ഭീഷ്മപർവ്വത്തിൽ ശ്രീനാഥ് ഭാസി as ആമീ .



ആമീ എന്ന കഥാപാത്രമായി കിടിലൻ ലുക്കിലാണ്  ഭീഷ്മപർവ്വത്തിൽ ശ്രീനാഥ് ഭാസി എത്തുന്നത്. ഈ സിനിമയുടെ മുന്നാമത്തെ  ക്യാരക്റ്റർ പോസ്റ്ററാണ്  ഇന്ന്  പുറത്തിറങ്ങിയിട്ടുള്ളത് . 

ബിഗ്ബി എന്ന ചിത്രം പുറത്തിറങ്ങി പതിനാല് വർഷങ്ങൾക്ക് ശേഷം  മമ്മൂട്ടിയും അമൽ നീരദും  ഒന്നിക്കുന്ന ചിത്രം കൂടിയാണ് "  ഭീഷ്മപർവ്വം ".വൻ ബഡ്ജറ്റിലുള്ള ഈ ചിത്രം അമൽനീരദ് പ്രൊഡക്ഷൻസിന് വേണ്ടി അമൽനീരദ് തന്നെയാണ് നിർമ്മിക്കുന്നത്. 

സൗബിൻ സാഹിർ ,ഷൈൻ ടോം ചാക്കോ, ഫർഹാൻ ഫാസിൽ, അനസൂയ ഭരദ്വാജ്, നാദിയ മൊയ്തു ,അഞ്ജലി, ദിലീഷ് പോത്തൻ ,സുദേവ്നായർ, പത്മരാജ് രതീഷ് ,ഷെബിൻ ബെൻസൻ , ലെന ,അന്തരിച്ച നെടുമുടി വേണു ,സിന്ദ്ര ,ജിനു ജോസഫ്, വീണ നന്ദകുമാർ , ഹരീഷ് പേരടി ,മാലാ പാർവ്വതി എന്നിവരോടൊപ്പം അതിഥി താരമായി  ഹിന്ദി നടി ടാബുവും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

അമൽ നീരദ്  ,നവാഗതനായ ദേവദത് ഷാജി എന്നിവർ രചനയും ,ഛായാഗ്രഹണം ആനന്ദ് സി. ചന്ദ്രനും ,സംഗീതം  സുഷിൻ ശ്യാമും , എഡിറ്റിംഗ് വിവേക് ഹർഷനും , അഡീഷണൽ സ്ക്രിപ്റ്റ് രവിശങ്കറും , അഡിഷണൽ ഡയലോഗ്സ് ആർ. ജെ. മുരുകനും, പ്രൊഡക്ഷൻ ഡീസൈൻ സുനിൽബാബുയും, വസ്ത്രാലങ്കാരം സമീറ സനീഷും , ശബ്ദ ലേഖനം തപസ് നായകും ,ആക്ഷൻ കോറിയോഗ്രാഫി സുപ്രിം സുന്ദറും  നിർവ്വഹിക്കുന്നു. ലിനു ആൻ്റണി അസോസിയേറ്റ് ഡയറ്കറാണ് .ഷഹീൻ താഹ പബ്ല്ളിസിറ്റി സ്റ്റിൽസും, ഓൾഡ് മങ്ക്സ് പോസ്റ്റർ ഡിസൈനുമാണ്. 

മമ്മൂട്ടിയുടെ കരിയറിലെ ഒരു അൾട്രാ മാസ്സ് സ്റ്റൈലിഷ് ചിത്രമായിരിക്കും " ഭീഷ്മപർവ്വം " .മമ്മൂട്ടിയുടെ ലുക്ക് പുറത്തു വിട്ടു കൊണ്ടുള്ള ഇതിന്റെ മാസ്സ് ഫസ്റ്റ് ലുക്ക് പോസ്റ്റർ അദ്ദേഹത്തിന്റെ എഴുപതാം പിറന്നാളിന് റിലീസ് ചെയ്യുകയും വമ്പൻ ഹിറ്റായി മാറുകയും ചെയ്തിരുന്നു. 

സലിം പി. ചാക്കോ .
cpk desk .

 

No comments:

Powered by Blogger.