കണ്ണൻ താമരക്കുളത്തിൻ്റെ "ഉടൂമ്പ് " വെള്ളിയാഴ്ച തീയേറ്ററുകളിൽ എത്തും.


കണ്ണൻ താമരക്കുളത്തിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന എക്സ്ട്രിം ത്രില്ലർ   " ഉടൂമ്പ് " വെള്ളിയാഴ്ച തീയേറ്ററുകളിൽ എത്തും.

ആക്ഷൻ കിംഗ് അര്‍ജ്ജുൻ സർജയും ,പൃഥ്വിരാജ് സുകുമാരനും തങ്ങളുടെ സമൂഹ മാധ്യമങ്ങളിലൂടെയാണ് രണ്ടാമത്തെ  ട്രെയിലര്‍ റിലീസ് ചെയ്തത്.

https://youtu.be/d89VKT34eMM

നൂറ്റിഅൻപതിൽപരം  തീയേറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യും. ആക്ഷന് പ്രാധാന്യമുള്ള ഈ ചിത്രം റിലീസിന് മുന്‍പേ ഹിന്ദി റീമേക്ക് ഉള്‍പ്പടെ ഇന്ത്യയിലെ മറ്റെല്ല ഭാഷകളിലേക്കുള്ള മൊഴി മാറ്റ അവകാശം വിറ്റ ആദ്യ മലയാള സിനിമ എന്ന പ്രശസ്തിയും സ്വന്തമാക്കി. ചിത്രത്തിന്റെ ഹിന്ദി റീമേക്ക് അവകാശം മാരുതി ട്രേഡിങ്ങ് കമ്പനിയും, സണ്‍ഷൈന്‍ മ്യൂസിക്കും ചേര്‍ന്ന് സ്വന്തമാക്കി.

സെന്തില്‍ രാജമണി, അലന്‍സിയര്‍ ലേ ലോപ്പസ് , ഹരീഷ് പേരടി, ധര്‍മജന്‍ ബോൾഗാട്ടി, മനുരാജ്, സാജല്‍ സുദര്‍ശന്‍ ,പുതുമുഖ താരം എയ്ഞ്ചലീന ലെയ്സെന്‍ തുടങ്ങിയവരാണ്  ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ  അവതരിപ്പിക്കുന്നത്. 

കണ്ണൻ താമരക്കുളത്തിന്റെ സംവിധാനത്തിൽ ത്രില്ലർ പശ്ചാത്തലത്തിലെത്തിയ ആടുപുലിയാട്ടം, അച്ചായൻസ്, ചാണക്യതന്ത്രം, പട്ടാഭിരാമൻ എന്നീ ചിത്രങ്ങളെല്ലാം ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചിരുന്നു.

കണ്ണന്റെ സംവിധാനത്തിലെ പട്ടാഭിരാമൻ, വിധി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഛായാഗ്രാഹകന്‍ രവിചന്ദ്രനാണ് സിനിമയ്ക്ക് വേണ്ടി ക്യാമറ ചെയ്യുന്നത്. വി.ടി ശ്രീജിത്ത് എഡിറ്റിങ്ങും, രാജീവ്  ആലുങ്കൽ ഗാനരചനയും ,  സാനന്ദ് ജോര്‍ജ് ഗ്രേസ് സംഗീതവും നിര്‍വ്വഹിക്കുന്നു. 24 മോഷന്‍ ഫിലിംസും കെ.റ്റി മൂവി ഹൗസും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.

നവാഗതരായ അനീഷ് സഹദേവന്‍, ശ്രീജിത്ത് ശശിധരന്‍ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. ലൈന്‍ പ്രൊഡ്യൂസര്‍- ബാദുഷ എന്‍.എം, കലാ സംവിധാനം- സഹസ് ബാല, അസോസിയേറ്റ് ഡയറക്ടര്‍- സുരേഷ് ഇളമ്പല്‍, പ്രൊഡക്ഷന്‍ കണ്‍ഡ്രോളര്‍- അഭിലാഷ് അര്‍ജുന്‍, മേക്കപ്പ്- പ്രദീപ് രംഗന്‍, കോസ്റ്റ്യൂം- സുല്‍ത്താന റസാഖ്, സ്റ്റില്‍സ്- ശ്രീജിത്ത് ചെട്ടിപ്പടി, പി.ആർ.ഒ- പി. ശിവപ്രസാദ്, സുനിത സുനില്‍ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

സലിം പി .ചാക്കോ .
 

No comments:

Powered by Blogger.