ആനയുമമ്പാരിയും വെടിക്കെട്ടുമൊക്കെയുള്ള പുരമാണ് "അജഗജാന്തരം " . ആൻ്റണി വർഗ്ഗീസ് , ടിനു പാപ്പച്ചൻ മാജിക് വീണ്ടും ....


ഉൽസവ പശ്ചാത്തലത്തിലാണ് " അജഗജാന്തരം " സംവിധായകൻ ടിനു പാപ്പച്ചൻ ഒരുക്കിയിരിക്കുന്നത്.  ഉൽസവപ്പറമ്പിലേക്ക് ഒരു ആനയും പാപ്പാനും,യുവാക്കളും എത്തുന്നതും തുടർന്ന് നടക്കുന്ന ആകാംക്ഷ നിറഞ്ഞ സംഭവങ്ങളുമാണ് സിനിമയുടെ പ്രമേയം .

ആൻ്റണി വർഗ്ഗിസ്സിൻ്റെ ലാലി  
ആക്ഷൻ രംഗങ്ങളിൽ ശ്രദ്ധേയമായി.ആനയുടെ മസ്തകത്തിൽ ചവിട്ടി പുറകോട്ട് മറിഞ്ഞ് തല്ലാൻ ഒരുങ്ങുന്ന ആക്ഷൻ രംഗങ്ങൾ പ്രേക്ഷകരെആവേശത്തിലാക്കി.നാട്ടുകാരായ കണ്ണനും സംഘവും ഒരുക്കുന്ന കെണിയിൽ നിന്ന് വരത്തൻമാരായ ലാലിയ്ക്കും, അമ്പിയ്ക്കും രക്ഷപ്പെടാൻ കഴിയുമോ ? 

അർജുൻ അശോകൻ (കണ്ണൻ) തകർപ്പൻ അഭിനയം കാഴ്ചവെച്ചു. സാബുമോൻ അബ്ദുസമദ് കാച്ചമ്പറായും, ശ്രീരഞ്ജിനി മീരയായും, വിജിലേഷ്  ഈഡനായും, ജാഫർ ഇടുക്കി പ്രസിഡൻ്റായും, ബിറ്റോ ഡേവിസ് പൊട്ടച്ചിറ ഹരിയായും ,സുധീകോപ്പ പിണ്ഡിയായും , വിനീത് വിശ്വം വിനുവായും ,കിച്ചു ടെല്ലാസ് അമ്പിയായും വേഷമിടുന്നു. നടയ്ക്കൽ ഉണ്ണികൃഷ്ണൻ എന്ന ആന നെയ്ശ്ശേരി
പാർത്ഥനാകുന്നുവെന്ന പ്രത്യേകതയും ഈ സിനിമയ്ക്ക് ഉണ്ട്. ചെമ്പൻ വിനോദ് ജോസ് അതിഥിതാരമായി എത്തുന്നുണ്ട്. ലുക്ക്മാൻ അവറാൻ ,രാജേഷ് ശർമ്മ, ബിറ്റോ ഡേവിസ് എന്നിവരും ഈ  ചിത്രത്തിൽ അഭിനയിക്കുന്നു. 

ഗംഭീര ആക്ഷൻ സ്വീക്വൻസുകളാണ് സിനിമയുടെ ഹൈലൈറ്റ്. ഉൽസവ പ്രതീതി സമ്മാനിക്കുന്ന ഗാനമാണ് മത്തായി സുനിൽ ആലപിച്ചിരിക്കുന്നത്. ഉൽസവപറമ്പിലെ അടിപിടിയ്ക്ക് ഇടയിൽ ആനയെ ഉപയോഗിച്ചുള്ള  ആക്ഷൻ രംഗങ്ങൾ ചിത്രീകരിച്ചത് ഗംഭീരമായി . 

സിൽവർ ബേ പ്രൊഡക്ഷൻസിന്റെ ബാനറിൽ  എമ്മാനുവൽ ജോസഫും അജിത് തലാപ്പിള്ളിയും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് കിച്ചു ടെല്ലസ്, വിനീത് വിശ്വം. ഛായാഗ്രഹണം ജിന്റോ ജോർജ്, എഡിറ്റർ ഷമീർ മുഹമ്മദ്‌, സംഗീതം ജസ്റ്റിൻ വർഗീസ്, സൗണ്ട് ഡിസൈൻ രംഗനാഥ് രവി, ആർട്ട്‌ ഗോകുൽ ദാസ്, വസത്രാലങ്കാരം മഷർ ഹംസ, മേക്കപ്പ് റോണക്സ് സേവ്യർ, സ്റ്റണ്ട് സുപ്രീം സുന്ദർ, ചീഫ് അസോസിയേറ്റ് കണ്ണൻ എസ് ഉള്ളൂർ, പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ, പി.ആർ.ഒ. മഞ്ജു ഗോപിനാഥ്, മാർക്കറ്റിംഗ് ഹെയിൻസ്‌.

ആൻ്റണി വർഗ്ഗീസിൻ്റെ കരിയറിലെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രമാണിത്. " സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ " എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് " അജഗജാന്തരം " .

ജിൻ്റോ ജോർജ്ജിൻ്റെ  ഛായാഗ്രഹണ മികവ് എടുത്ത് പറയാം. ജസ്റ്റിൻ വർഗ്ഗീസിൻ്റെ പശ്ചാത്തല സംഗീതം ത്രില്ലർ അനുഭവം സമ്മാനിക്കുന്നു. ക്ലൈമാക്സിൽ സുപ്രിംസുന്ദർ ഒരുക്കിയ ആക്ഷൻ രംഗം കിടുവാണ്. ടിനു പാപ്പച്ചൻ, ആൻ്റണി വർഗ്ഗീസ് കോബിനേഷൻ ഒന്നുകൂടെ ക്ലിക്കായി .. തിരക്കഥയുടെ കെട്ടെറുപ്പ് സിനിമയുടെ വിജയത്തിന് കാരണമായി. 

ആദ്യം മുതൽ അവസാനം വരെയുള്ള വിഷ്യൽ ട്രീറ്റ് അപാരം തന്നെ. ക്രിസ്തുമസും  പുതുവൽസരവും  ആഘോഷിക്കാൻ പ്രേക്ഷകർക്ക് ഉഗ്രൻ ടീറ്റാണ് ഒരുക്കിയിരിക്കുന്നത്. 

ഗംഭീര മേക്കിംഗിലൂടെ ടിനു പാപ്പച്ചൻ  വീണ്ടും പ്രേക്ഷകരുടെ കൈയ്യടി നേടുന്നു. 

കശപിശ + അടിപിടി = കൂട്ടതല്ല് .

കുടുംബസമേതം  
മനസ് നിറയെ പൂരം കണ്ട  സംതൃപ്തിയോടെ മടങ്ങുവാൻ മനോഹരമായ അടിപൊളി പക്ക ഉൽസവ
എൻ്റെർടെയ്നറാണ് 
" അജഗജാന്തരം " . 

Rating : 4 / 5
സലിം പി. ചാക്കോ .
cpk desk .
 

No comments:

Powered by Blogger.