ക്രിസ്തുമസ്സ് പോസ്റ്ററുമായി " എ രഞ്ജിത്ത് സിനിമ " .


ആസിഫ് അലിയെ നായകനാക്കി
നവാഗതനായ നിഷാന്ത് സാറ്റുവിന്റെ സംവിധാനം ചെയ്യുന്ന'എ രഞ്ജിത്ത് സിനിമ' എന്ന ചിത്രത്തിന്റെ ക്രിസ്മസ്സ് പോസ്റ്റർലോക്കേഷനിലെ ക്രിസ്തുമസ്സ് ആഘോഷ വേളയിൽ റിലീസ് ചെയ്തു.

കുടുംബ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന റൊമാൻറ്റിക് ത്രില്ലർ  ചിത്രത്തിൽ നമിത പ്രമോദാണ് ചിത്രത്തിലെ നായിക.
രഞ്ജി പണിക്കർ,സൈജു കുറുപ്പ്, ആൻസൺ പോൾ, ശ്യാമപ്രസാദ്,ജയകൃഷ്ണൻ,മുകുന്ദൻ,കൃഷ്ണ,കലാഭവൻ നവാസ്,സുനിൽസുഖദ,ബാലചന്ദ്രൻ ചുള്ളിക്കാട്,സന്തോഷ് ജോർജ്ജ് കുളങ്ങര,പൂജപ്പുര രാധാകൃഷ്ണൻ,ജോഡി ഈരാട്ടുപേട്ട,ജൂവൽമേരി,
സബിത ആനന്ദ് എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ.

ലുമിനാസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍  നിഷാദ് പീച്ചി,ബാബു ജോസഫ് അമ്പാട്ട് എന്നിവർ  ചേർന്നാണ് ഈ നിർമ്മിക്കുന്നത്.മലയാളത്തിൽ ഒരുപിടി സൂപ്പർഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച ഷാഫിയുടെ ശിഷ്യനാണ് സംവിധായകന്‍ നിഷാന്ത് സാറ്റു. പ്രശസ്ത സംവിധായകരായ സന്തോഷ് ശിവൻ, അമൽ നീരദ് എന്നിവരുടേതടക്കം നിരവധി ഹിറ്റ് സിനിമകളിൽ അസ്സോസിയേറ്റ്ഡയറക്ടറായും നിഷാന്ത് പ്രവർത്തിച്ചിട്ടുണ്ട്.
സുനോജ് വേലായുധൻ
ഛായാഗ്രഹണം നിർവഹിക്കുന്നു.

റഫീഖ് അഹമ്മദ്, അജീഷ് ദാസൻ എന്നിവരുടെ വരികൾക്ക് നവാഗതനായ മിഥുൻ അശോകൻ ഈണം പകരുന്നു.എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്-
നമിത് ആർ, വൺ ടു ത്രീ ഫ്രെയിംസ്,പ്രൊഡക്ഷൻ കൺട്രോളർ- ജാവേദ് ചെമ്പ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ജോമൻ ജോഷി തിട്ടയിൽ, ആർട്ട്‌- അഖിൽ രാജ് ചിറയിൽ, മേക്കപ്പ്-റോണി വെള്ളതൂവൽ, വസ്ത്രലങ്കാരം-വിപിൻ ദാസ്, ടൈറ്റിൽ ഡിസൈൻ- ആനന്ദ് രാജേന്ദ്രൻ, പബ്ലിസിറ്റി ഡിസൈൻ- കോളിൻസ് ലിയോഫിൽ 
സ്റ്റിൽസ്-ശാലു പേയാട്,
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ഷിബു പന്തലക്കോട്,ഷമിജ് കൊയിലാണ്ടി.

വാർത്ത പ്രചരണം:
എ എസ് ദിനേശ്.

No comments:

Powered by Blogger.