എം. ശശികുമാറിൻ്റെ " രാജവംശം " ഡിസംബർ പത്തിന് റിലിസ് ചെയ്യും .

"രാജവംശം" എന്ന തമിഴ് ചിത്രം ഡിസംബർ പത്തിന് പ്രദർശനത്തിനെത്തുന്നു.കേരളത്തിലെ വിതരണാവകാശം എസ്തർ ഗ്ലോബൽ എന്റർടൈൻമെന്റിന്.

വ്യവസായിയും, നിർമ്മാതാവുമായ സോജൻ വർഗ്ഗീസിന്റെഉടമസ്ഥതയിലുള്ള എസ്തർ ഗ്ലോബൽ എന്റർടൈൻമെന്റ് മലയാളം, തമിഴ് സിനിമാ നിർമ്മാണ വിതരണ രംഗത്ത് സജീവമാകുന്നു. 

എം. ശശികുമാർ, നിക്കി ഗൽ റാണി എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി കെ.വി കതിർവേലു സംവിധാനം ചെയ്യുന്ന 'രാജവംശം" എന്ന ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ഏറ്റെടുത്തിരിക്കുന്നത് സോജൻ വർഗ്ഗീസാണ്. ഡിസംബർ പത്തിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. യോഗി ബാബു, രാധാരവി, സതീഷ്, വിജയകുമാർ, രേഖ, സുമിത്ര, നിരോഷ, മനോബാല, രാജ് കപൂർ, സിങ്കം പുലി, ഒ എ കെ സുന്ദർ, നമോ നാരായണൻ, തമ്പി രാമയ്യ, ജയ പ്രകാശ്, ചാംസ് തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിലുണ്ട്. ഫാമിലി ആക്ഷൻ മൂഡിലുള്ള ഈ ചിത്രത്തിന് കഥയും തിരക്കഥയും സംഭാഷണവുമൊരുക്കി യിരിക്കുന്നത് സംവിധായകൻ കെ.വി കതിർവേലുവാണ്. ചെന്ദൂർ ഫിലിം ഇന്റർനാഷണലിന്റെ ബാനറിൽ ടി.ഡി രാജ, ഡി. ആർ സഞ്ജയ് കുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.ഛായാഗ്രഹണം: സിദ്ധാർത്ഥ് രാമസ്വാമി, സംഗീതം: സാം സി എസ്, എഡിറ്റർ: വി.ജെ സാബു ജോസഫ്, കലാ സംവിധാനം: സുരേഷ് കല്ലേരി, കൊറിയോഗ്രഫി: രാജു സുന്ദരം, സന്ദി, ദസ്ഥ, സംഘട്ടനം: ദിലീപ് സുബ്ബ രായൻ എന്നിവരാണ് ചിത്രത്തിന്റെ പിന്നണിയിലുള്ളത്.
വിതരണത്തിന് പുറമെ തമിഴിലും മലയാളത്തിലുമായി രണ്ട് സിനിമകളുടെ നിർമ്മാണവും എസ്തർ ഗ്ലോബൽ എന്റർടൈൻമെന്റ് ഏറ്റെടുത്തു കഴിഞ്ഞു. 

എം .കെ. ഷെജിൻ ആലപ്പുഴ.
( പി.ആർ.ഓ ) 

No comments:

Powered by Blogger.