടുക്കി, സുധി കോപ്പ ,സ്നേഹ ,കോട്ടയം രമേശ്, രമ്യ സുരേഷ് ,ശ്രീജദാസ്, ബാലു ,അതിഥി തുടങ്ങിയവർ ഈ ചിത്രത്തിൽ
അഭിനയിക്കുന്നു.ജോളി ലോനപ്പൻ  ഈ ചിത്രം നിർമ്മിക്കുന്നു. 

ഛായാഗ്രഹണം സജിത് പുരുഷനും ,എഡിറ്റിംഗ് സ്റ്റീഫൻ മാത്യുവും , സംഗീതം ശ്രീനാഥ് ശിവശങ്കരനും നിർവ്വഹിക്കുന്നു.
പ്രൊഡക്ഷൻകൺട്രോളർ എസ്. എൽ .പ്രദീപും പി.ആർ.ഓ വാഴൂർ ജോസുമാണ്.


സലിം പി .ചാക്കോ . 
CPK .
 
 
 
 

No comments:

Powered by Blogger.