" പ്രകാശൻ പറക്കട്ടെ " ചിത്രത്തിന് ക്ലീൻ U സർട്ടിഫിക്കറ്റ്.

ധ്യാൻ ശ്രീനിവാസൻ കഥ, തിരക്കഥ,സംഭാഷണം എഴുതി ഷഹദ് സംവിധാനം ചെയ്യുന്ന  "പ്രകാശൻ പറക്കട്ടെ" എന്ന ചിത്രത്തിന് ക്ലീൻ യു സർട്ടിഫിക്കറ്റ് ലഭിച്ചു.

ദിലീഷ് പോത്തൻ, മാത്യു തോമസ്,അജു വർഗീസ്, സൈജുകുറുപ്പ്, ധ്യാൻ ശ്രീനിവാസൻ, നിഷ സാരങ്, ഗോവിന്ദ് പൈ, ശ്രീജിത്ത് രവി, സ്മിനു സിജോ,ഋതുൺജ്ഞയ് ശ്രീജിത്ത്,എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം   
ഹിറ്റ്‌ മേക്കേഴ്സ് എന്റർടൈൻമെന്റിന്റെ ബാനറിൽ ടിനു തോമസും,
ഫന്റാസ്റ്റിക് ഫിലിംസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം, അജു വർഗീസ് എന്നിരും ചേർന്ന് നിർമ്മിക്കുന്നു.

മനു മഞ്ജിത്തിന്റെയും, ബി.കെ.  ഹരി നാരായണന്റെയും വരികൾക്ക് ഷാൻ റഹ്മാൻ സംഗീതം നിർവഹിക്കുന്നു. ചായാഗ്രഹണം- ഗുരുപ്രസാദ്, എഡിറ്റർ-രതിൻ രാധാകൃഷ്ണൻ, സൗണ്ട്- ഷെഫിൻ മായൻ , കല- ഷാജി മുകുന്ദ്, ചമയം-വിപിൻ ഓമശ്ശേരി, വസ്ത്രാലങ്കാരം -സുജിത് സി എസ്, സ്റ്റിൽസ്-ഷിജിൻ രാജ് പി, പരസ്യകല-മനു ഡാവിഞ്ചി, പ്രൊജക്ട് ഡിസൈനർ- ദിനിൽ ബാബു, നിർമ്മാണ നിർവ്വഹണം-സജീവ് ചന്തിരൂർ.

 പി.ആർ. ഒ : മഞ്ജു ഗോപിനാഥ്.

No comments:

Powered by Blogger.