വേലുത്തമ്പി ദളവയുടെ ജീവിതവും മരണവും പറയുന്ന " സ്വേർഡ് ഓഫ് ലിബർട്ടി " റിലീസ് ചെയ്തു.

ഒരേ സമയം ഇതിഹാസ പുരുഷനും വിവാദ പുരുഷനുമായ വേലുത്തമ്പി ദളവയെ പറ്റിയുള്ള സംസ്ഥാന - ദേശീയ പുരസ്കാരം നേടിയ ഡോക്യുമെന്ററിയാണ് ആർ.സി സുരേഷ് നിർമ്മിച്ച് ഷൈനി ജേക്കബ് ബെഞ്ചമിൻ സംവിധാനം ചെയ്ത സ്വേർഡ് ഓഫ് ലിബർട്ടി. മൂന്ന് ദേശീയ പുരസ്ക്കാരവും രണ്ട് സംസ്ഥാന പുരസ്ക്കാരവും കരസ്ഥമാക്കിയ ചിത്രം മലയാളത്തിൻ്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജുവാര്യർ റിലീസ് ചെയ്തു. 

വേലുത്തമ്പി എന്ന പ്രധാനമന്ത്രിയുടെ ദുരന്ത വിധി, താൻ സേവിച്ച രാജാവിനും തന്റെ സുഹൃത്തുക്കളായ ബ്രിട്ടീഷ്കാർക്കുമെതിരെ പട പൊരുതി മരിക്കാനായിരുന്നു. നാഞ്ചിനാട്,കിളിമാനൂർ ,കുണ്ടറ എന്നീസ്ഥലങ്ങളിൽ ആയിരുന്നു ചിത്രത്തിൻ്റെ ലൊക്കേഷൻ. ദേവകി എന്ന ചരിത്രഗവേഷകയുടെ വ്യൂപോയിന്റിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. നാഞ്ചിൽ മണി എന്ന കലാകാരൻ സഹയാത്രികൻ ആയും അഭിനയിച്ചിരിക്കുന്നു .
വളരെ അക്കാഡമിക് ആയ ഒരു വിഷയത്തെ എങ്ങനെ പ്രേക്ഷകർക്ക് അനുഭവേദ്യം ആക്കാം എന്നത് ഒരു സംവിധാനം നിർവഹിച്ച ഒരാളെ സംബന്ധിച്ചിടത്തോളം വളരെ നിർണ്ണായകം ആണ്. ബീയാർ പ്രസാദിന്റെ തിരക്കഥയിലേക്ക് ചില കലാരൂപങ്ങൾ കടന്നുവരുന്നത് അങ്ങനെയാണ്. വേലുത്തമ്പി ദളവയുടെ അപദാനങ്ങളും, ഭരണപരിഷ്കാരങ്ങളും അങ്ങനെ ഉണ്ടാക്കി എടുത്തതാണ്. അതിനുവേണ്ടി തുള്ളൽ, വില്ലടിച്ചാൻപാട്ട് ,പാവക്കൂത്ത് തുടങ്ങിയ കലാരൂപങ്ങളെ ഉപയോഗിച്ചു. പാട്ടുകളും ബീയാർ പ്രസാദ് തന്നെ എഴുതി. രമേശ് നാരായണന്റെ ആണ് സംഗീതം. ചിത്രത്തിൻ്റെ സംഗീതത്തിലൂടെ അദ്ദേഹത്തെ ദേശീയഅവാർഡ് ജേതാവാക്കുകയും ചെയ്തു.ഛായാഗ്രഹണം: ജെബിൻ ജേക്കബ്, എഡിറ്റിംങ്: അജയ് കുയിലൂർ, വാർത്ത പ്രചരണം: പി.ശിവപ്രസാദ്

No comments:

Powered by Blogger.