പ്രശസ്ത സിനിമ സീരിയൽ നടൻ ജി.കെ. പിള്ള ( 97) അന്തരിച്ചു.

പ്രശസ്ത സിനിമ സീരിയൽ നടൻ ജി.കെ. പിള്ള (97) അന്തരിച്ചു. തിരുവനന്തപുരം ഇടവയിലെ വിട്ടിൽ വച്ചായിരുന്നു അന്ത്യം. 

തിരുവനന്തപുരം ജില്ലയിലെ ചിറയിന്‍കീഴില്‍ പെരുംപാട്ടത്തില്‍ ഗോവിന്ദപിള്ളയുടെയും ജാനകിയുടെയും മകനായി 1924ൽ  ജി.കെ. പിള്ള ജനിച്ചു.  ചിറയിന്‍കീഴ്ശ്രീചിത്തിരവിലാസം സ്‌കൂളില്‍ വിദ്യാഭ്യാസം. 

1954ൽ പുറത്തിറങ്ങിയ സ്നേഹസീമയാണ് ആദ്യ ചിത്രം. 327ൽ അധികം സിനിമകളിൽ അഭിനയിച്ചു. 

ജി.കെ.പിള്ളയുടെ അഭിനയജീവിതം 67 വര്‍ഷം നീണ്ടുനിന്നു.കളിക്കൂട്ടുകാരനായ പ്രേംനസീര്‍ നായകനായ സിനിമകളിലാണ് ജി.കെ പിള‌ള  ഏറ്റവും കൂടുതല്‍ അഭിനയിച്ചത്.വില്ലൻ വേഷങ്ങളിലൂടെയാണ് അദ്ദേഹം ശ്രദ്ധ നേടിയത്. 
എണ്‍പതുകളുടെ അവസാനം വരെ സിനിമകളില്‍ സജീവമായിരുന്നു അദ്ദേഹം.

1972ല്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ സ്വയംവരം എന്ന സിനിമയില്‍ അസിസ്റ്റന്റ് സംവിധായകനും അസിസ്റ്റന്റ് എഡിറ്ററുമായി ജി. കെ. പിള്ള പ്രവര്‍ത്തിച്ചു.

2005മുതലാണ് ജി.കെ.പിള്ള ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിക്കാന്‍ തുടങ്ങിയത്. കടമറ്റത്തു കത്തനാര്‍ ആയിരുന്നു അദ്ദേഹം അഭിനയിച്ച ആദ്യ സീരിയല്‍. തുടര്‍ന്ന് വിവിധ ചാനലുകളിലായി നിരവധി സീരിയലുകളില്‍ ജി.കെ.പിള്ള അഭിനയിച്ചു.  ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത 'കുങ്കുമപ്പൂവ്' എന്ന സീരിയലില്‍ ജി.കെ.പിള്ള അവതരിപ്പിച്ച കഥാപാത്രം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. 

ജി. കെ.പിള്ളയുടെ ഭാര്യ ഉത്പലാക്ഷിയമ്മ വര്‍ഷങ്ങള്‍ക്കു മുന്‍പ് മരണപ്പെട്ടു. മക്കള്‍:  പ്രതാപചന്ദ്രന്‍, ശ്രീകല ആര്‍. നായര്‍, ശ്രീലേഖ മോഹന്‍, ശ്രീകുമാരി ബി.പിള്ള, ചന്ദ്രമോഹന്‍, പ്രിയദർശൻ .
 
നടൻ ജി.കെ.പിള്ളയുടെ നിര്യാണത്തിൽ " അമ്മ " ജനറൽ സെക്രട്ടറി ഇടവേള ബാബു അനുശോചനം രേഖപ്പെടുത്തി. 


സലിം പി. ചാക്കോ .
cpk desk.

No comments:

Powered by Blogger.