അല്ലു അർജുൻ്റെ " പുഷ്പ " മാസ് എൻ്റെർടെയിനർ .



അല്ലു അർജ്ജുൻ, റാഷ്‌മിക മന്ദന, ഫഹദ് ഫാസിൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി  സുകുമാർ സംവിധാനം ചെയുന്ന  "പുഷ്പ- The Rise  പാർട്ട് 1 " 
തെലുങ്ക് ,ഹിന്ദി ,തമിഴ് ,കന്നഡ , ഭാഷകളിലായി റിലീസ് ചെയ്തു. 

ചന്ദന കള്ളക്കടത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ പറയുന്നത്. 
പുഷ്പരാജ് എന്ന് പേരുള്ള കള്ളക്കടത്തുകാരനും കൂലിയുമായാണ് അല്ലു അർജുൻ അഭിനയിക്കുന്നത്. കാടിന്റെ പശ്‌ചാത്തലത്തിൽ വികസിക്കുന്ന ഒരു കഥയാണിത്. 

സാധാരണക്കാരനായ ഒരു കൂലിയിൽ നിന്നും ചന്ദനക്കള്ളക്കടത്തു നടത്തുന്ന ഒരു സംഘത്തിന്റെ തലവനായുള്ള പുഷ്പയുടെ വളർച്ചയുടെ കഥയാണ് ഈ ചിത്രം പറയുന്നത്. അയാൾ എങ്ങനെ വളരുന്നു എന്നതും അതിനിടയിൽ അയാൾക്ക്  എതിരാളികളായി ആരൊക്കെ കടന്നു വരുന്നു എന്നതുമാണ് സിനിമയുടെ പ്രമേയം. 

സാങ്കേതികപരമായി ഏറ്റവും മികച്ച രീതിയിൽ തന്നെയാണ് സുകുമാർ  ഈ ചിത്രം ഒരുക്കിയിരിക്കുന്നത് .
ചിത്രത്തിലെ ആക്ഷനും ,  ഗാനങ്ങളും  മാസ്സ് സീനുകളും  ദൃശ്യവൽകരിക്കുന്നതിൽ  സുകുമാർ വിജയിച്ചു. 
ഒരു അല്ലു അർജുൻ ചിത്രത്തിൽ നിന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്ന എല്ലാ ഘടകങ്ങളും ചിത്രത്തിൽ ഉണ്ട്. 
ഗാനരംഗങ്ങളുടെമനോഹരമായ ആവിഷ്കാരവും എടുത്തു പറയാം. 

ഫഹദ് ഫാസിലിൻ്റെ എസ്.പി ഷെഖാവത്ത് അവസാനഭാഗത്താണ് എത്തുന്നത്. ഇത് രണ്ടാം ഭാഗത്തിൻ്റെ  ( The Rule) മുന്നോടി ആണ്. മൂന്നു മണിക്കൂർ ഈ ചിത്രത്തിൻ്റെ ദൈർഘ്യം വേണമായിരുന്നോ എന്ന ചോദ്യം പ്രേക്ഷകർ ചോദിക്കുന്നു?  

ആര്യ, ആര്യ 2 എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം സുകുമാർ - അല്ലു അർജുൻ കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണിത്. 

ശ്രീമന്തടു, ജനതാ ഗാരേജ്, രംഗസ്ഥലം, അങ്ങ് വൈകുണ്ഠപുരത്ത്‌ തുടങ്ങിയ നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച മൈത്രി മൂവി മേക്കേഴ്‌സാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. 

ദേവി ശ്രീ പ്രസാദ് തന്നെയാണ് ഈ ചിത്രത്തിന്റെയും സംഗീതം ഒരുക്കിയിരിക്കുന്നത്. തെലുങ്ക് റിലീസിന്റെ അന്ന് തന്നെ കന്നഡ ഭാഷയിലും റിലീസ് ചെയ്യപ്പെടുന്ന ആദ്യ അല്ലു അർജുൻ ചിത്രം കൂടിയാണിത്. 
രംഗസ്ഥലത്തിന് ശേഷം സുകുമാർ - മൈത്രി മൂവി മേക്കേഴ്‌സ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് പുഷ്പ. 

ധനഞ്ജയ് ,സുനിൽ വർമ്മ, അനസൂയ ഭരദ്വാജ് ,ഹരീഷ് ഉത്തമൻ ,വെണ്ണില കിഷോർ, ശ്രീറ്റ് എന്നിവരോടൊപ്പം സാമാന്ത റൂത്ത് പ്രഭു അതിഥിതാരമായും ഈ സിനിമയിൽ  അഭിനയിക്കുന്നു. 

രചന സുകുമാറും, ഛായാഗ്രഹണം മിറോസ്ലാവോ ക്യൂബ ബ്രോക്സും ,എഡിറ്റിംഗ് കാർത്തിക ശ്രീനിവാസ് ,റൂബൻ എന്നിവരും നിർവ്വഹിക്കുന്നു. 
കേരളത്തിൽ E4 എൻ്റെർടെയിൻമെൻ്റും, തമിഴിൽ ലൈക്ക പ്രൊഡക്ഷൻസും,കർണ്ണാടകയിൽ സ്വാഗത് എൻ്റെർപ്രൈസും, നോർത്ത് ഇന്ത്യയിൽ എ.എ ഫിലിംസും ചിത്രം വിതരണം ചെയ്യുന്നത്. 250 കോടി രൂപ മുതൽമുടക്കുള്ള" പുഷ്പ " നവീൻ യെമനിയും,
വൈ.രവിശങ്കറും ചേർന്നാണ്
നിർമ്മിച്ചിരിക്കുന്നത്.

Rating : 3.5 / 5.
സലിം പി. ചാക്കോ .
cpk desk .

No comments:

Powered by Blogger.