താത്വികമായി പറഞ്ഞാൽ ചിരിയും ചിന്തയുമായി " ഒരു താത്വിക അവലോകനം " .


അഖിൽ മാരാർ തിരക്കഥയെഴുതി സംവിധാനം ചെയ്ത " ഒരു താത്വിക അവലോകനം തിയേറ്ററുകളിൽ എത്തി. 

ഒരു രാഷ്ട്രീയ ആക്ഷേപഹാസ്യമാണ് ഈ സിനിമ .ജോജു ജോർജ്ജ്, അജു വർഗ്ഗീസ് ,നീരജ് രാജൂ  എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 
യോഹന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോ. ഗീവര്‍ഗ്ഗീസ് യോഹന്നാന്‍ നിര്‍മ്മിക്കുന്ന ചിത്രമാണിത് .

ഷമ്മി തിലകൻ ,മേജര്‍ രവി,പ്രേംകുമാർ,ബാലാജി ശര്‍മ്മ,വിയാൻ,ജയകൃഷ്ണൻ,നന്ദൻ ഉണ്ണി,മാമുക്കോയ,
പ്രശാന്ത് അലക്സാണ്ടർ ,
മന്‍രാജ്,ഉണ്ണിരാജ്,സജി വെഞ്ഞാറമൂട്,പുതുമുഖം അഭിരാമി,ശെെലജ തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

വിഷ്ണു നാരായണന്‍ ഛായാഗ്രാഹണംനിര്‍വ്വഹിക്കുന്നു.കെെതപ്രം,മുരുകന്‍ കാട്ടാകട എന്നിവരുടെ വരികള്‍ക്ക് ഒ കെ രവിശങ്കര്‍ സംഗീതം പകരുന്നു.ശങ്കർ മഹാദേവൻ,മധുബാലകൃഷ്ണൻ,ജോസ് സാഗർ,രാജാലക്ഷ്മി എന്നിവരാണ്ഗായകർ.പശ്ചാത്തല സംഗീതം-ഷാൻ റഹ്മാൻ,
എഡിറ്റിംങ്-ലിജോ പോള്‍.
പ്രൊജ്റ്റ് ഡിസെെന്‍-
ബാദുഷ, ലൈൻ പ്രൊഡ്യുസർ-മേലിലരാജശേഖരൻ,പ്രൊഡക്ഷൻ കണ്‍ട്രോളർ-എസ്സാ കെ എസ്തപ്പാന്‍,കല-ശ്യാം കാർത്തികേയൻ, മേക്കപ്പ്-ജിത്തുപയ്യന്നൂര്‍,വസ്ത്രാലങ്കാരം-അരവിന്ദന്‍, സ്റ്റിൽസ്-സേതു,പരസ്യകല-അധിന്‍ ഒല്ലൂര്‍,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ബോസ്,ഫിനാൻസ് കൺട്രോളർ-സുനിൽ വേറ്റിനാട്,
പ്രൊജക്റ്റ് മെന്റർ-ശ്രീഹരി. പി. ആർ.ഒ :എ.എസ് ദിനേശുമാണ്. 

പൂര്‍ണ്ണമായും രാഷ്ട്രീയ ആക്ഷേപഹാസ്യത്തിനു പ്രാധാന്യം നല്കി ഒരുക്കിയ  ചിത്രമാണിത്. 

അന്തരിച്ച ശങ്കരാടി ചേട്ടൻ്റെ വോയിസ് ഓവറിലൂടെയാണ് സിനിമ തുടങ്ങുന്നത്. ആന പോലൊരു വണ്ടി .... എന്ന് തുടങ്ങുന്ന ഗാനമാണ് ടൈറ്റിലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 

ശങ്കറായി ജോജു ജോർജ്ജും, സഖാവ് ചന്ദ്രനായി അജു വർഗ്ഗീസും, ,സഖാവ് സത്യനായി ഷമ്മി തിലകനും ,സഖാവ് വട്ടവിള രാഘവനായി മേജർ രവിയും മികച്ച അഭിനയമാണ് കാഴ്ച വെച്ചിരിക്കുന്നത്

കേരളത്തിലെ മൂന്ന് പ്രമുഖ രാഷ്ടിയ പാർട്ടിയിലെയും ഉള്ള് കളികൾ നന്നായി പ്രേക്ഷകൻ്റെ മുന്നിൽ  തിരക്കഥ രൂപേണ  എത്തിച്ചിരിക്കുന്നു. കഴിഞ്ഞ മൂന്ന് വർഷമായി നമ്മുടെ സംസ്ഥാനത്ത് നടന്ന വിവിധ വിഷയങ്ങളിലെ പാർട്ടികളുടെ നിലപാടുകളുംകള്ളത്തരങ്ങളും തുറന്ന് കാട്ടാൻ പ്രമേയത്തിന്  കഴിഞ്ഞു. എല്ലാ രാഷ്ട്രീയ പാർട്ടികളെയും ഒരു പോലെ പഞ്ഞിയ്ക്ക് ഇടുവാൻ ശ്രദ്ധിക്കുന്ന അവലോകനമാണ് സിനിമ നടത്തിയിരിക്കുന്നത്. 

അഖിൽ മാരാർ മലയാള സിനിമയുടെ പുത്തൻ പ്രതീക്ഷ യാണ്. ഏറെ കാലങ്ങൾക്ക് ശേഷം ഷമ്മി തിലകന്  പ്രേക്ഷക ശ്രദ്ധ നേടാൻ അവസരം ലഭിച്ചു. ഷാൻ റഹ്മാൻ്റെ പശ്ചാത്തല സംഗീതം ശ്രദ്ധേയമായി. 

നമുക്കും ചുറ്റും കാണുന്ന ചില രാഷ്ട്രീയ നേതാക്കളെ ആക്ഷേപഹാസ്യത്തിൻ്റെ അകമ്പടിയിൽ  പരിചയപ്പെടുത്തി .

" റാഡിക്കലായൊരു മാറ്റമല്ല " 
എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന സിനിമ ആയിരി ക്കും " ഒരു താത്വിക അവലോകനം " .

Rating : 4 / 5.
സലിം പി. ചാക്കോ .
cpk desk. 

 
 

No comments:

Powered by Blogger.