പ്രേക്ഷകന് അൽഭൂത കാഴ്ചയാണ് " മഡ്ഡി" ഒരുക്കിയിരിക്കുന്നത്.


ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ ആദ്യമായി  മഡ് റേസിംഗ് തീമിൽ വരുന്ന ത്രില്ലർ ചിത്രമാണ്  " MUDDY". ലോകസിനിമകളില്‍ പോലും അപ്പൂര്‍വമായി മാത്രം കാണപ്പെടുന്ന മഡ്ഡ് റേസിംഗ് ആസ്പദമാക്കിയുള്ള ഒരു ആക്ഷന്‍ ത്രില്ലറായാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത് .

ഒരു റിയലിസ്റ്റിക് കാഴ്ചയാണ് തീയേറ്ററിൽ പ്രേക്ഷകന്          കാണാൻ കഴിയുന്നത്. ആക്ഷൻ സാഹസിക ത്രില്ലർ എന്ന നിലയിൽ പുതുഅനുഭവമാണ് പ്രേക്ഷകർക്ക് ഉണ്ടാകുന്നത്. " മഡ്ഢി " എന്ത്  എന്ന് ആദ്യഭാഗത്ത് വ്യക്തമാകുന്നു. 

കാർത്തി, റോണി ,മുത്തു എന്നി ചെറുപ്പക്കാരെ ചുറ്റിപ്പറ്റിയാണ് കഥ. " ഗരുഡൻ " എന്ന ജീപ്പും ഒരു കഥാപാത്രമാകുന്നു. മഡ് റേസ് മനോഹരമായി അവതരിപ്പിക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. 

യുവൻ കൃഷ്ണ  ,റിദാൻ കൃഷ്ണ, സുരേഷ് അനുഷ, രൺജി പണിക്കർ ,ഹരീഫ് പേരാടി ,ഐ. എം വിജയൻ, സുനിൽ സുഖദ ,മനോജ് ഗിന്നസ് ,ശോഭ മോഹൻ ,ജോ ഹാരി ,കോട്ടയം രമേഷ് ,അജിത് കോശി, ബിനിഷ് ബാസ്റ്റിൻ, റോഷൻ ചന്ദ്ര ,അബു വായലകുളം, മോളി അങ്കമാലി , ഹരീഷ് പെൻഗൻ എന്നിവർ ഈ സിനിമയിൽ അഭിനയിക്കുന്നു. 

നവാഗതനായ ഡോ. പ്രഗഭലാണ് സിനിമയുടെ സംവിധായകന്‍. ചിത്രീകരണത്തിനുള്‍പ്പെടെ അഞ്ച് വര്‍ഷത്തിലധികം ചിലവിട്ടാണ് പ്രഗഭല്‍ മഡ്‌ഡി പൂര്‍ത്തിയാക്കിയത്.

കെ.ജി.എഫിലൂടെ ശ്രദ്ധേയനായ രവി ബസ്റൂര്‍ ആദ്യമായി ഒരു മലയാള ചിത്രത്തിന് സംഗീതവും , 
രാക്ഷസന്‍ സിനിമയിലൂടെ ശ്രദ്ധേയനായ സാന്‍ ലോകേഷ് എഡിറ്റിങ്ങും, കെ.ജി.രതീഷ് ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നു.

തമിഴ് ,മലയാളം ,തെലുങ്ക് ,ഹിന്ദി, കന്നട എന്നി ഭാഷകളിൽ ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. 


സംവിധായകൻ ഡോ.  പ്രഗ്ഭലിനെയും, ഛായാഗ്രാഹകൻ  കെ.ജെ. രതീഷിനെയും എത്ര അഭിനന്ദിച്ചാലും മതിയാവില്ല. അവർ എടുത്ത പ്രയത്നം നിസാരമല്ല. 

പുതുമുഖങ്ങളായ യുവാൻ കൃഷ്ണയും, റിദ്ദാൻ ക്യഷ്ണയും മികച്ച രീതിയിൽ അഭിനയം കാഴ്ചവെച്ചിട്ടുണ്ട്. രൺജി പണിക്കരും ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരിക്കുന്നു.

രവി ബസ്രൂറയുടെ പശ്ചാത്തല സംഗീതം പ്രേക്ഷകരിൽ സിനിമയുടെ മൂഡ് എത്തിക്കാൻ കഴിഞ്ഞു. ചെളിയിലടക്കമുള്ള റൺ രവിയുടെ ആക്ഷൻ രംഗങ്ങളും നന്നായിട്ടുണ്ട്. 

" മഡ്ഡി" ഒരു അൽഭുത കാഴ്ചയാണ് പ്രേക്ഷകന് ഒരുക്കിയിരിക്കുന്നത്. 

Rating : 4 / 5.

സലിം പി. ചാക്കോ .
http://www.cinemaprekshakakoottayma.com

 
 
 

No comments:

Powered by Blogger.