സെജോ ജോണിൻ്റെ ക്രിസ്തുമസ് ഗാനവുമായി റിച്ചൂട്ടൻ എത്തിയിരിക്കുന്നു.


സെജോ ജോണിന്റെ ക്രിസ്തുമസ് ഗാനവുമായി റിച്ചൂട്ടൻ  എത്തിയിരിക്കുന്നു.

വൺസ് അപ്പോൺ എ ടൈം ഇൻ ബത്‌ലഹേം *എന്ന ക്രിസ്തുമസ് ഗാന ആൽബം,പ്രശസ്ത സംഗീത സംവിധായകൻ സെജോജോൺ സംഗീതം നിർവഹിക്കുന്ന ഗാനമാണ്. നീണ്ട 12 വർഷത്തിനുശേഷമാണ് സെജോ ഒരു ക്രിസ്മസ് ഗാനത്തിന് ഈണം പകരുന്നത്.ഭാവാർദ്രമായ ഗാനം ആലപിച്ചിരിക്കുന്നത് (ടോപ് സിംഗർ ഫെയിം) റിച്ചൂട്ടൻ എന്ന റിതുരാജ് ആണ്. *താരകങ്ങൾ കണ്ണ് ചിമ്മി *എന്നു തുടങ്ങുന്ന മെലഡിയുടെ സ്പർശവുള്ള ഗാനത്തിന് ജോയ്സ് തോന്നിയമല യാണ് തൂലിക ചലിപ്പിച്ചിരിക്കുന്നത്. ജോൺ ഡബ്ലിയു വർഗീസ് ആണ് നിർമ്മിച്ചിരിക്കുന്നത്. ആസിഫ്പാവ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നു.എഡിറ്റിംഗ് ലിജിൻ ടി നിർവഹിക്കുന്നു.
 
ശ്രീനന്ദ ശ്രീകുമാർ, അനില രാജീവ്,രാജിമിഥുൻ,ഷെയ്ഖഅബ്ദുള്ള, സ്റ്റെഫി ജോസഫ് എന്നിവരാണ് കോറസ് കരോൾ ഗാനം പാടി
അഭിനയിച്ചിരിക്കുന്നത്. പ്രോമ്പ്ട്എന്റർടൈൻമെന്റ്മെന്റ് ഇൻ  അസോസിയേഷൻ വിത്ത് പോപ്പ് മീഡിയ ഹൗസിന്റെ ബാനറിലാണ് നിർമ്മാണം. ഇതിനോടകംതന്നെ ക്രിസ്തുമസ് നാളിൽ ആവേശകരമായ കാഴ്ചക്കാരെയാണ് യുട്യൂബിൽ ഈ ഗാനത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. 

പി ആർ ഓ :
എം കെ ഷെജിൻ ആലപ്പുഴ.


No comments:

Powered by Blogger.