" മാടൻ " പുരസ്കാര നേട്ടങ്ങളിൽ ഹാഫ് സെഞ്ച്വറി തികച്ച് ജൈത്രയാത്ര തുടരുന്നു.

എഡ്യൂക്കേഷൻ ലോൺ ", "സ്ത്രീ സ്ത്രീ " തുടങ്ങിയ ചിത്രങ്ങൾക്കു ശേഷം R. ശ്രീനിവാസൻ സംവിധാനം ചെയ്ത  മാടൻ സിനിമ ദേശീയ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിലെ പുരസ്ക്കാരനേട്ടങ്ങളിൽ ഹാഫ് സെഞ്ച്വറി തികച്ച് ജൈത്രയാത്ര തുടരുന്നു. 

യു.എസ്സിൽ നടന്ന സ്റ്റാർ ഹോളിവുഡ് അവാർഡ്സ് 2021 ഫിലിം ഫെസ്റ്റിവലിൽ മികച്ച സംവിധായകനുള്ള അവാർഡ് ആർ ശ്രീനിവാസനെ തേടിയെത്തിയതോടെയാണ് പുരസ്ക്കാരനേട്ടങ്ങളുടെ പട്ടികയിൽ മാടൻ അര സെഞ്ച്വറി പൂർത്തിയാക്കിയത്. യു എസ്സിനു പുറമെ ഭൂട്ടാൻ, ബംഗ്ലാദേശ് എന്നിവടങ്ങളിൽ നടന്ന ചലച്ചിത്ര മേളകളിലും ആർ. ശ്രീനിവാസൻ  മികച്ച സംവിധായകനുള്ള അവാർഡുകൾ കരസ്ഥമാക്കിയിരുന്നു.  നായകൻ കൊട്ടാരക്കര രാധാകൃഷ്ണൻ, സ്ക്രിപ്റ്റ് റൈറ്റർ അഖിലൻ ചക്രവർത്തി, മ്യൂസിക് ഡയറക്ടർ രഞ്ജിനി സുധീരൻ, എഡിറ്റർ വിഷ്ണു കല്യാണി തുടങ്ങിയവർക്കും വിവിധ ചലച്ചിത്ര മേളകളിൽ നിന്നും അവാർഡുകൾ ലഭിച്ചിരുന്നു.  

ഉടൻ  പ്രദർശനത്തിനെത്തുന്ന മാടന്റെ പി.ആർ.ഓ അജയ് തുണ്ടത്തിൽ ആണ് .No comments:

Powered by Blogger.