" ആരോട് പറയാൻ ആര് കേൾക്കാൻ " ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസായി .


ഹൈ ഹോപ്സ് ഫിലിം ഫാക്ടറി നിർമ്മിച്ച് സൈനു ചാവക്കാടൻ സംവിധാനം നിർവഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ആരോട് പറയാൻ ആര് കേൾക്കാൻ'. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. 

നവോദയ ഷാജി(പാഷാണം ഷാജി), രഞ്ജിനി എന്നിവർ മുഖ്യ കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ പോസ്റ്റ്‌ പ്രൊഡക്ഷൻ വർക്കുകൾ നടന്നു കൊണ്ടിരിക്കുകയാണ്. ഫെബ്രുവരി മാസത്തിൽ തന്നെ ചിത്രം തീയേറ്ററുകളിൽ എത്തും. ചിത്രത്തിന്റെ കഥ ബിന്ദു എൻ.കെ പയ്യന്നൂരിൻ്റേതാണ്. തിരക്കഥ സംഭാഷണം ഒരുക്കിയിരിക്കുന്നത് സലേഷ് ശങ്കർ ഏങ്ങണ്ടിയൂർ ആണ്.

ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ജിജോ ഭാവചിത്ര, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ബിഗ്ഷോ മീഡിയ, ആശ കെ നായർ,  കോ പ്രൊഡ്യൂസർ: ഹൈ സീസ് ഇന്റർനാഷണൽ, എഡിറ്റിംങ്ങ്: വൈശാഖ് രാജൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അനീഷ് റൂബി, അസോസിയേറ്റ്: വിഷ്ണു വിജയ് റൂബി, രാമപ്രസാദ്, പ്രൊജക്ട് ഡിസൈനർ: ബോണി അസ്സനാർ, പ്രൊഡക്ഷൻ ഡിസൈനർ: ഷജീർ അഴീക്കോട്‌, മേക്കപ്പ്: മായ മധു, കോസ്റ്റ്യൂം: റഫീക്ക് എടപ്പാൾ, സ്റ്റിൽസ്: പ്രശാന്ത് ഐ മീഡിയ, പി.ആർ.ഒ: പി.ശിവപ്രസാദ് എന്നിവരാണ്.

No comments:

Powered by Blogger.