മനസ്സ് തുറന്ന് ചിരിക്കാൻ : സുമേഷ് & രമേഷ് .


ശ്രീനാഥ് ഭാസി, ബാലു വർഗീസ്, സലിംകുമാർ, പ്രവീണ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ  കോമഡി പശ്ചാത്തലത്തിലുള്ള  സിനിമയാണ് സുമേഷ് & രമേഷ്.

തമാശകളും, പ്രണയവും, കലഹും എല്ലാം ചേർന്ന ഒത്ത സിനിമയാണിത്. ഇന്ദു കലാധരൻ്റെയും  ( സലീംകുമാർ ) ഉഷയുടെയും ( പ്രവീണ) മക്കളാണ് സുമേഷും ( ശ്രീനാഥ് ഭാസി ) രമേഷും ( ബാലു വർഗ്ഗീസ് ) .വീട്ടിൽ മൂന്ന് ആണുങ്ങൾ ഉണ്ടായിട്ടും ഉഷ തന്നെ ജോലിയ്ക്ക് പോയി കുടുംബം പോറ്റുന്നു. മടിയനായ ഭർത്താവും ,ഉഴപ്പൻമാരായ മക്കളുടെയും നടുവിലാണ് ഉഷയുടെ ജീവിതം മുന്നോട്ട് പോകുന്നത്. 

സുമേഷിൻ്റെയും രമേഷിനെയും ജീവിതത്തിലെ പ്രണയങ്ങളാണ് സിനിമയുടെ പ്രമേയം. 

നവാഗതനായ സനൂപ് തൈക്കൂടം സംവിധാനം ചെയ്ത ചിത്രമാണ് സുമേഷ് & രമേഷ് . വൈറ്റ് സാൻസ് മീഡിയ ഹൗസിന്റെ ബാനറിൽ ഫരീദ് ഖാനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. 

ജോസഫ് വിജീഷും സനൂപ് തൈക്കൂടവും ചേർന്ന് രചന കൈകാര്യം ചെയ്തിരിക്കുന്നു. ആൽബിയാണ് ചായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. കോ പ്രൊഡ്യൂസേഴ്സ് ഷലീൽ അസീസ് & ഷിബു. യാക്സൺ ഗ്യാരി പെരേര, നേഹ എസ് നായർ എന്നിവരാണ് സംഗീതവുംപശ്ചാത്തല സംഗീതവുംനിർവഹിച്ചിരിക്കുന്നത്.
 
അർജുൻ അശോകൻ, രാജീവ് പിള്ള , ദേവിക കൃഷ്ണ, അഞ്ചു കൃഷ്ണ,കാർത്തിക വെള്ളത്തേരി,ശൈത്യ സന്തോഷ്, ചെമ്പിൽ അശോകൻ തുടങ്ങിയവർ ഈ സിനിമയിൽ  അഭിനയിക്കുന്നു.

എഡിറ്റിംഗ് അയൂബ് ഖാൻ. പ്രൊഡക്ഷൻ കൺട്രോളർ ഷാജി കോഴിക്കോട്. ആർട്ട് ജിത്തു സെബാസ്റ്റ്യൻ. മേക്കപ്പ് അമൽ ചന്ദ്രൻ. ത്രിൽസ് പി സി. ഗാനരചന വിനായക് ശശികുമാർ. ചീഫ് അസോസിയേറ്റ് ഡയറക്ടർ ജയരാജ് രാഘവൻ. കോസ്റ്റ്യൂമർ  വീണ സ്വമന്തക്.അസോസിയേറ്റ് ഡയറക്ടർ ബിനു കെ നാരായണൻ.സ്റ്റിൽസ് നന്ദ ഗോപാലകൃഷ്ണൻ.പബ്ലിസിറ്റി ഡിസൈൻ ആർട്ടോകർപസ്സ്.
പി.ആർ.ഒ വാഴൂർ ജോസ്. വാർത്താപ്രചരണം :
എം.കെ ഷെജിൻ ആലപ്പുഴ.

യഥാർത്ഥ സഹോദരൻമാരായി ശ്രീനാഥും ,ബാലുവും തിളങ്ങി. പൊരിച്ച മീനിന് വേണ്ടി കലഹിക്കുന്ന സഹോദരങ്ങൾ .
ഈ കഥാപാത്രങ്ങള ശ്രീനാഥ് ഭാസിയും ,ബാലു വർഗ്ഗീസും മികച്ചതാക്കി മാറ്റി.
സലിംകുമാറിൻ്റെ അച്ഛൻ റോളും ,പ്രവീണയുടെ അമ്മ റോളും പ്രക്ഷേകരുടെ മനസിൽ ഇടംനേടി കഴിഞ്ഞു. 

യാക്സൺ ഗ്യാരി പെരേര, നേഹ എസ്. നായർ എന്നിവരുടെ സംഗീതവും പശ്ചാത്തല സംഗീതവും മികച്ചതായി . ആദ്യ ചിത്രം തന്നെ പ്രേക്ഷകരുടെ മനസ് അറിഞ്ഞ് സംവിധാനം ചെയ്യാൻ സനൂപിന് കഴിഞ്ഞു.  

കൊട്ടും കുരവയും  ഇല്ലാതെ തീയേറ്ററിൽ എത്തിയ ഈ ചിത്രം മികച്ച തിയേറ്റർ അനുഭവമാണ്ഉണ്ടാക്കിയിരിക്കുന്നത്. യുവ പ്രേക്ഷകരെ തീയേറ്ററുകളിൽ എത്തിക്കാൻ ഈ സിനിമയ്ക്ക് കഴിഞ്ഞു. കുടുംബ പ്രേക്ഷകർ കൂടി തിയേറ്ററിൽ എത്തിയാൽ ഈ ചിത്രം വൻ ഹിറ്റാകും. 

Rating : 4 / 5.
സലിം പി. ചാക്കോ .
cpk desk. 
 

No comments:

Powered by Blogger.