" കോശിച്ചായൻ്റെ പറമ്പ് " ടൈറ്റിൽ പോസ്റ്റർ റിലീസ് പുറത്തിറങ്ങി.

യുവനടൻ രതീഷ് കൃഷ്ണൻ, സലീംകുമാർ, ജാഫർ ഇടുക്കി,സുധി കോപ്പ,കിച്ചു ടെല്ലസ്, രഘുനാഥ്,ഗോപാൽ ജി വടയാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സാജിർ സദാഫ് തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന "കോശിച്ചായന്റെ പറമ്പ് " എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പ്രശസ്ത ചലച്ചിത്ര പ്രവർത്തകരുടെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.

സാന്ദ്ര പ്രീഫോംസിന്റെ ബാനറിൽ ജോണി നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം കണ്ണൻ പട്ടേരി നിർവ്വഹിക്കുന്നു.
എഡിറ്റർ-ജസ്സൽ സഹീർ.
പ്രൊഡക്ഷൻ കൺട്രോളർ-നിസ്സാർ,കല-സന്തോഷ് വെഞ്ഞാറമൂട്, മേക്കപ്പ്-പട്ടണം ഷാ, വസ്ത്രാലങ്കാരം-ഗഫൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ബിച്ചു, പശ്ചാത്തല സംഗീതം-സിബു സുകുമാരൻ,ആക്ഷൻ-അഷറഫ് ഗുരുക്കൾ,സ്റ്റിൽസ്-ഹരിസ്,പരസ്യകല-ഐക്യൂറ.
ഫെബ്രുവരി ആദ്യം തൊടുപുഴയിൽ ചിത്രീകരണം ആരംഭിക്കും.

പി ആർ ഒ : എ എസ് ദിനേശ്.

No comments:

Powered by Blogger.