" സീക്രെട്ടിൻ്റെ " ചിത്രീകരണം വയനാട്ടിൽ പൂർത്തിയായി.

ഒരു നായയും, പെൺകുട്ടിയും തമ്മിലുള്ള ആത്മബന്ധം ചിത്രീകരിക്കുന്ന മലയാളത്തിലെ അപൂവ്വ ചിത്രമായ സീക്രെട്ടിൻ്റെ ചിത്രീകരണം വയനാട്ടിൽ പൂർത്തിയായി.പ്രസിദ്ധ സിനിമാ പ്രൊഡക്ഷൻ കൺട്രോളറായ ബൈജു പറവൂർ ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രം ലജൻഡ് ഫിലിംസാണ് നിർമ്മാണം.

പണവും, സൗന്ദര്യവും, നിറവും, ജോലിയും നോക്കി പരസ്പരം സ്നേഹിക്കുന്ന ഈ കാലഘട്ടത്തിൽ, മനുഷ്യവർഗ്ഗം പോലുമല്ലാത്ത ഒരു നായയെ ജീവിത പങ്കാളിയാക്കി, കിടപ്പറ പങ്കിടുന്ന ഒരു പെൺകുട്ടിയുടെ കഥ മനോഹരമായി ചിത്രീകരിക്കുകയാണ് ഈ ചിത്രം. ഒരു കൊടും കാടിൻ്റെ നടുവിൽ സ്ഥിതി ചെയ്യുന്ന ബംഗ്ലാവിൽ അരങ്ങേറുന്ന ആരെയും ഞെട്ടിപ്പിക്കുന്ന രംഗങ്ങൾ ഈ ചിത്രത്തിൻ്റെ പ്രത്യേകതയാണ്. തികച്ചും വ്യത്യസ്തമായ ഒരു ഹൊറർ ത്രില്ലർ ചിത്രമായ സീക്രെട്ട് പ്രേക്ഷകരെ ആകർഷിക്കും. സ്നേഹ എന്ന പുതുമുഖ നായികയുടെയും, മോട്ടു എന്ന നായയുടെയും ഗംഭീര പ്രകടനങ്ങൾ പ്രേക്ഷകരെ കോരിത്തരിപ്പിക്കും

ലജൻഡ് ഫിലിംസിൻ്റെ ബാനറിൽ ബൈജു പറവൂർ രചനയും,സംവിധാനവും നിർവ്വഹിക്കുന്ന സീക്രെട്ട് ചിത്രീകരണം പൂർത്തിയായി.
ഡി.ഒ.പി - റിജു ആർ അമ്പാടി, എഡിറ്റർ -സന്ദീപ് നന്ദകുമാർ, പ്രൊജക്റ്റ് ഡിസൈനർ - ബാദുഷ എൻ.എം, സംഗീതം -നിഷാന്ത് തപസ്യ,
അസോസിയേറ്റ് ഡയറക്ടർ - കൃഷ്ണകുമാർ ,കല - അനൂപ് ചന്ദ്രൻ ,മേക്കപ്പ് - പ്രദീപ് വിതുര, കോസ്റ്റ്യൂം - ഷിബു താന്നിക്കപ്പിളളി,കോറിയോഗ്രാഫി - ജീവൻ ലിഫി, സംഘട്ടനം - ബ്രൂസ്‌ലി രാജേഷ്, അസിസ്റ്റൻറ് ഡയറക്ടർ - ആദർശ് ജോസ്, ഓസ്കി മേരാകിൻ, ഡിസൈൻ - അനുലാൽ.

സ്നേഹ, അഞ്ജലി, സ്വാതി, സുനിത, ധക്ഷ്, അസ്ലാം, സലീഷ്, ജിഫ്രി, ശിവ ഷാൻ വിക, ഷനൂപ്, ജോസ്, വാസ്തവിക എന്നിവർ അഭിനയിക്കുന്നു .

പി.ആർ.ഒ: അയ്മനം സാജൻ

No comments:

Powered by Blogger.