വേദ സുനിലിൻ്റെ " പന്ത്രണ്ട് മണിയും പതിനെട്ട് വയസ്സും" ഗ്രന്ഥം മാഹിയിൽ വിഖ്യാത നോവലിസ്റ്റ് എം. മുകുന്ദൻ നടൻ സുരാജ് വെഞ്ഞാറമൂടിന് നൽകി പ്രകാശനം ചെയ്തു.

പ്രശസ്ത ചലച്ചിത്ര സംവിധായകൻ സുനിലിൻ്റേയും, നിർമ്മാതാവ് ബിന്ദുവിൻ്റേയും മകൾ വേദ സുനിലിൻ്റെ ആദ്യ പുസ്തകമായ പന്ത്രണ്ട് മണിയും 18 വയസ്സും എന്ന ഗ്രന്ഥം  മാഹിയിൽ പ്രകാശനം ചെയ്തു. 

വിഖ്യാത നോവലിസ്റ്റ് എം.മുകുന്ദൻ ചലച്ചിത്ര താരം സുരാജ് വെഞ്ഞാറമൂടിന് നൽകിയാണ് പ്രകാശനം ചെയ്തത്.

 ഹരികുമാർ സംവിധാനം ചെയ്യുന്ന ഓട്ടോറിക്ഷക്കാരൻ്റെ ഭാര്യ എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ചാണ് പുസതകപ്രകാശനം നടന്നത്. ചടങ്ങിൽ വച്ച് സംവിധായകൻ ഹരികമാർ പുസതകത്തിൻ്റെ ഓൺലൈൻ പർച്ചേസ് നിർവ്വഹിച്ചു. പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കര യൂണിറ്റിലെ നൂറുകോപ്പികൾ യൂണിറ്റലുള്ളവർക്കായി ഓൺലൈനിലൂടെ ' പർച്ചേസ് ചെയ്തു. നിർമ്മാതാവ് ലിബർട്ടി ബഷീർ, പ്രതീഷ്‌, ഹനീഫ അമ്പാടി, വേദയുടെ മാതാപിതാക്കളായ സുനിൽ, ബിന്ദു സുനിൽ സിനിമയുടെ അണിയറ പ്രവർത്തകർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു

 അഞ്ചാം ക്ലാസ്സ് വരെ വിദ്യാലയത്തിലും, പിന്നീട് ഗുരുകുല സമ്പ്രദായത്തിൽ പന്ത്രണ്ട് വർഷക്കാലം ഭാരത സഞ്ചാരത്തിലൂടേയും, പൗരാണികവും, ആധുനീകവുമായ ഗ്രന്ഥങ്ങളിലൂടേയുമാണ് തുടർപഠനം '
അച്ഛൻ സുനിലിനൊപ്പം' അസി: ഡയറക്ടറായും, ഒരു ചിത്രത്തിൻ്റെ എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. എഴുത്തിനേയും, യാത്രകളേയും ഏറെ ഇഷ്ടപ്പെടുന്ന വേദ, അച്ഛൻ്റ പാത പിന്തുടർന്ന് സിനിമാ സംവിധാനത്തിനുള്ള തയ്യാറെടുപ്പിലാണിപ്പോൾ. ഗ്രീൻ ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.

No comments:

Powered by Blogger.