" ഭൂതകാലം "
ഷെയ്ൻ നീഗം പാടുന്ന
വീഡിയോ ഗാനം റിലീസ് ചെയ്തു.
PLAN'T' FILMS, SHANE NIGAM FILMS ചേർന്ന് നിർമ്മിച്ച്, അൻവർ റഷീദ് അവതരിപ്പിക്കുന്ന, ഭൂതകാലത്തിലെ "രാ താരമേ" എന്ന ഗാനമാണ് Muzik247ലൂടെ റിലീസായത്.
ഷെയ്ൻ നിഗത്തിന്റെ ആദ്യ സംഗീത സംരംഭമായ ഈ ഗാനത്തിന്റെ രചനയും, സംഗീത സംവിധാനവും, ആലാപനവും ഷെയ്ൻ തന്നെയാണ്. രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിച്ചത് തെരേസ റാണിയും, സുനില ഹബീബുമാണ്.
ഷെയ്ൻ നിഗവും, രേവതിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ സൈജു കുറുപ്പ്, ജെയിംസ് ഏലിയാ, ആതിര പട്ടേൽ, അഭിറാം രാധാകൃഷ്ണൻ, വത്സല മേനോൻ, മഞ്ജു പത്രോസ്, റിയാസ് നർമ്മകല തുടങ്ങിയവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഗോപി സുന്ദറാണ് നിർവഹിച്ചിരിക്കുന്നത്.
രചന-രാഹുൽ സദാശിവൻ, ശ്രീകുമാർ ശ്രേയസ്സ്
ഛായാഗ്രഹണം-ഷഹനാദ് ജലാൽ,എഡിറ്റിംഗ്-ഷഫീഖ് മുഹമ്മദ് പ്രൊഡക്ഷൻ ഡിസൈനർ - മനു ജഗദ്
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ഏ ആർ അൻസാർ
ഓഡിയോഗ്രഫി-എൻ ആർ രാജകൃഷ്ണൻ,
സൗണ്ട് ഡിസൈൻ - വിക്കി കിഷൻ കോസ്റ്റ്യൂസ്-സമീറ സനീഷ് മേക്കപ്പ്-റോണക്സ് സേവ്യർപ്രൊഡക്ഷൻ കൺട്രോളർ-ബിനു മുരളി
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-റിയാസ് പട്ടാമ്പി.
Subscribe to:
Post Comments
(
Atom
)

No comments: