ആസാദ് അലവിൽ സംവിധാനം ചെയ്യുന്ന " അസ്ത്ര " .അമിത് ചക്കാലക്കൽ ,സുഹാസിനി കുമരൻ എന്നിവർ പ്രധാന വേഷങ്ങളിൽ .

മലയാളത്തിലെ പ്രശസ്തരായ ജയരാജ്, അമൽ നീരദ് ,രമേഷ് പിഷാരടി, സഖരിയ എന്നീ സംവിധായകർക്കൊപ്പം പ്രവർത്തിച്ചു പോന്നിരുന്ന
ആസാദ് അലവിൽ സ്വതന്ത്ര സംവിധായകനാകുന്ന ചിത്രമാണ് " അസ്ത്ര" .
പോറസ് സിനിമാസിൻ്റെ ബാനറിൽ പ്രേം കല്ലാട്ടാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

വയനാടിൻ്റെ പശ്ചാത്തലത്തിൽ അരങ്ങേറുന്ന ഒരു ക്രൈം ഇൻവസ്റ്റിഗേഷനാണ് ഈ ചിത്രം.കേരളത്തിലെ ഇന്നത്തെ സാമൂഹ്യപശ്ചാത്തലത്തിലൂടെയാണ് ഈ ചിത്രത്തിൻ്റെ കഥാപുരോഗതി.
നമ്മുടെ നിത്യജീവിതവുമായി ഏറെ ബന്ധമുള്ള നിരവധി സംഭവങ്ങൾ ഈ ചിത്രത്തെ പ്രേക്ഷകനിലേക്ക് ഏറെ അടുപ്പിക്കുന്നു.

അമിത് ചക്കാലക്കൽ നായകനാകുന്ന ഈ ചിത്രത്തിൽ പുതുമുഖം സുഹാസിനി കുമരനാണ് നായിക.കലാഭവൻ ഷാജോൺ, സന്തോഷ് കീഴാറ്റൂർ, സെന്തിൽ കൃഷ്ണ, മേഘനാഥൻ, കോട്ടയം രമേഷ്, ബാലാജി ശർമ്മ, നീനാ ക്കുറുപ്പ് ,സോനാ ഹൈഡൻ, എന്നിവരും പുതുമുഖങ്ങളായ ജിജുരാജ്, ദുഷ്യന്ത് ജയ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

വിനു.കെ.മോഹൻ- ജിജുരാജ് എന്നിവരുടേതാണ് തിരക്കഥ.
ഹരി നാരായണൻ്റെ വരികൾക്ക് മോഹൻ സിതാര ഈണം പകർന്നിരിക്കുന്നു '
പശ്ചാത്തല സംഗീതം - റോണി റാഫേൽമണി പെരുമാൾ ഛായാഗ്രഹണവും
അഖിലേഷ് മോഹൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു.
കലാസംവിധാനം - ഷംജിത്ത് രവി .മേക്കപ്പ് -രഞ്ജിത്ത് അമ്പാടി.കോസ്റ്യും - ഡിസൈൻ.- അരുൺ മനോഹർ.എക്സിക്കുട്ടീവ്.പ്രൊഡ്യൂസർ - പ്രീ നന്ദ് കല്ലാട്ട്.
പ്രൊഡക്ഷൻ ഡിസൈനർ -
ഉണ്ണി സക്കേവൂസ്. നിശ്ചല ഛായാഗ്രഹണം. രാംദാസ് മാത്തൂർപ്രൊഡക്ഷൻ കൺട്രോളർ-
രാജൻ ഫിലിപ്പ് .

ഡിസംബർ അവസാനവാരത്തിൽ വയനാട്ടിലെ വിവിധ ലൊക്കേഷനുകളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണമാരംഭിക്കുന്നു.
സാഗാ ഇൻ്റർനാഷണൽ ഈ ചിത്രം പ്രദർശനത്തിനെത്തി
ക്കുന്നു.

വാഴൂർ ജോസ്.
( പി.ആർ. ഓ ) 

No comments:

Powered by Blogger.