നാടിൻ്റെ സംരക്ഷകനായി " മിന്നൽ മുരളി " .പ്രേക്ഷകരുടെ മനസിൽ ഇടംനേടി ഗുരു സോമസുന്ദരം . വേറിട്ട അഭിനയവുമായി ടോവിനോ തോമസ് . ബേസിൽ ജോസഫ് മാജിക് വീണ്ടും ....


ടോവിനോ  തോമസ് , ഗുരു  സോമസുന്ദരം എന്നിവരെ  പ്രധാന കഥാപാത്രങ്ങളാക്കി  ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന
സൂപ്പർ ഹീറോ ചിത്രമായ
"മിന്നൽ മുരളി" നെറ്റ്ഫ്ലിക്സിൽ മാത്രമായി ലോകമെമ്പാടും റിലീസ് ചെയ്തു. 

മിന്നൽ മുരളി എന്ന അമാനുഷികനായി ടൊവിനോ തോമസ് അഭിനയിക്കുന്ന ഈ ചിത്രം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലും റിലീസ് ചെയ്തിട്ടുണ്ട്. 

മലയാള സിനിമയിൽ ഇന്നേ വരെ സൂപ്പർ ഹീറോയെ പരിവേഷമുള്ള ചിത്രം  കാണാൻ കഴിഞ്ഞിട്ടില്ല. അതിൽ നിന്ന് വ്യത്യസ്ത നിലപാടാണ് സംവിധായകൻ ബേസിൽ ജോസഫ് ഈ സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്. 

കുറുക്കൻമൂല എന്ന ഗ്രാമത്തിലാണ് കഥ നടക്കുന്നത്. അമേരിക്കയിൽ പോയി പണം സമ്പാദിച്ച്  സ്നേഹിച്ച പെണ്ണിനെ സ്വന്തമാക്കാൻ നടക്കുന്ന ജെയ്സൺ. നായകൻ്റെ പ്രണയം പറയുമ്പോൾ വില്ലൻ്റെ പ്രണയവും സിനിമ പറയുന്നു. രാത്രിയിൽ ജെയ്സണ് മിന്നൽ ഏൽക്കുകയും സൂപ്പർ പവറുകൾ ലഭിക്കുകയും ചെയ്തു. ജെയ്സണ് ഒപ്പം ഷിബു എന്നൊരാൾക്കും ഇതേ സൂപ്പർ പവറുകൾ ലഭിക്കുന്നു. 

ജെയ്സൺ ഗ്രാമത്തിന് രക്ഷകൻ ആകുമ്പോൾ ഷിബു ഗ്രാമത്തിന് അന്തകൻ ആകുന്നു. ഷിബുവിൽ നിന്ന് ഗ്രാമത്തിനെ രക്ഷിക്കാൻ ജെയ്സൺ നടത്തുന്ന സംഭവങ്ങളാണ് സിനിമ പറയുന്നത് .

വീക്കെൻഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിച്ചിരിക്കുന്ന ചിത്രമാണ്  "മിന്നൽ മുരളി " .

ടൊവിനോ തോമസ് 
ഗുരു സോമസുന്ദരം എന്നിവരോടൊപ്പം ഫെമിന ജോർജ്ജ് ,ഹരിശ്രീ അശോകൻ
അജു വർഗീസ് ,ഷെല്ലി കിഷോർ, ബൈജു സന്തോഷ്, വാഷിൻറ് ഉമേഷ് ,ആര്യ സലിം, സ്നേഹ ബാബു ,അന്തരിച്ച പി. ബാലചന്ദ്രൻ, സംവിധായകൻ ജൂഡ് ആന്തണി ജോസഫ്, മാമുക്കോയ , സുധീഷ്, ബിജുക്കുട്ടൻ , അസീസ്, രാജേഷ് മാധവൻ ,ബെൻസി മാത്യുസ് ,ജിബിൻ ഗോപിനാഥ്, ഹരീഷ് പെൻഗൻ ,ദേവീ ചന്ദന, ശ്യാം കാർഗോസ് തുടങ്ങിയവർ  ഈ ചിത്രത്തിൽ  അഭിനയിക്കുന്നു. അതിഥി താരമായി സംവിധായകൻ ബേസിൽ ജോസഫും  അഭിനയിക്കുന്നുണ്ട്. 

അരുൺ എ.ആർ, ജസ്റ്റിൻ മാത്യൂസ് കഥ തിരക്കഥ സംഭാഷണവും ,
മനു മഞ്ജിത്ത് ഗാനരചനയും ,
ഷാൻ റഹ്മാൻ,സുഷിൻ ശ്യാം എന്നിവർ സംഗീതവും , ലിവിംഗ്സ്റ്റൺ മാത്യു എഡിറ്റിംഗും നിർവ്വഹിക്കുന്നു. 
വാർത്താ പ്രചരണം
എ എസ് ദിനേശ്,ശബരി എന്നിവരാണ്. 

വില്ലൻ ഷിബുവായി വേഷമിട്ട ഗുരു സോമസുന്ദരമാണ് പ്രേക്ഷകശ്രദ്ധ നേടി എന്നുള്ളത് യഥാർത്ഥ്യമാണ്. മികച്ച അഭിനയമാണ് ജെയ്സണനായി വേഷമിട്ട ടോവിനോ തോമസും കാഴ്ചവച്ചിരിക്കുന്നത്. 

സമീർ താഹിറിൻ്റെ ക്യാമറ മാജിക് എടുത്ത് പറയാം. സുഷിൻ ശ്യാമിൻ്റെ പശ്ചാത്തല സംഗീതം സിനിമയുടെ ഹൈലൈറ്റാണ്.

മികച്ച സംവിധായക ശൈലി ഒരിക്കൽ കൂടി ബേസിൽ ജോസഫ് നടപ്പാക്കുന്നു. തിരക്കഥയാണ് സിനിമയുടെ കെട്ടുറുപ്പിന് ആധാരം .

തിയേറ്ററിൽ ഈ സിനിമ റിലീസ് ചെയ്തിരുന്നുവെങ്കിൽ നൂറ് കോടി ക്ലബിൽ  എത്തുമായിരുന്നു എന്നത് ഉറപ്പാണ്. 

Rating : 4 / 5.
സലിം പി. ചാക്കോ .
cpk desk. 

No comments:

Powered by Blogger.