ഗുണ്ട സിമിട്ട് അനിയുടെ ജീവിതമാണ് " ഉടൂമ്പ് " . സെന്തിൽ കൃഷ്ണ രാജാമണിയുടെ മികച്ച അഭിനയം.

കണ്ണൻ താമരക്കുളത്തിന്റെ സംവിധാനത്തിൽ ഒരുങ്ങിയ  എക്സ്ട്രിം ത്രില്ലർ " ഉടൂമ്പ് " നൂറ്റിയമ്പതിൽപരംതിയേറ്ററുകളിൽ പ്രദർശനം തുടങ്ങി. 

ചിലരുടെയെങ്കിലും ജീവിതത്തിൽ ഈ സിനിമ മാറ്റങ്ങൾ വരുത്തും എന്നത് ഉറപ്പാണ് എന്നത് യഥാർത്ഥ്യമാവുകയാണ്.  

സെന്തില്‍ കൃഷ്ണ രാജാമണി
( സിമിട്ട് അനി) ,അലന്‍സിയര്‍ ലേ ലോപ്പസ് (  മേടയിൽ കുഞ്ഞച്ചൻ ) ,ഹരീഷ് പേരടി 
( ഭരതൻ ) ,എയ്ഞ്ചലിന      ലെസ് സെൻ ( ഹിമ) ,എൻ.എം ബാദുഷ (രാഷ്ട്രീയ നേതാവ് അഴക്കാടൻ ) ,സാജൽ സുദർശൻ ( ജിതേഷ് ) 
എന്നിവർ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മൻരാജ്, യാമി സോന  തുടങ്ങിയവരും  ഈ ചിത്രത്തിൽ അഭിനയിക്കുന്നു.  

സിമിട്ട് അനിയുടെ ജീവിതമാണ് സിനിമയുടെ പ്രമേയം. ഗുണ്ട സിനിമകളുടെ ശ്രേണിയിൽ നിന്ന് മാറി നിന്നുള്ള ചിന്തയാണ് " ഉടൂമ്പ് " .മാസ് നിറഞ്ഞതാണ് ഒന്നാം ഭാഗം.സിനിമ ഗ്രേ ഷേഡ് കഥാപാത്രങ്ങളുടെ കഥയാണ്. സിനിമ പിന്തുടരുന്ന കളർ ടോണും ഗ്രേ തന്നെയാണ്. 

കണ്ണൻ താമരക്കുളം  സംവിധാനം ചെയ്ത  പട്ടാഭിരാമൻ, വിധി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഛായാഗ്രാഹകന്‍ രവിചന്ദ്രനാണ് ഈ സിനിമയ്ക്കും ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. ഒരിക്കൽ കൂടി രവിചന്ദ്രൻ മാസും ഇമോഷൻസും ഭംഗിയായി സ്ക്രിനിൽ പ്രതിഫലിപ്പിച്ചു.  

വി.ടി ശ്രീജിത്ത് എഡിറ്റിങ്ങും, രാജീവ് ആലുങ്കല്‍, കണ്ണൻ താമരക്കുളം എന്നിവർ ഗാനരചനയും  നിര്‍വ്വഹിക്കുന്നു.
24 മോഷന്‍ ഫിലിംസും കെ.റ്റി മൂവി ഹൗസും ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.

നവാഗതരായ അനീഷ് സഹദേവനും , ശ്രീജിത്ത് ശശിധരനും  ചേർന്നാണ് തിരക്കഥഒരുക്കിയിരിക്കുന്നത്.  
കലാ സംവിധാനം സഹസ് ബാലയും , അസോസിയേറ്റ് ഡയറക്ടര്‍ സുരേഷ് ഇളമ്പലും , പ്രൊഡക്ഷന്‍ കണ്‍ഡ്രോളര്‍ അഭിലാഷ് അര്‍ജുനും , മേക്കപ്പ്പ്രദീപ് രംഗനും , കോസ്റ്റ്യൂം സുല്‍ത്താന റസാഖും, സ്റ്റില്‍സ് ശ്രീജിത്ത് ചെട്ടിപ്പടിയും , പി.ആർ.ഒ പി. ശിവപ്രസാദും , സുനിത സുനില്‍ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.എൻ.എം. ബാദുഷയാണ് ലൈൻ പ്രൊഡ്യൂസർ .

ആക്ഷന് പ്രാധാന്യമുള്ള ഈ ചിത്രം റിലീസിന് മുന്‍പേ ഹിന്ദി റീമേക്ക് ഉള്‍പ്പടെ ഇന്ത്യയിലെ മറ്റെല്ല ഭാഷകളിലേക്കുള്ള മൊഴി മാറ്റ അവകാശം വിറ്റ ആദ്യ മലയാള സിനിമ എന്ന പ്രശസ്തിയും സ്വന്തമാക്കി. ഈ ചിത്രത്തിന്റെ ഹിന്ദി റീമേക്ക് അവകാശം മാരുതി ട്രേഡിങ്ങ് കമ്പനിയും, സണ്‍ഷൈന്‍ മ്യൂസിക്കും ചേര്‍ന്ന് സ്വന്തമാക്കി.

സെന്തിലിൻ്റെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രമായിരിക്കും സിമിട്ട് അനി . ഹരീഷ് പേരടി, അലൻസിയർ ലേ ലോപ്പസും തങ്ങളുടെ വേഷങ്ങൾ മികവുറ്റതാക്കി. 

വ്യത്യസ്തയുള്ള ക്വട്ടേഷൻ  സിനിമയാണ് " ഉടൂമ്പ് " .പതിവ് ശൈലിയിൽ നിന്നുള്ള ചുവടുമാറ്റം ശ്രദ്ധേയമായി. പ്രേക്ഷകരുടെ മൂഡ് അറിഞ്ഞ് തന്നെയാണ് സിനിമയുടെ ദൈർഘ്യം കണ്ണൻ താമരക്കുളം കുറച്ചിരിക്കുന്നത്. 

മുഷിവില്ലാതെ കണ്ടിരിക്കാൻ പറ്റിയ സിനിമയാണ് " ഉടൂബ് ".
സാനന്ദ് ജോർജ്ജ് ഗ്രേസിൻ്റെ പശ്ചാത്തല സംഗീതം ഗംഭീരമായി . ഓരോ സിനിമ കഴിയും തോറും വ്യതസ്തയുള്ള കഥകൾ തെരഞ്ഞെടുക്കുന്നതിൽ സംവിധായകൻ കണ്ണൻ താമരക്കുളം അഭിനന്ദനം അർഹിക്കുന്നു. 


Rating : 3.5 / 5.
സലിം പി. ചാക്കോ .

No comments:

Powered by Blogger.