" സൂപ്പർ ശരണ്യ"യുടെ രണ്ടാമത്തെ പോസ്റ്ററും പുറത്തിറങ്ങി .

അർജുൻ അശോകനും അനശ്വര രാജനും  പ്രധാന കഥാപാത്രങ്ങളെ  അവതരിപ്പിക്കുന്ന " സൂപ്പർ ശരണ്യയുടെ " രണ്ടാമത്തെ പോസ്റ്ററും പുറത്തിറങ്ങി. 

ശരണ്യ എന്ന  കൗമാരക്കാരിയുടെ കോളജ് ജീവിതം കോർത്തിണക്കിയുള്ള  'സൂപ്പർ ശരണ്യ' സംവിധാനം ചെയ്യുന്നത് ഗിരീഷ് എ.ഡിയാണ്. 

വിനീത് വിശ്വം, നസ്‌ലൻ, ബിന്ദു പണിക്കർ, മണികണ്ഠൻ പട്ടാമ്പി, സജിൻ ചെറുകയിൽ, വരുൺ ധാരാ, വിനീത് വാസുദേവൻ, ശ്രീകാന്ത് വെട്ടിയാർ, സ്നേഹ ബാബു, ജ്യോതി വിജയകുമാർ, പാർവതി അയ്യപ്പദാസ്,കീർത്തന ശ്രീകുമാർ, അനഘ ബിജു, ജിമ്മി ഡാനി, സനത്ത് ശിവരാജ്, അരവിന്ദ് ഹരിദാസ്, സനോവർ തുടങ്ങിയവർ ഈ സിനിമയിൽ അഭിനയിക്കുന്നു. 

ജസ്റ്റിൻ വർഗ്ഗീസ് സംഗീതവും , 
സജിത് പുരുഷൻ ഛായാഗ്രഹണവും ആകാശ് ജോസഫ് വർഗീസ് ചിത്രസംയോജനവും,സുഹൈൽ കോയ ഗാനരചനയും ,‌
നിമേഷ് താനൂർ
കലാസംവിധാനവും , ഫെമിന ജബ്ബാർ കോസ്റ്റ്യൂമും , കെ സി സിദ്ധാർത്ഥൻ സൗണ്ട് ഡിസൈനും നിർവ്വഹിക്കുന്നു. 

സൗണ്ട് മിക്സിംഗ്: വിഷ്ണു സുജാതൻ, മേക്കപ്പ്: സിനൂപ് രാജ്, ഡിസൈൻസ്: പ്രതുൽ എൻ ടി, ചീഫ് അസോസിയേറ്റ്: സുഹൈൽ എം, പ്രൊഡക്ഷൻ കൺട്രോളർ: അലക്സ് ഈ കുര്യൻ, പ്രൊഡക്ഷൻ എക്സിക്യൂറ്റീവ്സ്: നോബിൾ ജേക്കബ്, രാജേഷ് മേനോൻ, പ്രൊഡക്ഷൻ മാനേജർ: എബി കുര്യൻ, ഫിനാൻസ് കൺട്രോളർ: ഉദയൻ കപ്രാശേരി, സ്റ്റിൽസ്: അജി മസ്കറ്റ്‌, പി.ആർ.ഓ: മഞ്ജു ഗോപിനാഥ്, ഡിജിറ്റൽ മാർക്കറ്റിങ്: ഹെയിൻസ്‌ എന്നിവരാണ് മറ്റ് അണിയറ ശിൽപ്പികൾ .

" തണ്ണീർമത്തൻ ദിനങ്ങൾ "  സിനിമയുടെ വൻ വിജയത്തിന് ശേഷം അതേ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകത ഈ സിനിമയ്ക്ക് ഉണ്ട്. 

സലിം പി.ചാക്കോ .
cpk desk .

No comments:

Powered by Blogger.