" പകലും പാതിരാവും " വിജയിപ്പിക്കാൻ കൂടെ ഉണ്ടാവണം : അജയ് വാസുദേവ് .


സുഹൃത്തുക്കളെ ,

എന്റെ നാലാമത്തെ ചിത്രം "പകലും പാതിരാവും " എന്ന ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓൺ കർമവും കഴിഞ്ഞ ദിവസം വാഗമൺ വെച്ച് നടന്നു .

മലയാളത്തിലെ ഏറ്റവും വലിയ ബാനറുകളിൽ ഒന്നായ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ സാറാണ് ചിത്രം നിർമ്മിക്കുന്നത്..

ഗോകുലം മൂവിസ് പോലെ ഒരു വലിയ ബാനറിൽ ഒരു സിനിമ ചെയ്യാൻ സാധിച്ചതിൽ  അഭിമാനവും സന്തോഷവും ഉണ്ട് .

നിഷാദ് കോയയുടെ തിരകഥയിൽ ഒരുങ്ങുന്ന ചിത്രത്തിൽ കുഞ്ചാക്കോ  ബോബൻ, രജീഷ വിജയൻ, മനോജ്‌.കെ.യു ( തിങ്കളാഴ്ച നിശ്ചയം) സീത( ജയ് ഭീം -  തമിഴ്  )തുടങ്ങിയവർ ആണ് അഭിനയിക്കുന്നത്.

Project Design  ബാദുഷ,
D.O.P ഫായിസ് സിദ്ധീഖ്,Music  സ്റ്റീഫൻ ദേവസി,Editor  റിയാസ് ബദർ,Art Director  ജോസഫ് നെല്ലിക്കൽ,make up ജയൻ, design കൊളിൻസ്, Production Controller സുരേഷ് മിത്രകാരി, ചീഫ് അസോസിയേറ്റ് മനീഷ് ബാലകൃഷ്ണൻ 

പിന്നെ എല്ലാത്തിനും കട്ടക്ക് കൂടെ നിക്കുന്ന ഗോകുലം മൂവീസിന്റെ  കൃഷ്ണമൂർത്തി ചേട്ടനും  ഹൃദയത്തിന്റ ഭാഷയിൽ നന്ദി.

രാജാധിരാജക്കും, മാസ്റ്റർപീസിനും, ഷൈലോക്കിനും 
തന്ന സ്നേഹവും പ്രതികരണവും സപ്പോർട്ടും തുടർന്നും പ്രതീക്ഷിക്കുന്നു....

സ്നേഹത്തോടെ,  
നിങ്ങളുടെ 
സ്വന്തം 
അജയ് വാസുദേവ്😍

( സംവിധായകൻ ) 
 

No comments:

Powered by Blogger.