ശേത്വാ മേനോൻ , മണിയൻപിള്ള രാജു " അമ്മ " വൈസ് പ്രസിഡൻ്റുമാർ.


താരസംഘടനയായ അമ്മയുടെ  പുതിയ ഭരണസമിതി തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഔദ്യോഗിക പാനലിൽനിന്നും മത്സരിച്ച ആശാ ശരത് തോറ്റു. 
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മണിയൻപിള്ള രാജുവും ശ്വേതാ മേനോനും വിജയിച്ചു. 

എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ബാബുരാജ്, ലാൽ, ലെന, മഞ്ജു പിള്ള, രചന നാരായണൻകുട്ടി, സുധീർ കരമന, സുരഭി ലക്ഷ്മി, ടിനി ടോം, ടോവിനോ തോമസ്, ഉണ്ണി മുകുന്ദൻ, വിജയ് ബാബു എന്നിവരാണ് വിജയിച്ചത്. 

ഏക്സിക്യൂട്ടിവ് കമ്മിറ്റിയിലേക്ക് മത്സരിച്ചവരിൽ‌ നിവിൻ പോളി, ഹണി റോസ് , നാസർ ലത്തീഫ് എന്നിവർ പരാജയപ്പെട്ടു.

മോഹൻലാൽ ( പ്രസിഡൻ്റ് ) ,
ഇടവേള ബാബു ( ജനറൽ സെക്രട്ടറി ) , ജയസൂര്യ ( ജോയിൻ്റ് സെക്രട്ടറി ) ,സിദ്ദിഖ് ( ട്രഷറാർ ) ഉള്‍പ്പെടെ എതിരില്ലാതെ നേരത്തെ തെരഞ്ഞെടുത്തിരുന്നു. ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയില്‍ ആദ്യമായാണ് തെരെഞ്ഞെടുപ്പ് നടക്കുന്നത്. അംഗങ്ങളുടെ പൊതു അഭിപ്രായം രൂപീകരിച്ച ശേഷം ആളുകളെ കണ്ടെത്തുകയായിരുന്നു മുന്‍ വര്‍ഷങ്ങളിലെ പതിവ്. എന്നാല്‍ ഇത്തവണ വൈസ് പ്രസിഡന്റ്, എക്സിക്യൂട്ടീവ് കമ്മിറ്റി സ്ഥാനങ്ങളിലേയ്ക്ക് കടുത്ത മത്സരം നടന്നു. 

cpk desk . 

No comments:

Powered by Blogger.