ഫ്ലാറ്റ് പൊളിക്കലിൻ്റെ പശ്ചാത്തലത്തിൽ കുടിയൊഴിക്കപ്പെട്ടവരുടെ ജീവിത നേർകാഴ്ചയാണ് : " വിധി : ദി വെർഡിക്ട് " .


കണ്ണൻ താമരക്കുളം 
സംവിധാനം ചെയ്ത " വിധി " The Verdict " തീയേറ്ററുകളിൽ എത്തി.  "മരട് 357 " എന്നായിരുന്നു ചിത്രത്തിന് ആദ്യം തീരുമാനിച്ച പേര് .എന്നാൽ കോടതി വിധിയുടെ അടിസ്ഥാനത്തില്‍ 'മരട് 357'എന്ന സിനിമയുടെ പേര് വിധി-ദി വെര്‍ഡിക്ട് എന്നാക്കി  മാറ്റിയാണ് സിനിമ റിലീസ് ചെയ്തിരിക്കുന്നത്. 

സംസ്ഥാനത്ത് ഏറെ  കോളിളക്കം സൃഷ്ടിച്ച മരട് ഫ്ലാറ്റ്  പൊളിക്കല്‍
സംഭവവുമായി ബന്ധപ്പെട്ട സംഭവങ്ങളുടെദൃശ്യാവിഷ്ക്കാരമാണ് ഈ സിനിമ.

ഫ്ലാറ്റ് പൊളിക്കൽ സംഭവം എല്ലാവർക്കും അറിയാം. എന്നാൽ ആ ഫ്ലാറ്റിൽ ജീവിക്കുമ്പോൾ ഒരു  സുപ്രഭാതത്തിൽ  ഫ്ലാറ്റിൽ നിന്ന് ഒഴിയേണ്ടിവന്നരുടെ കഥയാണ് ഈ സിനിമയുടെ പ്രമേയം. 

അനൂപ് മേനോൻ ( ഭരതൻ ) ,
ധര്‍മ്മജന്‍ ബോല്‍ഗാട്ടി 
( മണിയൻ ), ഷീലു എബ്രഹാം 
( അലീനാ )  നൂറിന്‍ ഷെരീഫ് 
( ജെനി ) ,മനോജ് കെ. ജയന്‍ 
( സണ്ണി),  ബൈജു സന്തോഷ്
( ആൻ്റണി ഐസ്ക്ക് ), സെന്തില്‍ രാജാമണി 
( സന്തോഷ് വനജാക്ഷി ) , സാജൻ സുദര്‍ശന്‍ ( മനു ) , സുധീഷ് ( തങ്കച്ചൻ ) ,അഞ്ജലി നായർ ( സാക്ഷി ) ,ജയൻ ചേർത്തല ( നരേന്ദ്രൻ) ,സരയൂ മോഹൻ ( ടീസ) ,ശ്രീജിത്ത് രവി
( എസ്.ഐ )എന്നിവർ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കൈലാഷ് 
ഹരീഷ് കണാരന്‍  ,മൻരാജ്, പോൾ താടിക്കാരൻ ,അനിൽ വടശ്ശേരിക്കര ,പ്രശാന്ത് ശ്രീധർ  എന്നിവരും  ഈ സിനിമയിൽ അഭിനയിക്കുന്നു. 

ഛായാഗ്രഹണം രവിചന്ദ്രനും,  
ലൈൻ പ്രൊഡ്യൂസർ 
ബാദുഷ എൻ.എംമും , സംഗീതം 4 മ്യൂസിക്‌സും, പശ്ചാത്തല സംഗീതം സാനന്ദ് ജോർജ് ഗ്രേസും ,എഡിറ്റിംഗ് വി.റ്റി ശ്രീജിത്തും ,  കലാസംവിധാനം  സഹസ്സ് ബാലയും,കോസ്റ്റും
അരുൺ മനോഹറും , മേക്കപ്പ് പ്രദീപ് രംഗനും , ഗാനരചന  കൈതപ്രം ദാമോദരൻ നമ്പൂതിരി  , രാജീവ് ആലുങ്കൽ , മധു വാസുദേവ് , ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ , നടൻ ഉണ്ണി മുകുന്ദൻ , കണ്ണൻ താമരക്കുളം എന്നിവരും, ആക്ഷൻ ശക്തി ശരവണനും,കൊറിയോഗ്രാഫർ  പ്രസന്ന  സുജിത് ,ദിനേശ് മാസ്റ്റർ എന്നിവരും , പ്രൊഡക്ഷൻ കൺട്രോളർ ഇക്‌ബാൽ പാനായിക്കുളവും , ഓഡിയോഗ്രഫി  അജിത്‌ എം. ജോർജും ,ഫൈനാൻസ് കൺട്രോളർ അമീർ കൊച്ചിനും, അസോസിയേറ്റ്  ഡയറക്ടർ സുരേഷ് എളമ്പലും , പ്രൊഡക്ഷൻഎക്സിക്യൂട്ടീവ്  റിച്ചാർഡും , വി.എഫ് എക്സ്  ജോർജ് ജോയി അജിത്തും  , പി.ആർ.ഓമാർ വാഴൂർ ജോസ്, പി.ശിവപ്രസാദ്, സുനിത സുനിൽ എന്നിവരും ,സ്റ്റീൽസ്  വിപിൻദാസ്ചുള്ളിക്കൽ, ഡിസൈൻ യെല്ലോ ടൂത്സും നിർവ്വഹിക്കുന്നു. 

