നടി ലക്ഷ്മി പ്രിയയുടെ തിരക്കഥയിൽ പി. ജയ്ദേവ് സംവിധാനം ചെയ്യുന്ന " ആറാട്ട് മുണ്ടൻ " അമ്പലപ്പുഴയിൽ തുടങ്ങി.

എ.എം. മൂവീസിന്റെ ബാനറിൽ പി ജയ് ദേവ് സംവിധാനവും എം ഡി സിബിലാൽ നിർമ്മാണവും നിർവ്വഹിക്കുന്ന "ആറാട്ട് മുണ്ടൻ " എന്ന ചിത്രത്തിന് പ്രശസ്ത ചലച്ചിത്ര നടി ലക്ഷ്മിപ്രിയ തിരക്കഥ ഒരുക്കുന്നു. പ്രശസ്ത സംഗീതജ്ഞനായിരുന്ന പട്ടണക്കാട് പുരുഷോത്തമന്റെ മകനും ലക്ഷ്മിപ്രിയയുടെ ഭർത്താവുമാണ് പി ജയ് ദേവ്.   

അമ്പലപ്പുഴ കോറൽ ഹൈറ്റ്സിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ എ എം ആരിഫ് എം പിയും എച്ച് സലാം എം എൽ എ യും ചേർന്ന് ഭദ്രദീപത്തിന് തിരി തെളിയിച്ചാണ് ചിത്രത്തിന് തുടക്കം കുറിച്ചത്. 

സ്വന്തം വീടിനോ
കുടുംബത്തിനോയാതൊരുവിധ പ്രയോജനവുമില്ലാതെ നാട്ടുകാരെസേവിക്കാനിറങ്ങിയ മുരളിയിലൂടെയാണ് ചിത്രത്തിന്റെകഥാമുഹൂർത്തങ്ങൾ മുന്നോട്ടു
സഞ്ചരിക്കുന്നത്. 

ബാനർ - എ എം മൂവീസ്, സംവിധാനം - പി ജയ് ദേവ് , നിർമ്മാണം - എം ഡി സിബിലാൽ, സഹനിർമ്മാണം - കെ പി രാജ് വക്കയിൽ (യു എ ഇ), ലക്ഷ്മിപ്രിയ, തിരക്കഥ - ലക്ഷമിപ്രിയ,  ഛായാഗ്രഹണം - ബിജുകൃഷ്ണൻ ,  കഥ, സംഭാഷണം - രാജേഷ് ഇല്ലത്ത്, തിരക്കഥ സംയോജനം - സത്യദാസ് , എഡിറ്റർ-അനന്ദു വിജയൻ , സംഗീതം - പെരുമ്പാവൂർ ജി രവീന്ദ്രനാഥ്, ഗാനരചന - എച്ച് സലാം (എം എൽ എ ), രാജശ്രീ പിള്ള , പ്രൊഡക്ഷൻ കൺട്രോളർ - ജയശീലൻ സദാനന്ദൻ , ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - ജിനി സുധാകരൻ, ക്യാമറ അസ്സോസിയേറ്റ് - ഷിനൂബ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - രാജേഷ് എം സുന്ദരം, കല- ലൈജു ശ്രീവത്സൻ , ചമയം - ജയൻ പൂങ്കുളം, വസ്ത്രാലങ്കാരം - നിസാർ റഹ്മത്ത് , ത്രിൽസ് - മാഫിയ ശശി, കോറിയോഗ്രാഫി - ജോബിൻ മാസ്റ്റർ, സഹസംവിധാനം - അരുൺ പ്രഭാകർ , സംവിധാന സഹായികൾ - സ്നിഗ്ദിൻ സൈമൺ ജോസഫ് , ബിബി കെ ജോൺ , ഫിനാൻസ് കൺട്രോളർ & ഓഫീസ് നിർവ്വഹണം - എം സജീർ , സ്‌റ്റുഡിയോ - ചിത്രാഞ്ജലി, സ്റ്റിൽസ് - അജി മസ്കറ്റ്. ചിത്രത്തിന്റെ താരനിർണ്ണയം പുരോഗമിക്കുന്നു.

അജയ് തുണ്ടത്തിൽ .
( പി.ആർ. ഓ ) 

No comments:

Powered by Blogger.