സി.ബി.ഐ അഞ്ചിൽ മമ്മൂട്ടി ജോയിൻ ചെയ്തു.

പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന സി.ബി.ഐ സീരീസിലെ അഞ്ചാം                  ഭാ​ഗത്തിൽ മമ്മൂട്ടി ജോയിൻ ചെയ്തു. 

ലൊക്കേഷനിൽ എത്തിയ വിവരം മമ്മൂട്ടി തന്നെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവച്ചു.

എല്ലാവരേയും  തൊഴുത്  കൊണ്ട് സെറ്റിലെത്തിയ താരത്തിന്റെ വീഡിയോ 
സമൂ​ഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. 
സി.ബി.ഐയിലെ  മ്യൂസിക്കിനൊപ്പമാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്.

നവംബർ 29ന് സി.ബി.ഐ അഞ്ചിൻ്റെ  ഷൂട്ടിംഗ് ആരംഭിച്ചിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ " നന്‍പകല്‍ നേരത്ത് മയക്കം " എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് പൂർത്തികരിച്ച ശേഷമാണ്  മമ്മൂട്ടി ഈ ചിത്രത്തില്‍ ജോയിന്‍ ചെയ്തിരിക്കുന്നത്. 

എസ്. എൻ സ്വാമിയുടെ തിരക്കഥയിൽ കെ.മധുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അപ്പച്ചനാണ് ചിത്രം നിർമ്മിക്കുന്നത് . 

No comments:

Powered by Blogger.