മനോജ് കെ. ജയൻ്റെ ക്രിസ്മസ് സമ്മാനം " നക്ഷത്രരാവ് " . "നക്ഷത്രരാവ് "   
മനോജ് കെ ജയന്റെ  ക്രിസ്മസ് സമ്മാനം.

മക്കത്തെ ചന്ദ്രിക'യ്ക്ക് പിന്നാലെ മനോജ് കെ ജയൻ പാടിയ കരോൾ ഗാനം  'നക്ഷത്രരാവും' സൂപ്പര്‍ഹിറ്റിലേയ്ക്ക്...

വിട്ടുകൊടുക്കുന്നതിലെ സന്തോഷം പങ്കുവയ്ക്കുന്ന  ഈ ക്രിസ്മസ് മാസത്തിൽ മനോജ് കെ ജയന്റെ  ''നക്ഷത്രരാവ്'' എന്ന കരോൾ ഗാനം ശ്രദ്ധേയമാകുന്നു. മക്കത്തെ ചന്ദ്രിക എന്ന സൂപ്പർഹിറ്റ് മാപ്പിള പാട്ടിന്റെ സംഗീതസംവിധായകനായ അൻഷാദ്  തൃശൂർ ആണ് നക്ഷത്രരാവിന്റെയും സംഗീതം ഒരുക്കിയിരിക്കുന്നത്.
ഗാനരചന-ജിജോയ് ജോർജ്,നിർമ്മാണം-വി ഐ പോൾ.

മക്കത്തെ ചന്ദ്രിക പാടുമ്പോള്‍ തന്നെ, മനസ്സ്കൊണ്ട്  തികഞ്ഞൊരു മതേതര വിശ്വാസി ആയ മനോജ് കെ ജയൻ സംഗീതസംവിധായകനായ അന്‍ഷാദ് തൃശൂരിനോട് ആവശ്യപ്പെട്ടിരുന്നു, ഇത് ഒരു മാപ്പിളപ്പാട്ടില്‍ ഒതുങ്ങരുത് , ക്രിസ്തുമസിന് ഒരു കരോള്‍ഗാനവും വരുന്ന വിഷുവിന് ഒരു ഹിന്ദു ഭക്തിഗാനവും നമുക്ക് ചെയ്യണം എന്ന്. ക്രിസ്തുമസിന് മുമ്പുതന്നെ കരോള്‍ഗാനം യാഥാര്‍ത്ഥ്യമായിരിക്കുന്നു. അനവധിപ്പേരാണ് ഇത് നന്നായിരിക്കുന്നുവെന്ന് പറഞ്ഞ് മനോജിന് സന്ദേശങ്ങള്‍ അയക്കുന്നതും,വിളിക്കുന്നതും.
കരോള്‍ഗാനം റിക്കോര്‍ഡ് ചെയ്യുന്നതിനു മുമ്പ് അതിന്റെ വ്യത്യസ്തമായ കുറച്ച് ഈണങ്ങൾ  ഇട്ടുതരാന്‍ ഞാന്‍ അന്‍ഷാദിനോട് പറഞ്ഞിരുന്നു. അന്‍ഷാദ് നാല് ഈണങ്ങളിലുള്ള പാട്ട് അയച്ചുതന്നു. അതില്‍നിന്ന് ഞാന്‍ തെരഞ്ഞെടുത്തതാണ് ഈ കരോള്‍ഗാനം. മനോജ് പറഞ്ഞു. മാപ്പിള പാട്ടില്‍നിന്ന് വ്യത്യസ്തമായി  കരോള്‍ഗാനം വിഷ്വലൈസ് ചെയ്തിട്ടുണ്ട്. അതും എന്റെ നിര്‍ബ്ബന്ധമായിരുന്നു. 'മക്ക മദീന മുത്ത് നബി' എന്ന സൂപ്പർ ഹിറ്റ് മാപ്പിളപ്പാട്ടു വിജയിച്ചതിനു പിന്നാലെ  ഈ കരോള്‍ഗാനവും ഹിറ്റായതിന്റെ സന്തോഷത്തിലും,ആവേശത്തിലും ആണ് മലയാളികളുടെ പ്രിയ നടൻ മനോജ് കെ ജയൻ. ഈ വിജയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഇനി  ഈ സീരീസില്‍ ഒരു ഹിന്ദു ഭക്തിഗാനംകൂടി ഉണ്ടാകുമെന്ന് മനോജ് കെ. ജയന്‍ പറഞ്ഞു.

പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.