ജവാനായി : മനോജ് കെ.യു.' തിങ്കളാഴ്ച നിശ്ചയം ' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം മനോജ് കെ യു  മറ്റൊരു ശക്തമായ കഥാപാത്രവുമായി എത്തുന്ന ചിത്രമാണ്  "ജവാൻ".

നവാഗതനായ നിഷാന്ത് തലയടുക്കം സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ
മലയാളത്തിലെ പ്രശസ്ത താരങ്ങളും ഒട്ടേറെ പുതുമുഖങ്ങളുംഅഭിനയിക്കുന്നു.

അഭിജയ് ആദർശ് പ്രൊഡക്ഷൻസിന്റെ ബാനറിൽ വിനോദ്കുമാർ കൊട്ടംകുഴി നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഇന്ദ്രജിത്ത് നിർവ്വഹിക്കുന്നു.
കഥ തിരക്കഥ സംഭാഷണം രഞ്ജിരാജ് കരിന്തളം. ഗാനരചന-അരിസ്റ്റൊ സുരേഷ്,സംഗീതം-എം ജി ശ്രീകുമാർ,പ്രൊഡക്ഷൻ കൺട്രോളർ-ശിവൻ പൂജപ്പുര.
ജനുവരിയിൽ കാസർകോടും കർണ്ണാടകയിലെ വിവിധ പ്രദേശങ്ങളിലുമായി ചിത്രീകരണം ആരംഭിക്കും.

വാർത്ത പ്രചരണം:
എ എസ് ദിനേശ്.

No comments:

Powered by Blogger.