നടയ്ക്കൽ ഉണ്ണികൃഷ്ണൻ " അജഗജാന്തര "ത്തിൽ നെയ്ശ്ശേരി പാർത്ഥപനായി എത്തും.

ആനയുടെ ക്യാരക്ടർ പോസ്റ്റർ പങ്കു വെച്ച് അജഗജാന്തരം ടീം; കയ്യടിച്ച് സോഷ്യൽ മീഡിയ.

ആനപ്രേമികളെ ആകർഷിച്ചുകൊണ്ട്, ആന കേന്ദ്രകഥാപാത്രമായി വരുന്ന 'അജഗജാന്തരം' ഒഫീഷ്യൽ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. ഫസ്റ്റ് ലുക്ക് പോസ്റ്റർ മുതൽ ഡിസൈനിങ്ങിലും പ്രമോഷനിലും വ്യത്യസ്തത കൊണ്ട് ശ്രദ്ധ നേടിയ ചിത്രത്തിന്റെ പോസ്റ്ററിന്‌ വൻ സ്വീകാര്യതയാണ്‌ സോഷ്യൽ മീഡിയയിൽ ലഭിച്ചിരിക്കുന്നത്‌. ചിത്രത്തിൽ നെയ്ശ്ശേരി പാർത്ഥനായി എത്തിയ നടയ്ക്കൽ ഉണ്ണികൃഷ്ണൻ എന്ന ആനയുടെ പോസ്റ്ററാണ്‌ അണിയറപ്രവർത്തകർ‌ പുറത്തിറക്കിയിരിക്കുന്നത്‌.

സിനിമകളിലെ പ്രധാന താരങ്ങളുടെ പോസ്റ്റർ ഇറക്കുന്നത് സർവസാധാരണമാണെങ്കിലും മൃഗങ്ങളുടെ പേരിൽ ക്യാരക്ടർ പോസ്റ്റർ, നടന്മാരുടെ ഉൾപ്പെടെയുള്ളവരുടെ പേജിലൂടെ പുറത്തിറക്കുന്നത് അപൂർവമാണ്. അതുകൊണ്ട് തന്നെ സോഷ്യൽ മീഡിയയിലെ സിനിമപ്രേക്ഷകരും ആനപ്രേമികളും ഈ പോസ്റ്റർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.

മുൻപ് ഒടിയൻ ഉൾപ്പെടെയുള്ള സിനിമകളുടെ അഭിനയിച്ചതിലൂടെ ശ്രദ്ധ നേടിയ ആന കൂടിയാണ് നടക്കൽ ഉണ്ണികൃഷ്ണൻ. ഉത്സവപറമ്പിലെ അടിപിടിയുടെ കഥ പറയുന്ന ചിത്രമായതിനാൽ ആനയെ ഉപയോഗിച്ച് ആക്ഷൻരംഗങ്ങൾ ചിത്രീകരിച്ച അനുഭവം സംവിധായകനായ ടിനു പാപ്പച്ചൻ അഭിമുഖത്തിലൂടെ പങ്ക് വെച്ചതും വൈറൽ ആയിരുന്നു. ഗംഭീര ആക്ഷൻ സീക്വൻസുകളുമായി ഒരുങ്ങുന്ന ഈ ചിത്രം ആൻ്റണി വർഗീസിൻ്റെ കരിയറിലെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രമാണ്. 

ഉത്സവപ്പറമ്പിലേയ്ക്ക്‌ ഒരു ആനയും പാപ്പാനും ഒപ്പം ഒരു കൂട്ടം യുവാക്കളും എത്തുന്നതും തുടർന്നവിടെ 24 മണിക്കൂറിനുള്ളിൽ നടക്കുന്ന ആകാംഷ നിറഞ്ഞ സംഭവങ്ങൾ ആണ് ചിത്രത്തിൻ്റെ പ്രമേയം. വമ്പൻ ആക്ഷൻ രംഗങ്ങൾ കൊണ്ട് ചിത്രീകരണ സമയത്ത് തന്നെ അജഗജാന്തരം സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നിരുന്നു. ഉത്സവപ്പറമ്പിൻ്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ  ആക്ഷൻ ചിത്രത്തിൽ ആൻ്റണി പെപ്പെയോടൊപ്പം അർജുൻ അശോകൻ, ചെമ്പൻ വിനോദ് ജോസ്,  ജാഫർ ഇടുക്കി, രാജേഷ് ശർമ, സാബു മോൻ, ടിറ്റോ വിൽസൺ, സുധി കോപ്പ, വിനീത് വിശ്വം, സിനോജ് വർഗീസ്, കിച്ചു ടെല്ലസ്, ലുക്മാൻ, ശ്രീരഞ്ജിനി തുടങ്ങിയവർ ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സിൽവർ ബേ പ്രൊഡക്ഷൻസിന്റെ ബാനറിൽ  എമ്മാനുവൽ ജോസഫും അജിത് തലാപ്പിള്ളിയും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് കിച്ചു ടെല്ലസ്, വിനീത് വിശ്വം. ഛായാഗ്രഹണം ജിന്റോ ജോർജ്, എഡിറ്റർ ഷമീർ മുഹമ്മദ്‌, സംഗീതം ജസ്റ്റിൻ വർഗീസ്, സൗണ്ട് ഡിസൈൻ രംഗനാഥ് രവി, ആർട്ട്‌ ഗോകുൽ ദാസ്, വസത്രാലങ്കാരം മഷർ ഹംസ, മേക്കപ്പ് റോണക്സ് സേവ്യർ, സ്റ്റണ്ട് സുപ്രീം സുന്ദർ, ചീഫ് അസോസിയേറ്റ് കണ്ണൻ എസ് ഉള്ളൂർ, പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ.

പി.ആർ.ഒ.: മഞ്ജു ഗോപിനാഥ്, മാർക്കറ്റിംഗ് ഹെയിൻസ്‌.

No comments:

Powered by Blogger.