ആർ. ശ്രീനിവാസന് രാജീവ്ഗാന്ധി നാഷണൽ ഏക്സലൻസ് അവാർഡ് .


ഇന്ത്യയ്ക്കകത്തും പുറത്തും നിരവധി പുരസ്ക്കാരങ്ങൾ നേടിയ എഡ്യുക്കേഷൻ ലോൺ, സ്ത്രീ സ്ത്രീ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകൻ ആർ ശ്രീനിവാസൻ ,2021-22 ലെ രാജീവ് ഗാന്ധി നാഷണൽ എക്സലൻസ് അവാർഡ് കരസ്ഥമാക്കി. അതാത് മേഖലകളിൽ മികവ് തെളിയിച്ച ഭാരതീയർക്ക് നല്കുന്ന അവാർഡാണിത്.

ചലച്ചിത്രരംഗത്തെ മികവാർന്ന സംഭാവനകളെ അടിസ്ഥാനപ്പെടുത്തിയാണ് പുരസ്ക്കാരം ശ്രീനിവാസനെ തേടിയെത്തിയത്.               
ദില്ലി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്ലോബൽ ഇന്ത്യൻ അസോസിയേഷനാണ് അവാർഡ് സമ്മാനിക്കുന്നത്.  

റിലീസിന് തയ്യാറായി നില്ക്കുന്ന മാടൻ, ഉടൻ ആരംഭിക്കുന്ന വാൻഗോഖിന്റെ തീൻമേശ, വാരണാസി എന്നിവയാണ് തിരുവനന്തപുരം സ്വദേശിയായ ശ്രീനിവാസന്റെ വരും പ്രോജക്ടുകൾ . 

വാർത്താപ്രചാരണം:
അജയ് തുണ്ടത്തിൽ .

No comments:

Powered by Blogger.