നിർമ്മാതാവ് എസ്. കുമാറിന് സ്മരണാഞ്ജലി .

നിർമ്മാതാവ് എസ്. കുമാറിന് സ്മരണാഞ്ജലി. 

മലയാളസിനിമയിലെ ആദ്യകാല നിർമ്മാതാവും മെരിലാൻഡ് സ്റ്റുഡിയോയുടെ സ്ഥാപകനുമായയശഃശരീരനായ പി.സുബ്രഹ്മണ്യത്തിന്റെ മൂത്ത മകൻ എസ്. കുമാർ (90) നിര്യാതനായിട്ട്  ഇന്ന് 
( 2021ഡിസംബർ 6 ) ഒരു വർഷം തികയുന്നു. 

മലയാള സിനിമയിലെ എൺപതുകാലഘട്ടങ്ങളിൽ സജീവമായിരുന്ന ശാസ്താ പ്രൊഡക്ഷൻസ് നിർമ്മാണ കമ്പനിയുടെ ഉടസ്ഥനും, തിരുവനന്തപുരം ന്യൂ തീയേറ്റർ , ശ്രീകുമാർ ഉൾപ്പെടുന്ന സിറ്റി തീയേറ്റർ ശ്യംഖലയുടെ ഡയറക്ടർ ,ദീർഘകാലം തലസ്ഥാനത്തെ റോട്ടറി ക്ലബ്ബിന്റെ ഗവർണ്ണർ ,മുൻ പ്രസിഡന്റ് സൗത്ത് ഇന്ത്യൻ ഫിലിം ചേമ്പർ കോമേഴ്സ് ഇന്ത്യ ,മുൻ കാമഡൻന്റ് ഹോം ഗാർഡ് , ദീർഘകാലം ട്രിവാൻഡ്രം ക്ലബ്ബ് , ശ്രീമുലം ക്ലബ്ബ് , ട്രിവാൻഡ്രം ഫ്ലളയിംഗ് ക്ലബ്ബ് എന്നീനിലകളിലും അദ്ദേഹം പ്രവർത്തിച്ചു. 

ആദ്യകാല ചലച്ചിത്ര നിര്‍മ്മാണക്കമ്പനി ആയ മെരിലാന്റ് സ്റ്റുഡിയോ ഉടമ പി. സുബ്രഹ്മണ്യത്തിന്റെയും മീനാക്ഷിയമ്മയുടെയും പുത്രന്‍. ജനനം 1930 ഏപ്രില്‍ 14നു് തിരുവനന്തപുരത്തു്. അഞ്ചു് സഹോദരങ്ങള്‍ ഉണ്ടു്. തിരുവനന്തപുരം മോഡല്‍ സ്ക്കൂളിലും ഇന്റര്‍മീഡിയറ്റ് കോളേജിലും എം ജി കോളേജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ബി കോം ബിരുദധാരി. 1951ല്‍ അസിസ്റ്റന്റ് പ്രൊഡക്ഷന്‍ മാനേജറായി മെരിലാന്‍ഡില്‍ ജോലിയില്‍ പ്രവേശിച്ച കുമാര്‍ ദീര്‍ഘകാലം സ്റ്റുഡിയോ മനേജറായിരുന്നു. 1952ല്‍ ആണു് സിനിമാ വ്യവസായവുമായി ബന്ധപ്പെട്ടതു്.

പിന്നീട്  ചലച്ചിത്ര വിതരണ സ്ഥാപനമായ കുമാരസ്വാമി ആന്‍ഡ് കമ്പനിയുടെ പാര്‍ട്ണറായി. ക്രിട്ടിക്സ് സിനിമാ വാരികയുടെ പത്രാധിപരായി. വേനലില്‍ ഒരു മഴ, പുതിയ വെളിച്ചം, ഭക്തഹനുമാന്‍, അമ്മേ ഭഗവതി, ശ്രീ അയ്യപ്പന്‍ തുടങ്ങി നിരവധി ചിത്രങ്ങള്‍ നിര്‍മ്മിച്ചു.ഇപ്പോള്‍ വിതരണരംഗത്തും ടെലിവിഷന്‍ പരമ്പര നിര്‍മ്മാണ
രംഗത്തും സജീവമാണു്. ഭാര്യ ഡോക്ടര്‍ കോമളം. മീര, ഉമ, മീന, സുബ്രഹ്മണ്യം, ഡോക്ടര്‍ പത്മകുമാര്‍ എന്നിവര്‍ മക്കളാണു്.

നിർമ്മിച്ച  സിനിമകള്‍ .

അജ്ഞാതതീരങ്ങള്‍ 
എം കൃഷ്ണന്‍ നായര്‍.

പുതിയ വെളിച്ചം 
ശ്രീകുമാരൻ തമ്പി
വേനലിൽ ഒരു മഴ 
ശ്രീകുമാരൻ തമ്പി
അമ്പലവിളക്ക് 
ശ്രീകുമാരൻ തമ്പി
ഭക്ത ഹനുമാന്‍ 
ഗംഗ മുന്നേറ്റം 
 
ശ്രീകുമാരൻ തമ്പി
കാൻസറും ലൈംഗീക രോഗങ്ങളും 
പി ആര്‍ എസ് പിള്ള
കിലുകിലുക്കം 
ബാലചന്ദ്രമേനോന്‍
ഇതു ഞങ്ങളുടെ കഥ 
പി ജി വിശ്വംഭരന്‍
ഒരു ശിശു ജനനം 
പി ആര്‍ എസ് പിള്ള
ഭാര്യ ഒരു ദേവത 
എന്‍ ശങ്കരന്‍നായര്‍
ഒരു സുമംഗലിയുടെ കഥ 
ബേബി
പൗര്‍ണമി രാവില്‍ 
എ വിന്‍സന്റ്
നിറമുള്ള രാവുകള്‍ 
എന്‍ ശങ്കരന്‍നായര്‍
കാബറെ ഡാന്‍സര്‍ 
എന്‍ ശങ്കരന്‍നായര്‍
ഈ നൂറ്റാണ്ടിലെ മഹാരോഗം 
എന്‍ ശങ്കരന്‍നായര്‍
തെരുവു നര്‍ത്തകി 
എന്‍ ശങ്കരന്‍നായര്‍
കാനനസുന്ദരി 
പി .ചന്ദ്രകുമാര്‍
ശബരിമല ശ്രീ അയ്യപ്പന്‍ 
D രേണുകശര്‍മ്മ
മിസ്സ്‌ സ്റ്റെല്ല 
ഐ വി. ശശി.

........................................................ സലിം പി. ചാക്കോ 
cpk desk. .

No comments:

Powered by Blogger.