" ഇവൾ മൈഥിലി " എന്ന ചിത്രത്തിലെ ഗാനം ശ്രദ്ധേയമാവുന്നു.

ഊട്ടിയിലെ മഞ്ഞുപെയ്യുന്ന ഹരിതാഭയാർന്നലൊക്കേഷനിൽ ദൃശ്യചാരുത പകർന്ന് ഗാനം ഇതിനോടകംതന്നെ സമൂഹമാധ്യമത്തിൽ ജനശ്രദ്ധ ആകർഷിക്കുന്നു.

കമിതാക്കളുടെ പ്രണയഗാനം ഒരു കുളിർ തെന്നലായി ഇവൾ മൈഥിലി എന്ന ചിത്രത്തിന് മാറ്റ് കൂട്ടുന്നു. തമിഴിലും മലയാളത്തിലുമായി സംവിധായകൻ ബിജുദാസ്  ഒരുക്കുന്ന ഈ ചിത്രത്തിൽ ബദ്രിലാൽ നായകനായും അഞ്ജലി ചിത്തു നായികയായും എത്തുന്നു. കർപ്പഗ ക്രിയേഷൻസിന്റെ ബാനറിൽ അനീഷ് ഗായത്രി ആണ് രചന നിർവഹിക്കുന്നത്.
 
ഇതിനോടകം സിനിമകളിലും,ഷോട്ട് ഫിലിമുകളിലും,ആൽബം ഗാനങ്ങളിലും അഭിനയിച്ചിട്ടുള്ള ബദ്രിലാൽ എന്ന നായകൻ ഈ ചിത്രത്തിലൂടെ ഒരു റൊമാന്റിക് ഹീറോ പരിവേഷത്തിൽ എത്തുന്നു.അഞ്ജലിചിത്തു എന്ന നായിക ഇവൾ മൈഥിലി എന്ന ചിത്രത്തിൽ ബോൾഡായ ഒരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

ഇവരെ കൂടാതെ മേനക,
പൂർണി,വിഷ്ണുകാന്ത്‌,നിരഞ്ജൻ എബ്രഹാം, അക്കു,ജയ്സൺ മാത്യു, അഡ്വക്കേറ്റ് മുഹമ്മദ് സഫീർ,വിഷ്ണു ജി, പ്രാജ്വൽഎച്ച്ജി,ആമിസുരേന്ദ്രൻ അർച്ചന,ലക്ഷ്മിമായ എന്നിവരും അഭിനയിക്കുന്നു.

ബിജു ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഛായാഗ്രഹണം കൈകാര്യം ചെയ്യുന്നത് വിനോദ് ജി മധുവാണ്. എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് ബിഞ്ചു ബാബു ആണ്. ഗാനരചനയും സംഗീതസംവിധാനവും നിർവ്വഹിച്ചിരി ക്കുന്നത് ആർ എൻ പി പോൾ ആണ്. കൊറിയോഗ്രാഫി അരവിന്ദ് അജയൻ.പ്രൊജക്ട് ഡിസൈനർ മെഹ് രാജ് ഡിജിക്സ് മൂവീസ്. പ്രൊഡക്ഷൻ കൺട്രോളർ പാപ്പച്ചൻ ധനുവച്ചപുരം. ചീഫ് അസോസിയേറ്റ് ഡയറക്ടർ ബിജു പുത്തൂർ.ഗായകർ കലാമണ്ഡലംനിസരി നന്ദൻ. കോസ്റ്റ്യൂംസ്& മേക്കപ്പ് വിപിൻ,  മഹാലക്ഷ്മി. ആർട്ട് റിയാസ് റിച്ചു. 

എം കെ ഷെജിൻ ആലപ്പുഴ.
( പി.ആർ. ഓ ) 

No comments:

Powered by Blogger.