ഹൃദയസ്പർശിയായ നിരവധി മുഹുർത്തങ്ങളാണ് ഫ്ലാറ്റിലെ പല കുടുംബങ്ങളിലും നടക്കുന്നത്. മക്കൾ ഇല്ലാത്തവർ , സ്വന്തം അപ്പനെയും അമ്മയെയും ഫ്ലാറ്റിൽ താമസിപ്പിച്ചിട്ട് തിരിഞ്ഞ് നോക്കാത്ത മക്കൾ , സാമൂഹ്യ വിരുദ്ധരാൽ ഭർത്താവും ,മോളും നഷ്ടമായ അലീന ഉൾപ്പടെയുള്ളവർ ഫ്ലാറ്റിൽ താമസിക്കുന്നു. സമൂഹ്യത്തിലെ തിൻമകൾക്ക് എതിരെ പ്രതികരിക്കണം എന്ന ശക്തമായ സന്ദേശം സിനിമയ്ക്ക് ഉണ്ട്. 

ചതുപ്പ് നിലത്തിൽ ഫ്ലാറ്റ് പണിയാൻ സിൽവർ സാൻഡ് എന്ന ബിനാമി കമ്പനിയ്ക്ക്  അനുവാദം കൊടുത്ത പഞ്ചായത്ത് / രാഷ്ട്രീയ നേതാക്കൾ , വില്ലേജ് ഓഫീസർ തഹസീൽദാർഉൾപ്പടെയുള്ളവർ പ്രതികൂട്ടിലാണ്. ഫ്ലാറ്റ് നിർമ്മിക്കാൻ കോടികൾ ലോൺ  നൽകിയ ബാങ്കും 
പ്രതിപ്പട്ടികയിൽപ്പെടും .

ഇതൊന്നും അറിയാതെ അദ്ധ്വാനിച്ചും ,കടം വാങ്ങിയും ലോൺ എടുത്തും, ആഭരണങ്ങൾ പണയം വെച്ചും ഫ്ലാറ്റ് സ്വന്തമാക്കിയവരുടെ ദുരീതപൂർണ്ണമായ സാഹചര്യവും സിനിമയിലെ പ്രമേയത്തിൽ ഉണ്ട്.  

അനുപ് മേനോൻ്റെ ഭരതനും, ധർമ്മജൻ ബോൾഗാട്ടിയുടെ മണിയനും , ഷീലു ഏബ്രഹാമിൻ്റെ  അലീനയും , ബൈജൂ സന്തോഷിൻ്റെ ആൻ്റണി ഐസക്കും, സുധീഷിൻ്റെ തങ്കച്ചനും, മനോജ് കെ. ജയൻ്റെ സണ്ണിയും , സരയൂ മോഹൻ്റെ ടീസയും ,അഞ്ജലി നായരുടെ സാക്ഷിയും, സെന്തിൽ രാജാമണിയുടെ സന്തോഷ് വനജാക്ഷിയും  പ്രേക്ഷകരുടെ മനസിൽ ഇടം നേടി. പുതുമുഖം സാജൻ സുദർശനും ശ്രദ്ധിക്കപ്പെട്ടു.

മികച്ച തിരക്കഥയും ,മേക്കിംഗും എടുത്ത് പറയാം .പശ്ചാത്തല സംഗീതവും ,എഡിറ്റിംഗും  വേറിട്ട് നിൽക്കുന്നു. 
പ്രേക്ഷകരെ ബോറടിപ്പിക്കാതെ വെറും ഫ്ലാറ്റ് പൊളിക്കൽ സംഭവം മാത്രമല്ല ,ഫ്ലാറ്റിൽ ഒഴിയേണ്ടിവന്നവരുടെ കഥയും  പറയുന്നുണ്ട്. 

ഓരോ സിനിമ കഴിയും തോറും മികച്ച സംവിധാന ശൈലിയാണ് കണ്ണൻ താമരക്കുളം സ്വീകരിക്കുന്നത്. കണ്ണൻ സംവിധാനം ചെയ്ത ഈ മാസം തീയേറ്ററുകളിൽ എത്തിയ  " ഉടൂമ്പ് " വിജയം നേടിയിരുന്നു. അടുത്ത വർഷം  " വരാൽ " , " വിരുന്ന് " എന്നീ ചിത്രങ്ങളും തിയേറ്ററുകളിൽ എത്തുന്നുണ്ട് .

ക്ലൈമാക്സ് രംഗങ്ങളിൽ അനൂപ് മേനോൻ്റെ ഡയലോഗ് പറച്ചിലും ,അഭിനയവും നന്നായിട്ടുണ്ട്. കഴിഞ്ഞ കാല ചിത്രങ്ങളിൽ നിന്ന് ഷീലു ഏബ്രഹാം വ്യത്യസ്ത  അഭിനയമാണ്കാഴ്ചവെച്ചിരിക്കുന്നത്. ധർമ്മജൻ ബോൾഗാട്ടിയുടെ സിനിമ ജീവിതത്തിലെ മികച്ച വേഷമാണ് ഈ സിനിമയിലേത്. 

യഥാർത്ഥ സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന തരത്തിലാണ് " വിധി - ദി വെർഡിക്ട് " കണ്ണൻ താമരക്കുളം ഒരുക്കിയിട്ടുള്ളത്. 

Rating : 4 / 5 .
സലിം പി. ചാക്കോ. 
cpk desk .
 
 
 
 
 

No comments:

Powered by Blogger.