വി.കെ. പ്രകാശിൻ്റെ "ഒരുത്തി " .നവ്യ നായർ മുഖ്യവേഷത്തിൽ.

മലയാളികളുടെ പ്രിയതാരം നവ്യനായരെ കേന്ദ്ര കഥാപാത്രമാക്കി വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രമാണ് " ഒരുത്തി " .

വിനായകൻ ,കെ.പി. എ. സി ലളിത ,സൈജു കുറുപ്പ്, ജയശങ്കർ , സന്തോഷ് കിഴാറ്റൂർ തുടങ്ങിയവർ ഈ സിനിമയിൽ അഭിനയിക്കുന്നു. 

എസ്. സുരേഷ് ബാബു തിരക്കഥയും ,ജിൻഷി ഖാലിദ് ഛായാഗ്രഹണവും ,
ഗോപി സുന്ദർ, തകര ബ്രാൻഡ്‌  സംഗീതവും, ബി.കെ. ഹരി നാരായണൻ , അലൻങ്കോട് ലീലാകൃഷ്ണൻ എന്നിവർ ഗാനരചനയും , ലിജോ പോൾ എഡിറ്റിംഗും, രഘുനാഥ് രവി ശബ്ദലേഖനവും ,ജോളി ബാസ്റ്റിൻ ത്രിൽസും ,സമീറ സനീഷ് കോസ്റ്റുമും , രതീഷ് അമ്പാടി മേക്കപ്പും 
നിർവ്വഹിക്കുന്നു . ഡിക്സൺ പെടുത്താസാണ് പ്രൊഡക്ഷൻ കൺട്രോളർ. ജ്യോതിഷ് ശങ്കർ പ്രൊഡക്ഷൻ ഡിസൈറും ,കെ ജെ. വിനയൻ അസോസിയേറ്റ് ഡയറക്ടറുമാണ്. ബെൻസി പ്രൊഡക്ഷൻസാണ് ചിത്രം അവതരിപ്പിക്കുന്നത്. 

ഏറണാകുളം - വൈപ്പിൽ റൂട്ടിൽ സർവ്വീസ് നടത്തുന്ന ബോട്ടിലെ കണ്ടക്ടറുടെ വേഷമാണ് നവ്യ നായർക്ക് .ഏട്ട് വർഷത്തിന് ശേഷമാണ്  സിനിമയിൽ നവ്യനായർ തിരിച്ചെത്തുന്നത്.


സലിം പി. ചാക്കോ .

No comments:

Powered by Blogger.