വിധിയിലെ " കന്നിപ്പാടം വിതച്ചത് ..... എന്ന ഗാനം റിലീസ് ചെയ്തു.



അബാം മൂവീസിന്‍റെ ബാനറില്‍ അബ്രഹാം മാത്യുവും സ്വര്‍ണ്ണലയ സിനിമാസിന്‍റെ ബാനറില്‍ സുദര്‍ശന്‍ കാഞ്ഞിരംകുളവും  ചേര്‍ന്ന് നിര്‍മ്മിച്ച് കണ്ണൻ താമരാക്കുളം സംവിധാനം ചെയ്യ്ത ചിത്രം " വിധി (ദി വെർഡിക്ട്) "  ഡിസംബർ 30ന് തീയേറ്ററുകളിലെത്തും. 

കന്നിപ്പാടം വിതച്ചത്  .....എന്ന ഗാനം ഐശ്വര്യ ലക്ഷ്മി, നിക്കി ഗൽറാണി എന്നിവരുടെ ഫേസ്ബുക്ക് പേജുകളിലുടെ റിലീസ് ചെയ്തു .

Kannippadam Vithachath" Song Out Now..

Video Link :

https://youtu.be/H5SjwcIVA7U

സിനിമയുടെ രചയിതാവ് ദിനേശ് പള്ളത്താണ്. രവിചന്ദ്രനാണ് ക്യാമറമാന്‍. വി.ടി.ശ്രീജിത്ത് എഡിറ്ററാകുന്ന ചിത്രത്തിന്‍റെ സംഗീത സംവിധാനം സാനന്ദ് ജോര്‍ജ് ഗ്രേസാണ്. 'മരട് 357'എന്നായിരുന്നു ചിത്രത്തിന്റെ ആദ്യം തീരുമാനിച്ച പേര് എന്നാൽ കോടതി വിധിയുടെ അടിസ്ഥാനത്തില്‍ 'മരട് 357'എന്ന സിനിമയുടെ പേര് വിധി-(ദി വെര്‍ഡിക്ട്) എന്നാക്കി മാറ്റിയിരുന്നു.  

കേരളക്കരയില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച മരട് ഫ്ലാറ്റു പൊളിക്കല്‍ സംഭവവുമായി ബന്ധപ്പെട്ട സംഭവങ്ങളുടെദൃശ്യാവിഷ്ക്കാരമാണ് ഈ സിനിമ.

അനൂപ് മേനോൻ, ധര്‍മ്മജന്‍ ബോല്‍ഗാട്ടി, ഷീലു എബ്രഹാം, നൂറിന്‍ ഷെരീഫ്, മനോജ് കെ ജയന്‍, ബൈജു സന്തോഷ്, സാജല്‍ സുദര്‍ശന്‍, സെന്തില്‍ കൃഷ്ണ, സുധീഷ്, ഹരീഷ് കണാരന്‍, കൈലാഷ്, ശ്രീജിത്ത് രവി, ജയന്‍ ചേര്‍ത്തല, സരയു, നിലീന തുടങ്ങിയ വലിയ താരനിര ഈ ചിത്രത്തിൽ  അണിനിരക്കുന്നു.

സലിം പി. ചാക്കോ .
cpk desk.
 
 
 
 

No comments:

Powered by Blogger.